ബോക്ക ചിക്ക (അമേരിക്ക) സ്പേസ് എക്സ് സ്‌റ്റാർഷിപ്പിന്റെ ബൂസ്റ്റർ ഭാഗം കടലിൽ പതിച്ചു. സ്പേസ് എക്സ് സ്‌റ്റാർഷിപ്പിന്റെ ആറാം പരീക്ഷണപ്പറക്കൽ വിജയിച്ചെങ്കിലും കഴിഞ്ഞതവണത്തേതു പോലെ ബൂസ്റ്റർ ഭാഗം വിക്ഷേപണകേന്ദ്രത്തിലെ ടവറിലുള്ള വമ്പൻ ലോഹക്കൈകൾ കൊണ്ടു പിടിച്ചെടുക്കാനായില്ല. വിക്ഷേപണകേന്ദ്രത്തിലെ സാഹചര്യം അനുകൂലമല്ലാതായതോടെ ടവറിലേക്കു നയിക്കുന്നതിനു പകരം മെക്‌സിക്കോ ഉൾക്കടലിൽ ബൂസ്‌റ്റർ പതിപ്പിച്ചു.
വിക്ഷേപണ പരീക്ഷണം കാണാൻ നിയുക്ത യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപും ടെക്സസിലെത്തിയിരുന്നു. ചന്ദ്രനിലേക്കു. ചൊവ്വയിലേക്കും തുടരെത്തുടരെ സഞ്ചാരികളെ എത്തിക്കുക എന്ന ലക്ഷ്യവുമായി ഒരുക്കിയ സ്‌റ്റാർഷിപ്പിന്റെ എല്ലാ ഭാഗങ്ങളും പുനരുപയോഗിക്കാനാണ് കമ്പനിയുടെ ഉദ്ദേശ്യം.