Thursday, December 12, 2024

HomeAmerica'who am I' മ്യൂസിക്ക് ആല്‍ബം മാത്യു കുഴല്‍നാടന്‍ എംഎല്‍എ പ്രകാശനം ചെയ്തു

‘who am I’ മ്യൂസിക്ക് ആല്‍ബം മാത്യു കുഴല്‍നാടന്‍ എംഎല്‍എ പ്രകാശനം ചെയ്തു

spot_img
spot_img

ഫ്‌ളോറിഡ: ഓര്‍ലാന്‍ഡോയില്‍ വച്ച് നടന്ന ഇന്ത്യന്‍ ഓവര്‍സീസ് കോണ്‍ഗ്രസിന്റെ സമ്മേളന ചടങ്ങില്‍ വച്ച് ഡോ. മാത്യു കുഴല്‍നാടന്‍ എംഎല്‍എ ‘who am I’
എന്ന മ്യൂസിക്ക് ആല്‍ബം പ്രകാശനം ചെയ്തു.

മയക്കുമരുന്നിനും പുകവലിക്കും മദ്യപാനത്തിനും അടിമയായി മരണത്തിലേക്ക് അടുത്ത് കൊണ്ടിരിക്കുന്ന പുതിയ തലമുറയ്ക്ക് ഒരു പുനര്‍ചിന്തനമാണ് ഈ ആല്‍ബം എന്ന് മാത്യു കുഴല്‍നാടന്‍ പറഞ്ഞു.

അഭിവന്ദ്യ പിതാവ് ബിഷപ്പ് ജോണ്‍ ആലപ്പാട്ട് ഈ ഗാനം വരും തലമുറക്ക് ചിന്തകളും നന്മകളും വരട്ടെ എന്ന് പ്രാര്‍ത്ഥിക്കുകയും ആശംസകള്‍ നേരുകയും ചെയ്തു .

ഇന്ത്യന്‍ ഓവര്‍സീസ് കോണ്‍ഗ്രസ് (ioc usa Kerala) നാഷണല്‍ ജനറല്‍ സെക്രട്ടറി മിസ്റ്റര്‍ സജി കരിമ്പന്നൂര്‍, (ioc usa florida) പ്രസിഡണ്ട് മിസ്റ്റര്‍ ചാക്കോ കുര്യന്‍, (ioc ട്രഷറര്‍ ലിന്റോ ജോളി, സ്‌കറിയ കല്ലറക്കല്‍, ജോസ് മോന്‍ തത്തംകുളം, സോണി കണ്ണോട്ടുതറ, സണ്ണി മറ്റമന, ജെറി കാംബേല്‍ എന്നിവരും മറ്റു പല പ്രമുഖ വ്യക്തികളും പങ്കെടുത്തിരുന്നു

ഗാനരചന: പൗലോസ് കുയിലാടന്‍.
സംഗീത സംവിധാനം, പാടിയത് : അജി ടെന്നീസ് ചാലക്കുടി.

യുട്യൂബില്‍ ഇതിന്റെ കരാക്കേ ലഭ്യാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക്: പൗലോസ് കുയിലാടന്‍ (+1 4074620713, Kuyiladan@Gmail.com)

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments