Monday, December 23, 2024

HomeAmericaട്രംപിന്‍റെ ഭരണത്തിൽ മസ്‌കിൻ്റെ പങ്ക്: ആശങ്ക പ്രകടിപ്പിച്ച് മുൻ ജർമൻ ചാൻസലർ ആഞ്ജല മെർക്കൽ

ട്രംപിന്‍റെ ഭരണത്തിൽ മസ്‌കിൻ്റെ പങ്ക്: ആശങ്ക പ്രകടിപ്പിച്ച് മുൻ ജർമൻ ചാൻസലർ ആഞ്ജല മെർക്കൽ

spot_img
spot_img

ബെർലിൻ: ശക്തരും സാധാരണക്കാരും തമ്മിലുള്ള സാമൂഹിക സന്തുലിതാവസ്ഥയെ നിയന്ത്രിക്കാൻ കഴിയുന്നതാവണം രാഷ്ട്രീയമെന്ന് മുൻ ജർമൻ ചാൻസലർ ആഞ്ജല മെർക്കൽ. യു.എസ് പ്രസിഡന്‍റായി വരുന്ന ഡൊണാൾഡ് ട്രംപുമൊത്തുള്ള പാശ്ചാത്യ ജനാധിപത്യ ക്രമത്തെക്കുറിച്ചുള്ള ഭയം ത​ന്‍റെ പുതിയ ഓർമക്കുറിപ്പിൽ ഉയർത്തുന്ന ഇവർ ട്രംപി​ന്‍റെ ഭരണത്തിൽ ഇലോൺ മസ്‌ക് വഹിക്കാൻ പോവുന്ന വലിയ പങ്കിനെക്കുറിച്ച് ആഴത്തിലുള്ള ആശങ്കയും പ്രകടിപ്പിച്ചു.

ട്രംപി​ന്‍റെ ആദ്യ ടേമിൽ ജർമൻ ചാൻസലർ ആയിരിക്കവെ, ചില നിരീക്ഷകർ ‘സ്വതന്ത്ര ലോകത്തി​ന്‍റെ നേതാവ്’ എന്ന പദവി മെർക്കലിനു നൽകിയിരുന്നു. 16 വർഷത്തെ ഭരണം ബിസിനസും രാഷ്ട്രീയ താൽപ്പര്യങ്ങളും തമ്മിൽ നല്ല സന്തുലിതാവസ്ഥയിൽ നിലനിർത്തണമെന്ന് തന്നെ പഠിപ്പിച്ചുവെന്ന് അവർ പറയുന്നു.

2016ൽ ആദ്യമായി തെരഞ്ഞെടുക്കപ്പെട്ടതിനുശേഷം ട്രംപ് ഉയർത്തിയ വെല്ലുവിളി തുടർന്നും വളർന്നിട്ടുണ്ടോ എന്ന ‘ഡെർ സ്പീഗൽ’ മാഗസിനിലെ അഭിമുഖത്തിലെ ചോദ്യത്തിന് ‘മൂലധനത്തി​ന്‍റെ വലിയ ശക്തിയുള്ള സിലിക്കൺ വാലിയിൽ നിന്നുള്ള വൻകിട കമ്പനികളും ട്രംപും തമ്മിൽ ഇ​പ്പോൾ ഒരു വ്യക്തമായ സഖ്യമുണ്ട്’ എന്നവർ മറുപടി നൽകി.

ത​ന്‍റെ രണ്ടാം ടേമിൽ മസ്‌കിനെ സർക്കാർ കാര്യക്ഷമതയുടെ വകുപ്പിനെ നയിക്കാൻ നിയുക്ത പ്രസിഡന്‍റ് ചുമതലപ്പെടുത്തിയിട്ടുണ്ട്. സ്‌പേസ് എക്‌സി​ന്‍റെയും ടെസ്‌ലയുടെയും മേധാവിയുടെ ഇത്തരമൊരു നിയമനത്തിൽ വളരെയധികം പ്രശ്‌നങ്ങളുള്ളതായി മെർക്കൽ പറഞ്ഞു. ‘അദ്ദേഹത്തെപ്പോലെയുള്ള ഒരാൾ ബഹിരാകാശത്ത് ഭ്രമണം ചെയ്യുന്ന എല്ലാ ഉപഗ്രഹങ്ങളുടെയും 60ശതമാനം ഉടമയാണെങ്കിൽ, രാഷ്ട്രീയ പ്രശ്‌നങ്ങൾക്കൊപ്പം അത് നമുക്ക് വലിയ ആശങ്കയായിരിക്കുമെന്നും അവർ പറഞ്ഞു. രാഷ്ട്രീയം എന്നത് ശക്തരും സാധാരണ പൗരന്മാരും തമ്മിലുള്ള സാമൂഹിക സന്തുലിതാവസ്ഥ നിർണിക്കുന്നതാവണം.

2007-08 സാമ്പത്തിക പ്രതിസന്ധിയിൽ ജർമൻ ചാൻസലറായിരിക്കെ, രാഷ്ട്രീയ മേഖലയാണ് കാര്യങ്ങൾ നേരെയാക്കാൻ കഴിയുന്ന അന്തിമ അധികാരം എന്ന് അവർ അഭിപ്രായപ്പെട്ടിരുന്നു. ഈ അന്തിമ അധികാരം മൂലധന ശക്തിയിലൂടെയോ സാങ്കേതിക കഴിവുകളിലൂടെയോ കമ്പനികളാൽ ശക്തമായി സ്വാധീനിക്കപ്പെടുന്നുവെങ്കിൽ ഇത് നമുക്കെല്ലാവർക്കും വൻ വെല്ലുവിളിയാണെന്നവർ പറഞ്ഞു.

സ്വതന്ത്ര സമൂഹങ്ങളെ വേർതിരിക്കുന്ന മാനദണ്ഡങ്ങളിലൊന്ന് കോർപറേറ്റ് ശക്തിയെയും അതിസമ്പന്നരുടെ സ്വാധീനത്തെയും കുറിച്ചുള്ള വ്യക്തമായ പരിശോധനയാണെന്നും അവർ കൂട്ടിച്ചേർത്തു. 700ലധികം പേജുകളുള്ള ഓർമക്കുറിപ്പ് ചൊവ്വാഴ്ച പുറത്തിറങ്ങുമെന്ന് മെർക്കൽ പറഞ്ഞു.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments