Monday, December 23, 2024

HomeAmericaലൈഗിംകാരോപണം, ലഹരി ഉപയോഗം: ട്രംപിൻ്റെ അറ്റോർണി ജനറൽ നോമിനി മാറ്റ് ​ഗെയ്റ്റ്സ് പിന്മാറി

ലൈഗിംകാരോപണം, ലഹരി ഉപയോഗം: ട്രംപിൻ്റെ അറ്റോർണി ജനറൽ നോമിനി മാറ്റ് ​ഗെയ്റ്റ്സ് പിന്മാറി

spot_img
spot_img

വാഷിങ്ടൺ: അമേരിക്കൻ നിയുക്ത പ്രസിഡന്റ് ഡോണൾഡ് ട്രംപിന് കനത്ത തിരിച്ചടിയായി അറ്റോർണി ജനറൽ മാറ്റ് ഗെയ്‌റ്റ്‌സ് സ്വയം പിന്മാറി. ട്രംപ് നിയമിച്ച അറ്റോർണി ജനറലാണ് മാറ്റ് ​ഗെയ്റ്റ്സ്. ലൈഗിംക ആരോപണം, മയക്ക് മരുന്ന് ഉപയോഗം തുടങ്ങിയ കുറ്റങ്ങൾ നേരിട്ടിരുന്ന ഗെയ്‌റ്റ്‌സിനെതിരെ പുതിയ വെളിപ്പെടുത്തലുകൾ വന്നതിനെ തുടർന്നാണ് പിന്മാറ്റം. ​ഗെയ്റ്റ്സിന്റെ നിയമനത്തിൽ സെനറ്റിലെ റിപ്പബ്ലിക്കൻ സെനറ്റർമാരും എതിർപ്പ് പ്രകടിപ്പിച്ചിരുന്നു. നിയമനത്തിന് സെനറ്റ് അനുമതി നൽകേണ്ടിയിരുന്നു. അതിനിടെയാണ് അപ്രതീക്ഷിത പിന്മാറ്റം. 

17 വയസ്സുള്ള ഒരു പെൺകുട്ടിക്കെതിരെ ലൈം​ഗിക പീഡനം,  മയക്കുമരുന്ന് ഉപയോഗം, പ്രചാരണ ഫണ്ട് ദുരുപയോഗം ചെയ്യൽ തുടങ്ങിയ ​ഗുരുതരമായ ആരോപമാണ് ​ഗെയ്റ്റ്സ് നേരിടുന്നത്. ഗെയ്റ്റ്‌സിനെതിരെയുള്ള ആരോപണങ്ങൾ കോൺഗ്രസ് പാനൽ അന്വേഷിച്ചിരുന്നു. തുടർന്ന് റിപ്പബ്ലിക്കൻ പാർട്ടിക്കുള്ളിൽ നിന്നുതന്നെ കനത്ത എതിർപ്പുയർന്നു. സെനറ്റർമാരുമായി കൂടിക്കാഴ്ചക്ക് ശേഷമായിരുന്നു പിന്മാറ്റം. എക്സിലൂടെയാണ് ​ഗെയ്റ്റ്സ് പിന്മാറ്റം അറിയിച്ചത്. 

2016ലാണ് ഗെയ്റ്റ്‌സ് ആദ്യമായി യുഎസ് ജനപ്രതിനിധി സഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടത്. ഈ മാസം വീണ്ടും തെരഞ്ഞെടുപ്പിൽ വിജയിക്കുകയും ചെയ്തു. എന്നാൽ ട്രംപ് അദ്ദേഹത്തെ അറ്റോർണി ജനറലായി നാമനിർദേശം ചെയ്തതിന് പിന്നാലെ അദ്ദേഹം കോൺഗ്രസ് അംഗത്വം രാജിവച്ചു. ​ഗെയ്റ്റിന് മികച്ച ഭാവിയുണ്ടെന്നും അദ്ദേഹം ചെയ്യാൻ പോകുന്ന എല്ലാ മഹത്തായ കാര്യങ്ങളും കാണാൻ ഞാൻ കാത്തിരിക്കുകയാണെന്നും  ട്രംപ് മറുപടി നൽകി. 

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments