Friday, April 4, 2025

HomeAmericaഅമേരിക്കൻ എയർലൈൻസ് വിമാനത്തിൽ  യാത്രയ്ക്കിടെ  വാതിൽ തുറക്കാൻ ശ്രമിച്ച ആളെ കീഴ്പ്പെടുത്തി

അമേരിക്കൻ എയർലൈൻസ് വിമാനത്തിൽ  യാത്രയ്ക്കിടെ  വാതിൽ തുറക്കാൻ ശ്രമിച്ച ആളെ കീഴ്പ്പെടുത്തി

spot_img
spot_img

ടെക്സസ് (അമേരിക്ക): അമേരിക്കൻ എയർലൈൻസിൽ യാത്രയ്ക്കിടെ വിമാനത്തിന്റെ  വാതിൽ തുറക്കാൻ ശ്രമിച്ച ആളെ കീഴ്പ്പെടുത്തിടെക്സസിലേക്കുള്ള യാത്രയ്ക്കിടെയാണ്അമേരിക്കൻ എയർലൈൻസിൽ  വിമാനത്തിന്റെ  വാതിൽ തുറക്കാൻ ശ്രമിച്ചത്.

കനേഡിയൻ പൗരനായ ഇയാൾ വിമാന ജീവനക്കാരെ ആക്രമിക്കുകയും ചെയ്തു. സംഭവത്തെക്കുറിച്ച് ഫെഡറൽ ഏവിയേഷൻ അഡ്മിനിസ്ട്രേഷനും ഫെഡറൽ ബ്യൂറോ ഓഫ് ഇൻവെസ്റ്റിഗേഷനും അന്വേഷണം ആരംഭിച്ചിട്ടുണ്ട്. കഴിഞ്ഞയാഴ്‌ച അമേരിക്കൻ എയർലൈൻസ് 1915 വിമാനം മിൽവാക്കിയിൽ നിന്ന് പുറപ്പെട്ടപ്പോൾ യാത്രക്കാരൻ ക്യാബിൻ ക്രുവിനെ സമീപിച്ച് വിമാനത്തിന്റെ വാതിൽ തുറക്കാൻ ആവശ്യപ്പെടുകയായിരുന്നു.

തുടർന്ന് അയാൾ വാതിലിനടുത്തേക്ക് ചെന്ന് സ്വയം തുറക്കാൻ ശ്രമിച്ചു. തടയാൻ ശ്രമിച്ച ജീവനക്കാരനെ ഇയാൾ ആക്രമിക്കുകയായിരുന്നുവെന്ന് ഡാളസ് ഫോർട്ട് വർത്ത് ഇന്റർറർനാഷനൽ എയർപോർട്ട് ഡിപ്പാർട്ട്മെൻ്റ് ഓഫ് പബ്ലിക് സേഫ്റ്റി പുറത്തിറക്കിയ വാർത്ത കുറിപ്പിൽ പറയുന്നു. ഡഫ് മക്കൈറ്റ് എന്ന യാത്രക്കാരനാണ് ജീവനക്കാരുടെ കൂടെ അക്രമിയെ കീഴടക്കാൻ മുന്നിട്ടിറങ്ങിയതെന്ന് എ.ബി.സി ന്യൂസ് റിപ്പോർട്ട് ചെയ്യുന്നു.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments