Monday, December 23, 2024

HomeAmericaഅതിർത്തികൾ അടക്കില്ല: ട്രം​പി​ന്റെ വാദം ത​ള്ളി മെ​ക്സി​കോ

അതിർത്തികൾ അടക്കില്ല: ട്രം​പി​ന്റെ വാദം ത​ള്ളി മെ​ക്സി​കോ

spot_img
spot_img

വാ​ഷി​ങ്ട​ൺ: യു.​എ​സി​ലേ​ക്കു​ള്ള കു​ടി​യേ​റ്റം ത​ട​യു​മെ​ന്ന് സ​മ്മ​തി​ച്ച​താ​യു​ള്ള നി​യു​ക്ത പ്ര​സി​ഡ​ന്റ് ഡോ​ണ​ൾ​ഡ് ട്രംപിന്റെ വാ​ദം ത​ള്ളി മെ​ക്സി​കോ. അ​തി​ർ​ത്തി​ക​ൾ അടക്കി​ല്ലെ​ന്നും സ​ർ​ക്കാ​റു​ക​ളു​മാ​യും ജ​ന​ങ്ങ​ളു​മാ​യും ബന്ധം ശ​ക്ത​മാ​ക്കു​ക​യാ​ണ് ല​ക്ഷ്യ​മെ​ന്നും മെ​ക്സി​ക്ക​ൻ പ്ര​സി​ഡ​ൻ​റ് ക്ലോ​ഡി​യ ഷെ​യ്ൻ​ബോം പാ​ർ​ദോ പ​റ​ഞ്ഞു. അന​ധി​കൃ​ത കു​ടി​യേ​റ്റം അ​വ​സാ​നി​പ്പി​ച്ചി​ല്ലെ​ങ്കി​ൽ കാ​ന​ഡ​യു​ടെ​യും മെ​ക്സി​കോ​യു​ടെ​യും ഇ​റ​ക്കു​മ​തി​ക്ക് നി​കു​തി കുത്ത​നെ ഉ​യ​ർ​ത്തു​മെ​ന്ന ട്രം​പി​ന്റെ മു​ന്ന​റി​യി​പ്പി​ന് പി​ന്നാ​ലെ​യാ​ണ് ഇ​രു നേ​താ​ക്ക​ളു​ടെ​യും വാ​ദ​പ്ര​തി​വാ​ദം.

മെ​ക്സി​കോ​യു​ടെ പു​തി​യ പ്ര​സി​ഡ​ന്റു​മാ​യി ഫോ​ണി​ൽ സംസാ​രി​ച്ച​താ​യും ​തെ​ക്ക​ൻ അ​തി​ർ​ത്തി അ​ട​ച്ച് യു.​എ​സി​ലേ​ക്കു​ള്ള അ​ന​ധി​കൃ​ത കു​ടി​യേ​റ്റം അ​വ​സാ​നി​പ്പി​ക്കു​മെ​ന്ന് അ​വ​ർ സ​മ്മ​തി​ച്ച​താ​യും സ്വ​ന്തം സ​മൂ​ഹ മാ​ധ്യ​മ​മാ​യ ട്രൂ​ത്ത് സോ​ഷ്യ​ലി​ലാ​ണ് ട്രം​പ് പ​റ​ഞ്ഞ​ത്. അ​തേ​സ​മ​യം, ട്രം​പു​മാ​യി മെ​ക്സി​കോ​യു​ടെ കു​ടി​യേ​റ്റ നി​ല​പാ​ട് സം​ബ​ന്ധി​ച്ച് ച​ർ​ച്ച ചെ​യ്തെ​ന്ന കാ​ര്യം ക്ലോ​ഡി​യ സ്ഥി​രീ​ക​രി​ച്ചു. യു.​എ​സി​ന്റെ വ​ട​ക്ക​ൻ അ​തി​ർ​ത്തി​യി​ലേ​ക്കു​ള്ള കു​ടി​യേ​റ്റ​ക്കാ​രെ മെക്സി​കോ ത​ട​ഞ്ഞ​താ​യി ട്രം​പി​നെ അ​റി​യി​ച്ച​താ​യും അവ​ർ പ​റ​ഞ്ഞു. സു​ര​ക്ഷാ സ​ഹ​ക​ര​ണം ശ​ക്തി​പ്പെ​ടു​ത്തു​ന്ന​തി​നെ​യും ല​ഹ​രി ക​ട​ത്ത് ത​ട​യു​ന്ന​തി​നെ​യും കു​റി​ച്ച്​ ച​ർ​ച്ച ചെ​യ്ത​താ​യും ക്ലോ​ഡി​യ കൂ​ട്ടി​ച്ചേ​ർ​ത്തു.

മെ​ക്സി​കോ​യു​മാ​യി സ​ഹ​ക​രി​ച്ച് ജോ ​ബൈ​ഡ​ൻ ഭരണകൂടം സ്വീ​ക​രി​ച്ച ന​ട​പ​ടി​ക​ളെ തു​ട​ർ​ന്ന് അ​ന​ധി​കൃ​ത കുടി​യേ​റ്റ​ത്തി​ൽ 40 ശ​ത​മാ​ന​ത്തി​ന്റെ കു​റ​വു​ണ്ടാ​യെ​ന്നാ​ണ് ഏ​റ്റ​വും പു​തി​യ റി​പ്പോ​ർ​ട്ട്.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments