ചിക്കാഗോ: ചിക്കാഗോ പോസ്റ്റൽ മലയാളി അസോസിയേഷന്റെ ആഭിമുഖ്യത്തിൽ വർണ്ണാഭമായ പരിപാടികളോടെ കുടുംബസംഗമം നടത്തപ്പെട്ടു . ചിക്കാഗോയിലെയും പരിസരപ്രദേശങ്ങളിലെയും പ്ലാന്റുകളിലും ഓഫിസുകളിലും ജോലി ചെയ്യുന്ന നിരവധി പോസ്റ്റൽ ജീവനക്കാർ കുടുംബസമേതം സംഗമത്തിൽ പങ്കുചേർന്നു . ഫാ . ജിബിൽ കുഴിവേലിൽ കുടുംബസംഗമം ഉദ്ഘാടനം ചെയ്തു .

ഐസ് ബ്രേക്കിംഗ് നുശേഷം പോസ്റ്റൽ ജീവനക്കാരെയും കുടുംബങ്ങളെയും പരസ്പരം പരിചയപ്പെടുത്തി .
വിവിധ ഓഫിസുകളിൽ ഉന്നത പദവികളിൽ സേവനം ചെയ്യുന്നവരെയും പോസ്റ്റൽ സർവീസിൽ നിന്നും റിട്ടയർ ചെയ്തവരെയും സർവീസിൽ 25 വർഷം പൂർത്തിയാക്കിയവരെയും സംഗമത്തിൽ ആദരിച്ചു. കുട്ടികളുടെ കലാപരിപാടികളും മുതിർന്നവർക്കുവേണ്ടി ഗെയിമുകളും നടത്തപ്പെട്ടു .

പോസ്റ്റൽ കുടുംബാംഗങ്ങൾ ഒരുക്കിയ ഗാനമേള സംഗമത്തെ മോടിപിടിപ്പിച്ചു . സജി പൂത്തൃക്കയിൽ മാസ്റ്റർ ഓഫ് സെറിമണി ആയിരുന്നു. മനോജ് അച്ചേട്ട് സ്വാഗതവും ആനീസ് മേനമറ്റത്തിൽ നന്ദിയും പറഞ്ഞു .
