ഹ്യൂസ്റ്റൺ/കോട്ടയം : മലയാളി സമാജം ഓഫ് ലീഗ് സിറ്റിയുടെ വൈസ് പ്രസിഡന്റും സൗത്ത് ഇന്ത്യൻ യൂസ് ചേമ്പർ ഓഫ് കൊമ്മേർസിന്റെ ബോർഡ് ഓഫ് ഡയറക്ടറുമായ സോജൻ ജോർജിന്റെ മാതാവ് പെണ്ണമ്മ വർഗ്ഗീസ് (ഏലിക്കുട്ടി – 85) കോട്ടയം ആർപ്പൂകരയിലെ സ്വവസതിയിൽ അന്തരിച്ചു. മണത്തലച്ചിറയിൽ കുടുംബാംഗമായ എം കെ വർഗ്ഗീസിന്റെ (റിട്ടേഡ് KSRTC ഓഫീസർ) ഭാര്യയിരുന്നു ഏലിക്കുട്ടി.
സംസ്കാര ശുശ്രൂഷകൾ നവംബർ 28 ഉച്ചതിരഞ്ഞു 3.30 ന് കോട്ടയം ആർപ്പൂക്കരയിലെ ലിറ്റിൽ ഫ്ലവർ പള്ളിയിൽ വെച്ചു നടത്തപ്പെടും. മക്കൾ: സി. ലീസ (അസം), സണ്ണി വർഗ്ഗീസ് (റിട്ട.ഇന്ത്യൻ ആർമി), ജാൻസി വർഗ്ഗീസ് (കോട്ടയം), സജി വർഗ്ഗീസ് (ഭോപ്പാൽ), സോജൻ ജോർജ് (യൂ എസ് എ), ബിൻസി വർഗ്ഗീസ് (യൂ കെ).മരുമക്കൾ: മാത്യു (ബിസിനസ്സ്), ജസ്റ്റിൻ (യു കെ), ക്ലാരമ്മ സണ്ണി (റിട്ട. ടീച്ചർ), ജിജി മാത്യു (ടീച്ചർ), സുജ (യൂ എസ് എ).