Friday, November 22, 2024

HomeAmericaട്രംപിനെയും പുടിനെയും കുറിച്ച് തുറന്നു പറഞ്ഞ് ജർമനിയുടെ മുൻ ചാൻസലർ ഏഞ്ചല മെർക്കലിൻ്റെ സ്മരണകൾ

ട്രംപിനെയും പുടിനെയും കുറിച്ച് തുറന്നു പറഞ്ഞ് ജർമനിയുടെ മുൻ ചാൻസലർ ഏഞ്ചല മെർക്കലിൻ്റെ സ്മരണകൾ

spot_img
spot_img

ബർലിൻ: ഏഞ്ചല മെർക്കൽ ഒരിക്കൽ ഫ്രാൻസിസ് മാർപാപ്പയോട് ചോദിച്ചു: ഒട്ടും ഒത്തുപോകാൻ വയ്യാത്തവരെ എങ്ങനെ കൈകാര്യം ചെയ്യണമെന്ന് ഉപദേശിക്കാമോ? അന്നു യുഎസ് പ്രസിഡന്റായിരുന്ന ഡോണൾഡ് ട്രംപിനെയാണ് ജർമൻ ചാൻസലർ ഉദ്ദേശിച്ചതെന്നു മനസ്സിലാക്കിയ മാർപാപ്പയുടെ ഉത്തരം: ‘പരമാവധി കുനിഞ്ഞുകൊടുക്കാം, പക്ഷേ നടുവൊടിയരുത്!’

16 വർഷം ജർമനിയുടെ ചാൻസലറായിരുന്ന ശേഷം 2021 ൽ സ്ഥാനമൊഴിഞ്ഞ അംഗലയുടെ ‘ഫ്രീഡം മെമ്മറീസ് 1954–2021’എന്ന സ്മരണകളാണ് 26ന് പുറത്തിറങ്ങുന്നത്. 2017 ൽ വൈറ്റ്ഹൗസിലെ യോഗത്തിൽ ക്യാമറകൾ നിരന്നിരിക്കെ തനിക്കു ഹസ്തദാനം നൽകാൻ വിസമ്മതിച്ചതടക്കം ട്രംപിനെക്കുറിച്ച് ഏഞ്ചല വിശദമായി വിവരിക്കുന്ന ഭാഗമാണ് മുന്നോടിയായി ഇപ്പോൾ പ്രസിദ്ധീകരിച്ചിരിക്കുന്നത്. തനി വസ്തുക്കച്ചവടക്കാരനെപ്പോലെയായിരുന്നു ട്രംപിന്റെ രാഷ്ട്രീയ ഇടപെടലുകളെന്ന് അവർ പറയുന്നു.

കൂടിക്കാഴ്ചയ്ക്കിടെ വളർത്തുനായയെ മുറിയിലെത്തിച്ച് അതിഥിയെ പേടിപ്പിക്കുന്ന റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുട്ടിന്റെ ‘നയതന്ത്ര’ത്തെപ്പറ്റിയും അംഗലയുടെ പുസ്തകത്തിലുണ്ട്. യുക്രെയ്നിലെ അധിനിവേശത്തിനായി താൻ ജർമനിയുടെ ചാൻസലർ പദവിയൊഴിയാൻ കാത്തുനിൽക്കുകയായിരുന്നു പുട്ടിനെന്ന് അവർ നിരീക്ഷിക്കുന്നു.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments