Monday, December 23, 2024

HomeAmericaപാക്കിസ്ഥാനിലുളള അമേരിക്കൻ പൗരൻമാർക്ക്  മുന്നറിയിപ്പ് നല്കി യു.എസ്

പാക്കിസ്ഥാനിലുളള അമേരിക്കൻ പൗരൻമാർക്ക്  മുന്നറിയിപ്പ് നല്കി യു.എസ്

spot_img
spot_img

ലാഹോർ : പാക്കിസ്ഥാനിലുളള അമേരിക്കൻ പൗരൻമാർക്ക് മുന്നറിയിപ്പ് നല്കി യു.എസ്.എ. ഡിസംബർ 16വരെ പെഷവാറിലെ സെറീനഹോട്ടലും പെഷവാർ ഗോൾഫ് ക്ലബ് ഉൾപ്പെടെയുള്ള പരിസര പ്രദേശങ്ങളും സന്ദർശിക്കുന്നത് ഒഴിവാക്കണമെന്ന് പാക്കിസ്ഥാനിലുള്ള യുഎസ് പൗരന്മാർക്ക് യുഎസ് സുരക്ഷാ മിഷന്റെ മുന്നറിയിപ്പ്. ഭീകരരുടെ ആക്രമണ ഭീഷണിയുള്ളതിനാൽ ഖൈബർ പഖ്തൂൺഖ്വ പ്രവിശ്യയിൽ യാത്ര ചെയ്യരുതെന്നും ഈ മേഖലയിലേക്കുള്ള യാത്രാ പദ്ധതികൾ പുനഃപരിശോധിക്കണമെന്നും മുന്നറിയിപ്പിൽ വ്യക്തമാക്കി.സുന്നി-ഷിയാ വിഭാഗങ്ങൾ തമ്മിൽ നടന്ന ഏറ്റുമുട്ടലിൽ കുറഞ്ഞത് 10 പേർ കൊല്ലപ്പെടുകയും 21 പേർക്ക് പരുക്കേൽക്കുകയും ചെയ്ത സാഹചര്യത്തിലാണ് മുന്നറിയിപ്പ്. ഖൈബർ പഖ്‌തൂൺഖ്വ പ്രവിശ്യയിലെ അഫ്ഗാനിസ്‌ഥാൻ അതിർത്തിയായ കുറം ജില്ലയിൽ ചൊവ്വാഴ്ചയാണ് ഏറ്റവും ഒടുവിലത്തെ ആക്രമണം നടന്നത്.യുഎസ് പൗരന്മാർപെഷവാറിലെ സെറീന ഹോട്ടലും സമീപ പ്രദേശങ്ങളും ഒഴിവാക്കണമെന്നുംLവിവരങ്ങൾക്കായി പ്രാദേശിക വാർത്തകൾ നിരീക്ഷിക്കുകയും വ്യക്തിഗത സുരക്ഷാ നടപടികൾ വീണ്ടും വിലയിരുത്തുകയും ചെയ്യണമെന്നും നിർദേശമുണ്ട്‌. ചുറ്റുപാടുകളെ കുറിച്ച് ശ്രദ്ധാലുവായിരിക്കുകയും തിരിച്ചറിയൽ രേഖ കൈവശം വയ്ക്കണമെന്ന നിർദേശവും നല്കിയിട്ടുണ്ട്.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments