Monday, December 23, 2024

HomeAmericaകമ്പനിയുടെ രഹസ്യങ്ങൾ ചോർത്തൽ: മുൻ ജീവനക്കാരനെതിരേ ഗൂഗിൾ കേസ് രജിസ്റ്റർ ചെയ്തു

കമ്പനിയുടെ രഹസ്യങ്ങൾ ചോർത്തൽ: മുൻ ജീവനക്കാരനെതിരേ ഗൂഗിൾ കേസ് രജിസ്റ്റർ ചെയ്തു

spot_img
spot_img

വാഷിംഗ് ടൺ: ഗൂഗിളിനെ ചിപ്പ്ഡിസൈനുകളുമായി ബന്ധപ്പെട്ട രഹസ്യ വിവരങ്ങൾ മോഷ്‌ടിക്കുകയും ഓൺലൈനിൽ ചോർത്തുകയും ചെയ്തുവെന്ന് ആരോപിച്ചു മുൻ ജീവനക്കാരനെതിരെ ഗൂഗിൾ കേസ് ഫയൽ ചെയ്തു. 2020 മുതൽ 2024 വരെ ഗൂഗിളിൽ എൻജിനിയറായി ജോലി ചെയ്തിരുന്ന ഹർഷിത് റോയിക്കെതിരെയാണ് ടെക്സാസ് ഫെഡറൽ കോടതിയിൽ കേസ് ഫയൽ ചെയ്തത്. സമൂഹമാധ്യമ പ്ലാറ്റ്ഫോമുകളായ എക്സ്, ലിങ്ക്ഡ്ഇൻ എന്നിവയിൽ ഗൂഗിൾ പിക്സൽ ഉപകരണങ്ങളെ കുറിച്ചുള്ള തന്ത്രപ്രധാനമായ രേഖകൾ പങ്കിട്ടുവെന്നാണ് ആരോപണം. സാമ്പത്തിക നഷ്ടപരിഹാരം നൽകണമെന്നും റോയിയെ ഉടമസ്ഥാവകാശ വിവരങ്ങൾവിവരങ്ങൾ ഉപയോഗിക്കുന്നതിൽനിന്നു തടയണമെന്നുമാണ് ഗൂഗിൾ ആവശ്യപ്പെട്ടിരിക്കുന്നത്.

രഹസ്യാത്മക വിവരങ്ങൾ വെളിപ്പെടുത്തുന്നതിൽനിന്ന് ഹർഷിത് റോയിയെ കോടതി തടഞ്ഞു.2024 ഫെബ്രുവരിയിൽരാജിവയ്ക്കുന്നതിനു മുൻപ്പിക്സൽ പ്രോസസിങ് ചിപ്പുകളുടെപ്രത്യേതകൾ ഉൾപ്പെടെയുള്ള ഗൂഗിൾഡോക്യുമെന്റുകളുടെ ഫോട്ടോകൾറോയ് എടുത്തിരുന്നുവെന്ന്ഗൂഗിളിന്റെ പരാതിയിൽ പറയുന്നു.ടെക്സസ് സർവകലാശാലയിൽനിന്ന്ഡോക്ടറേറ്റ് ബിരുദംനേടുന്നതിനായി ആ വർഷംഅവസാനം അദ്ദേഹംബെംഗളൂരുവിൽനിന്ന് ടെക്സസിലെഓസ്റ്റിനിലേക്കു മാറുകയായിരുന്നു.രഹസ്യസ്വഭാവമുള്ള ഉടമ്പടിയുടെ നിബന്ധനകൾ ലംഘിച്ച് കോഡുകൾ സഹിതം റോയ് പോസ്റ്റ് ചെയ്‌തതായി ഗൂഗിൾ ആരോപിക്കുന്നു. വ്യാപാര രഹസ്യങ്ങളുടെ ചിത്രങ്ങൾ ഉൾപ്പെടെയുള്ള പോസ്റ്റു‌കൾക്കൊപ്പം, ‘ഞാൻ ഒരു രഹസ്യ ഉടമ്പടിയും പാലിക്കുമെന്നു പ്രതീക്ഷിക്കരുത്. എനിക്ക് അർഹതയുള്ളതു ലഭിക്കാൻ ഞാൻ അധാർമിക മാർഗങ്ങൾ സ്വീകരിക്കും’ തുടങ്ങിയ പ്രകോപനപരമായ പ്രസ്താവനകളും റോയ് പോസ്റ്റ‌് ചെയ്തിരുന്നു.ഒന്നിലധികം തവണ പോസ്റ്റുകൾ നീക്കം ചെയ്യാൻ ആവശ്യപ്പെട്ടെങ്കിലും റോയ് ചെവിക്കൊണ്ടില്ലെന്നും ആപ്പിളും ക്വാൽകോമും പോലുള്ള എതിരാളികളെ ടാഗ് ചെയ്‌ത്‌ സമൂഹ മാധ്യമങ്ങളിൽ തങ്ങളുടെ വ്യാപാര രഹസ്യങ്ങൾ പങ്കിടുന്നത് നിർത്തണമെന്ന് പറഞ്ഞിട്ടും നടപടി ഉണ്ടായില്ലെന്നും പരാതിയിൽ പറയുന്നു<

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments