കൊല്ലം മലയാളി വിദ്യാർഥിക്ക് അമേരിക്കയിൽ നിർമ്മിത ബുദ്ധിയിൽ (Artificial Intelligence) അമേരിക്കയിലെ മലയാളി ഗവേഷണ വിദ്യാർഥിയായ അനൂപ് കൃഷ്ണന് പി എച് ഡി ലഭിച്ചു. കൊല്ലം കരവാളൂർ സ്വദേശിയായ അനൂപ്, കരവാളൂർ ഓസ്‌ഫോർഡ് സെൻട്രൽ സ്കൂളിൽ നിന്നും സ്കൂൾ വിദ്യാഭ്യാസത്തിനുശേഷം ഉയർന്ന റാങ്കോടെയാണ് ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇൻഫർമേഷൻ ടെക്നോളജി (IIIT) ചെന്നൈയിൽ ബിരുദ-ബിരുദാനന്തര കംപ്യൂട്ടർ സയൻസിൽ പഠനം പൂർത്തിയാക്കിയത്.
നിർമിത ബുദ്ധിയിൽ ഗവേഷണം നടത്താൻ സ്കോളർഷിപ്പ് ഉൾപ്പടെ ആണ് അമേരിക്കയിലെ വിചിത സ്റ്റേറ്റ് യൂണിവേഴ്സിറ്റിയിൽ (Wichita State University) അനൂപിന് അവസരം ലഭിച്ചത്. നിർമിത ബുദ്ധിയിലെ (AI) നീതിയുക്തമായ ഉപയോഗങ്ങളുടെ ഗവേഷണത്തിനാണ് (Ethical AI in biometric applications) അനൂപ് ഈ നേട്ടം കൈവരിച്ചത്. ഈ വിഷയത്തിലെ ഗവേഷണത്തിൽ മികച്ച വിജയം കരസ്ഥമാക്കുന്ന ചുരുക്കം മലയാളി വിദ്യാർഥികളിൽ ഒരാളാണ് അനൂപ് കൃഷ്‌ണൻ.
തുടർന്നുള്ള ഗവേഷണങ്ങൾക്കായി അമേരിക്കയിലെ ടെക്സസിൽ സർവകലാശാലയിൽതന്നെ ഇതിനോടകം ജോലി ലഭിക്കുകയും ചെയ്തു. കൃഷ്ണ വിലാസത്തിൽ ഉപേന്ദ്രന്‍റെയും വിജയമണിയുടെയും മകനാണ് അനൂപ്. രാജ്യാന്തര സ്ഥാപനമായ ജെ പി മോർഗനിൽ (USA ) പ്രോഡക്റ്റ് മാനേജർ ആയ കൃഷ്ണ വിജയ് ആണ് ഭാര്യ. സഹോദരി ആര്യ കൃഷ്ണ.