Monday, December 23, 2024

HomeAmerica2023ൽ ഒരു ദിവസം ശരാശരി കൊല്ലപ്പെട്ടത് 140 സ്ത്രീകൾ, ഏറ്റവും അധികം കൊല നടത്തിയത് കുടുംബാംഗങ്ങൾ:...

2023ൽ ഒരു ദിവസം ശരാശരി കൊല്ലപ്പെട്ടത് 140 സ്ത്രീകൾ, ഏറ്റവും അധികം കൊല നടത്തിയത് കുടുംബാംഗങ്ങൾ: ഞെട്ടിക്കുന്ന റിപ്പോർട്ടുമായി യുഎൻ

spot_img
spot_img

യുനൈറ്റഡ് നേഷൻസ്: ആഗോളതലത്തിൽ 2023ൽ ഒരു ദിവസം ശരാശരി 140 സ്ത്രീകളോ പെൺകുട്ടികളോ കൊല്ലപ്പെട്ടതായി യു.എൻ റിപ്പോർട്ട്. സ്ത്രീകൾക്ക് ഏറ്റവും അപകടം പിടിച്ച സ്ഥലം വീടാണ്.

പങ്കാളിയോ കുടുംബാംഗമോ ആണ് സ്ത്രീകളെ കൊലപ്പെടുത്തിയതെന്നും രണ്ട് യു.എൻ ഏജൻസികൾ തിങ്കളാഴ്ച പുറത്തുവിട്ട റിപ്പോർട്ടിൽ പറയുന്നു. 2023ൽ ലോക വ്യാപകമായി ഏകദേശം 51,100 സ്ത്രീകളുടെയും പെൺകുട്ടികളുടെയും മരണത്തിന് ഉത്തരവാദി പങ്കാളിയോ അടുത്ത കുടുംബാംഗമോ ആണ്. ഇത് 2022ൽ 48,800 ആയിരുന്നു.

യു.എൻ വുമൺ, യു.എൻ ഡ്രഗ്സ് ആൻഡ് ക്രൈം ഓഫിസ് എന്നിവരാണ് വിവരങ്ങൾ പുറത്തുവിട്ടത്. സ്ത്രീകൾക്കെതിരായ അതിക്രമങ്ങൾ ഇല്ലാതാക്കുന്നതിനുള്ള അന്താരാഷ്ട്ര ദിനത്തിൽ പുറത്തിറക്കിയതാണ് റിപ്പോർട്ട്. എല്ലായിടത്തും സ്ത്രീകളും പെൺകുട്ടികളും ലിംഗാധിഷ്ഠിത അക്രമത്തിന് വിധേയരാകുന്നുവെന്നും ഒരു പ്രദേശവും ഒഴിവാക്കപ്പെടുന്നില്ലെന്നും റിപ്പോർട്ടിൽ പരാമർശിക്കുന്നു. പങ്കാളികളാൽ കൊല്ലപ്പെട്ട സംഭവങ്ങൾ ഏറ്റവും കൂടുതൽ നടന്നത് ആഫ്രിക്കയിലാണ്, 2023ൽ 21,700 പേരാണ് ആഫ്രിക്കയിൽ കൊല്ലപ്പെട്ടതെന്ന് റിപ്പോർട്ട് പറയുന്നു.

2023ൽ അമേരിക്കയിൽ ഒരുലക്ഷത്തിന് 1.6 സ്ത്രീകളും ഓഷ്യാനിയയിൽ ഒരുലക്ഷത്തിന് 1.5 സ്ത്രീകളും എന്നായിരുന്നു നിരക്ക്. ഏഷ്യയിൽ ലക്ഷം പേർക്ക് 0.8 ഇരകളും യൂറോപ്പിൽ ലക്ഷത്തിന് 0.6 എന്നുമായിരുന്നു നിരക്ക്. യൂറോപ്പിലെയും അമേരിക്കയിലെയും സ്ത്രീകളെ കൊലപ്പെടുത്തുന്നത് കൂടുതലും അടുപ്പമുള്ള പങ്കാളികളാണെന്ന് റിപ്പോർട്ട് പറയുന്നു. പുരുഷന്മാരുടെ കൊലപാതകങ്ങളിൽ ഭൂരിഭാഗവും വീടുകൾക്കും കുടുംബങ്ങൾക്കും പുറത്താണ് നടക്കുന്നതെന്നും റിപ്പോർട്ട് പരാമർശിക്കുന്നു. ആഗോള വ്യാപകമായി 2023ൽ നരഹത്യയ്ക്ക് ഇരയായവരിൽ 80 ശതമാനം പുരുഷന്മാരും 20 ശതമാനം സ്ത്രീകളുമാണ്.

വിവിധ രാജ്യങ്ങൾ സ്ത്രീകളെയും പെൺകുട്ടികളെയും കൊല്ലുന്നത് തടയാൻ ശ്രമിച്ചിട്ടും അവരുടെ കൊലപാതകങ്ങൾ അപകടകരമാംവിധം ഉയർന്ന തലത്തിൽ തുടരുന്നതായും റിപ്പോർട്ട് പറയുന്നു. സമയോചിതവും ഫലപ്രദവുമായ ഇടപെടലുകളിലൂടെ കൊലപാതകങ്ങൾ തടയാനാകുമെന്നും രണ്ട് ഏജൻസികളും പുറത്തുവിട്ട റിപ്പോർട്ടിൽ പരാമർശിക്കുന്നു.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments