Thursday, November 21, 2024

HomeAmericaഫോമാ സെന്‍ട്രല്‍ റീജിയന്റെ 2024-2026 ലെ പ്രവര്‍ത്തനോല്‍ഘാടനം പ്രൗഢഗംഭീരമായി നടത്തപ്പെട്ടു

ഫോമാ സെന്‍ട്രല്‍ റീജിയന്റെ 2024-2026 ലെ പ്രവര്‍ത്തനോല്‍ഘാടനം പ്രൗഢഗംഭീരമായി നടത്തപ്പെട്ടു

spot_img
spot_img

അച്ചന്‍കുഞ്ഞ് മാത്യു (സെക്രട്ടറി)

ഫോമ സെന്‍ട്രല്‍ റീജിയന്റെ പ്രവര്‍ത്തനോല്‍ഘാടനം സെന്റ് മേരീസ് ചര്‍ച്ച് ഓഡിറ്റോറിയത്തില്‍ വെച്ച് ആര്‍.വി.പി. ജോണ്‍സണ്‍ കണ്ണൂക്കാടന്റെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ വെച്ച് സീറോ മലബാര്‍ രൂപതാദ്ധ്യക്ഷന്‍ മാര്‍ ജോയി ആലപ്പാട്ട് ഭദ്രദീപം കൊളുത്തി പ്രൗഢഗംഭീരമായ സദസിനെ സാക്ഷിയായി ഉല്‍ഘാടനം ചെയ്യപ്പെട്ടു.

സെന്‍ട്രല്‍ റീജിയണിലെ ആറ് അംഗ സംഘടനകളില്‍ നിന്നുള്ള പ്രതിനിധികളും ചിക്കാഗോയിലെ ഫോമ അഭ്യുദയകാംക്ഷികളും, ഫോമാ എക്‌സിക്യൂട്ടീവ് മെമ്പേഴ്‌സ് പങ്കെടുക്കുകയുണ്ടായി. ആന്റോ കവലയ്ക്കലിന്റെ സ്വാഗത പ്രസംഗത്തോടു കൂടി തുടങ്ങിയ യോഗത്തില്‍ അദ്ധ്യക്ഷ പ്രസംഗത്തില്‍ ഫോമ സമൂഹത്തിനുവേണ്ടി ചെയ്യുന്ന എല്ലാ നല്ല പ്രവര്‍ത്തികള്‍ക്കും ആശംസകള്‍ നേരുകയും സ്‌നേഹത്തിന്റെയും കരുതലിന്റെയും സന്ദേശം സമൂഹത്തിലേക്ക് പകരുവാന്‍ സാധിക്കട്ടെ എന്ന് ആശംസിച്ചു.

തദവസരത്തില്‍ ഇല്ലിനോയ്‌സ് സ്‌റ്റേറ്റ് റെപ്രസെന്റേറ്റീവ് കെവിന്‍ ഓലിക്കല്‍ യൂത്ത് ഫോറം ഉല്‍ഘാടനം ചെയ്യുകയും, യുവജനങ്ങലെ മുഖ്യധാരയിലേക്ക് കൊണ്ടുവരുന്നതിന് ഫോമാ സെന്‍ട്രല്‍ റീജിയണ്‍ ചെയ്യുന്ന പ്രവര്‍ത്തികളെ പ്രശംസിക്കുകയും എല്ലാ പിന്‍തുണകളും പ്രഖ്യാപിക്കുകയും ചെയ്തു.

ഫോമാ പ്രസിഡന്റ് ബേബി മണക്കുന്നേല്‍ സെന്‍ട്രല്‍ റീജിയണ്‍ സീനിയര്‍ സിറ്റിസണ്‍ ഫോറം ഉല്‍ഘാടനം ചെയ്യപ്പെടുകയും, മുതിര്‍ന്ന തലമുറയുടെ പ്രവര്‍ത്തനങ്ങളെ അഭിനന്ദിക്കുകയും, ഫോമയുടെ വരുംകാല പ്രവര്‍ത്തനങ്ങളിലേക്കുള്ള സഹകരണം അഭ്യര്‍ത്ഥിക്കുകയും ചെയ്തു.
ഫോമാ ട്രഷറര്‍ തന്റെ ആശംസാപ്രസംഗത്തില്‍ വരുന്ന രണ്ടു വര്‍ഷത്തെ പ്രവര്‍ത്തനങ്ങളുടെ ഒരു സംക്ഷിതരൂപം നല്‍കുകയും, 2.5 മില്യണ്‍ ഡോളറി ബഡ്ജറ്റ് ഓടുകൂടീ വരുന്ന രണ്ടു വര്‍ഷത്തെ പ്രവര്‍ത്തനങ്ങള്‍ ആയി അവതരിപ്പിക്കുകയും ഉണ്ടായി.

ഈ അവസരത്തില്‍ ഫോമ സെന്‍ട്രല്‍ റീജിയണ്‍ വുമണ്‍സ് ഫോറമിന്റെ ഉല്‍ഘാടനം ഫോമ നാഷ്ണല്‍ കമ്മിറ്റി മെമ്പര്‍ ആഷാ മാത്യൂ നിര്‍വഹിച്ചു. ഫോമാ വുമണ്‍സ് ഫോറത്തിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് എല്ലാവിധ സഹായസഹകരണങ്ങള്‍ അഭ്യര്‍ത്ഥിക്കുകയും ചെയ്തു.

ഉല്‍ഘാടന പ്രോഗ്രാമിന് 60 അംഗ കമ്മിറ്റി പ്രവര്‍ത്തിക്കുകയും, ജോസ് മണക്കാട്ട്, സെക്രട്ടറി അച്ചന്‍കുഞ്ഞ് മാത്യൂ ഡോ.സിബിള്‍, രാജം തലവടി, ആന്റോ കവലയ്ക്കല്‍
എന്നിവര്‍ നേതൃത്വം നല്‍കി. വുമണ്‍സ് ഫോറമിന്റെ പ്രവര്‍ത്തനങ്ങള്‍ ഡോ. റോസ് വടകരയും, സീനിയര്‍ ഫോറമിന്റെ പ്രവര്‍ത്തനങ്ങള്‍ ജോര്‍ജ് ജോസഫ് കൊട്ടുകപള്ളിയും യൂത്ത് ഫോറമിന്റെ പ്രവര്‍ത്തനങ്ങളെ പറ്റി യൂത്ത് ഫോറം റപ്രെസെന്റേറ്റീവും വിശദീകരിക്കുകയുണ്ടായി.

ശാന്തി ജെയ്‌സണ്‍, സാറാ അനില്‍, ഡോ. റോസ് വടകര, ഡോ.സിബിള്‍ ഫിലിപ്പ് എന്നിവരുടെ നേതൃത്വത്തില്‍ നടത്തപ്പെട്ട സംഗീതസന്ധ്യ എല്ലാവരുടെയും പ്രശംസ പിടിച്ചുപറ്റി.
തുടര്‍ന്നു നടന്ന റാഫിള്‍ പ്രോഗ്രാം ബിജു – ജോയിസ് എന്നിവര്‍ നേതൃത്വം നല്‍കി.

ഈ അവസരത്തില്‍ അംഗസംഘടനകളെയും ഫോമ നാഷ്ണല്‍ കമ്മിറ്റിയെയും പ്രതിനിധീകരിച്ച്, ഫോമാ ട്രഷറര്‍ സിജില്‍ പാലക്കലോടി, ഫാ.സിജോ മുടക്കോടില്‍, നാഷ്ണല്‍ കമ്മിറ്റി മെമ്പര്‍ ജോര്‍ജ് മാത്യു, ഫോമാ ജുഡീഷ്യല്‍ ചെയര്‍മാന്‍ ബെന്നി വാച്ചാച്ചിറി, അഡൈ്വസറി കൗണ്‍സില്‍ മെമ്പര്‍ ജോസ് മണക്കാട്ട്, റീജിണല്‍ വുമണ്‍സ് ചെയര്‍ ഡോ.റോസ് വടകര, സി.എം.എ. പ്രസിഡന്റ് ജെസ്സി റിന്‍സി, ഐ.എം.എ. ജോയിന്റ് സെക്രട്ടറി ലിനി ജോസഫ്, കേരള അസോസിയേഷന്‍ പ്രസിഡന്റ് ആന്റോ കവലക്കല്‍, മിഡ് വെസ്റ്റ് അസ്സോസിയേഷന്‍ പോള്‍സണ്‍ കുളങ്ങര, മിനിസോട്ട മലയാളി അസോസിയേഷന്‍ ജില്‍ബി സുഭാഷ്, ചാരിറ്റി ചെയര്‍മാന്‍ പീറ്റര്‍ കുളങ്ങര, ഫോമാഎക്‌സിക്യൂട്ടീവ് വൈസ് പ്രസിഡന്റ് സണ്ണി വള്ളിക്കളം, സ്റ്റാന്റ്‌ലി വള്ളിക്കളം എന്നിവര്‍ ആശംസാ പ്രസംഗം നടത്തി.
ഫുഡ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ വിഭവ സമൃദ്ധമായ ഭക്ഷണവും ഒരുക്കപ്പെട്ടു. ഈ പ്രോഗാമിന്റെ വിജയത്തിനു വേണ്ടി പ്രവര്‍ത്തിച്ച എല്ലാവരോടും ഉള്ള നന്ദിയും സ്‌നേഹവും പ്രകാശിപ്പിച്ചുകൊള്ളുന്നു. പ്രസ്തുത ചടങ്ങില്‍, ഡയമണ്ട്, പ്ലാറ്റിനം, ഗോള്‍ഡ് സ്‌പോണ്‍സേര്‍സ് പ്ലാക്ക് നല്‍കി ആദരിക്കപ്പെട്ടു.

ഈ പ്രോഗ്രാമിന്റെ മാസ്റ്റര്‍ ഓഫ് സെറിമണി സെന്റട്രല്‍ റീജിയണ്‍ സെക്രട്ടറി അച്ചന്‍കുഞ്ഞ് മാത്യുവും ഡോ. സിബില്‍ ഫിലിപ്പും ആയിരുന്നു.

ജനറല്‍ കോര്‍ഡിനേറ്റര്‍ സൈബു കട്ടപ്പുറം നന്ദി രേഖപ്പെടുത്തുകയും ചെയ്തു.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments