വാഷിങ്ടൻ: യുഎസ് കയറ്റുമതി നിയന്ത്രണ നിയമങ്ങൾ ലംഘിച്ച് വ്യോമഗതാഗത ഘടകവസ്തുക്കൾ റഷ്യൻ കമ്പനികൾക്കു വേണ്ടി സമാഹരിച്ച് കടത്തിയതിന് ഇന്ത്യൻ പൗരൻ സഞ്ജയ് കൗശിക് (57) യുഎസിൽ അറസ്റ്റിലായി. ന്യൂഡൽഹി ആസ്ഥാനമായ അരീസോ ഏവിയേഷൻ മാനേജിങ് പാർട്ണറാണ് കൗശിക്.
കഴിഞ്ഞ മാസം 17ന് യുഎസിൽ എത്തിയപ്പോൾ അറസ്റ്റിലായ കൗശിക് ഓറിഗൺ ജയിലിലാണ്. 20 വർഷം ജയിൽശിക്ഷയും 10 ലക്ഷം ഡോളർ പിഴയും ലഭിക്കാവുന്ന കുറ്റമാണ് ചുമത്തിയിട്ടുള്ളത്. ഓസ്ട്രിയൻ പൗരൻ മാർക്കസ് കാൾട്ടനെഗറുമായി ചേർന്നായിരുന്നു പ്രവർത്തനം.