Monday, March 10, 2025

HomeAmericaഅൻമോൾ ബിഷ്‌ണോയി  അമേരിക്കയിൽ  അഭയം തേടാൻ നീക്കം

അൻമോൾ ബിഷ്‌ണോയി  അമേരിക്കയിൽ  അഭയം തേടാൻ നീക്കം

spot_img
spot_img

വാഷിങ്ടൻ :  അധോലോക നേതാവ് ബിഷ്ണോയിയുടെ ഇളയ സഹോദരൻ അൻമോൾ ബിഷ്‌ണോയി (25) അമേരിക്കയിൽ താമസിക്കാൻ നീക്കം  അഭിഭാഷകൻ വഴി യുഎസിൽ അഭയം തേടാൻ ശ്രമിക്കുന്നതായി റിപ്പോർട്ട്. കഴിഞ്ഞ ആഴ്ച അറസ്‌റ്റിലായ അൻമോളെ അയോവയിലെ പോട്ടവട്ടാമി കൗണ്ടി ജയിലിലാണു പാർപ്പിച്ചിട്ടുള്ളത്. ഇയാളെ ഇന്ത്യയിലെത്തിക്കാനുള്ള നീക്കങ്ങൾ മുംബൈ പൊലീസ് ആരംഭിച്ചിരിക്കെയാണു യുഎസിൽഅഭയം തേടാൻ അപേക്ഷ നൽകിയത്.

ഇന്റർപോൾ റെഡ് കോർണർ നോട്ടിസ് പുറപ്പെടുവിച്ചിട്ടുള്ള അൻമോൾ, മുൻ മഹാരാഷ്ട്ര മന്ത്രി ബാബ സിദ്ദിഖി വധം, ബോളിവുഡ് താരം സൽമാൻ ഖാന്റെ മുംബൈയിലെ വസതിക്കു പുറത്തു നടന്ന വെടിവയ്പ് കേസ് ഉൾപ്പെടെ നിരവധി കേസുകളിൽ പ്രതിയാണ്.

ഗുജറാത്തിലെ  ജയിലിലുള്ള ലോറൻസ് ബിഷ്ണോയിക്കു വേണ്ടി  ക്വട്ടേഷനുകൾ ഏറ്റെടുത്തു നടപ്പാക്കുന്നത് അൻമോളാണെന്നാണു പൊലീസിൻ്റെ നിലപാട്. അൻമോളിനെ പിടികൂടാൻ സഹായിക്കുന്നവർക്ക് 10 ലക്ഷം രൂപ ദേശീയ അന്വേഷണ ഏജൻസി (എൻഐഎ) പാരിതോഷികം പ്രഖ്യാപിച്ചിരുന്നു.

യുഎസിലെ ജയിൽ വെബ്സൈറ്റിൽ അൻമോളിന്റെ വിശദാംശങ്ങളുണ്ട്. അതിൽ അൻമോൾ ബിഷ്ണോയ് എന്നാണ് പേര്. അതിർത്തി കടന്നുള്ള കുറ്റകൃത്യങ്ങളും രേഖകളില്ലാത്ത കുടിയേറ്റവും കൈകാര്യം ചെയ്യുന്ന ഐസിഇ (ഇമിഗ്രേഷൻ ആൻഡ് കസ്‌റ്റംസ് എൻഫോഴ്സ്മെൻ്റ്) കേസ് അന്വേഷിക്കുന്നതായും വെബ്സൈറ്റിൽ പറയുന്നു. അനധികൃതമായി രാജ്യത്തേക്കു പ്രവേശിച്ചതിനെക്കുറിച്ച് ഇന്ത്യൻ സർക്കാർ പങ്കുവച്ച വിവരങ്ങളുടെ അടിസ്‌ഥാനത്തിലാണ് അമേരിക്കയിൽ അൻമോളിനെ അറസ്‌റ്റ് ചെയ്തതെന്നാണ് വ്യക്തമാക്കുന്നത്.

.അഭയം തേടാനുള്ളതന്ത്രപരമായ നീക്കത്തിൻ്റെ ഭാഗമായിഅൻമോൾ ബോധപൂർവം യുഎസ്അധികൃതർക്കുകീഴടങ്ങിയിരിക്കാമെന്നാണു സൂചന.അറസ്റ്റ‌ിന് മുൻപായി, ഡിപ്പാർട്ട്മെന്റ്ഓഫ് ഹോംലാൻഡ് സെക്യൂരിറ്റിയുടെവിഭാഗമായ യുഎസ് സിറ്റിസൺഷിപ്പ്ആൻഡ് ഇമിഗ്രേഷൻ സർവീസസ് വഴിഅൻമോൾ ബിഷ്‌ണോയ് അഭയം തേടിഅപേക്ഷിച്ചിരുന്നതായി സർക്കാർവൃത്തങ്ങളെ ഉദ്ധരിച്ചു ദേശീയ മാധ്യമംറിപ്പോർട്ട് ചെയ്തു. 

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments