ന്യൂഡല്‍ഹി: കോഴക്കേസില്‍ ഇന്ത്യന്‍ വ്യവസായ ഭീമന്‍ ഗൗതം അദാനിയെ അറസ്റ്റ് ചെയ്യണമെന്ന ആവശ്യം അമേരിക്ക ഉന്നയിച്ചിട്ടില്ലെന്ന് ഇന്ത്യ. അറസ്റ്റ് വാറണ്ടിനെക്കുറിച്ച് യുഎസ് അധികൃതരില്‍ നിന്ന് ഒരു അപേക്ഷയും ഇന്ത്യയ്ക്ക് ലഭിച്ചിട്ടില്ലെന്ന് സര്‍ക്കാര്‍ വെള്ളിയാഴ്ച അറിയിച്ചു. ഗൗതം അദാനിക്കെതിരെ യുഎസ് നീതിന്യായ വകുപ്പിന്റെ കുറ്റപത്രം റിപ്പോര്‍ട്ട് ചെയ്യുന്നതിനിടെയാണ് ഈ പരാമര്‍ശം. അമേരിക്കയുടെ ഭാഗത്തു നിന്നും ഇത്തകരമൊരു ആവശ്യം ഉയര്‍ന്നാല്‍ മാത്രമേ ഇന്ത്യയ്ക്ക് തുടര്‍നടപടി സ്വീകരിക്കാന്‍ കഴിയുകയുള്ളു.
അറസ്റ്റ് വാറണ്ട് നടപ്പിലാക്കുന്നതുള്‍പ്പെടെ ഇന്ത്യയ്ക്കുള്ളില്‍ എന്തെങ്കിലും നിയമനടപടികള്‍ സ്വീകരിക്കണമെങ്കില്‍, യുഎസ് അധികാരികള്‍ ഇന്ത്യയിലെ ആഭ്യന്തര മന്ത്രാലയത്തെ അറിയിക്കേണ്ടതുണ്ട്. അഭ്യര്‍ത്ഥന പ്രകാരം നടപടിയെടുക്കാന്‍ ആഭ്യന്തര മന്ത്രാലയത്തിന് ബന്ധപ്പെട്ട ഫെഡറല്‍ ഏജന്‍സികള്‍ക്ക് നിര്‍ദ്ദേശം നല്‍കാംയുഎസിലെ അദാനിയുമായി ബന്ധപ്പെട്ട സ്ഥാപനങ്ങളുമായി ബന്ധപ്പെട്ട നിയമ നടപടികളില്‍ സര്‍ക്കാരിന് പങ്കില്ലെന്ന് ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയം പ്രസ്താവനയില്‍ പറഞ്ഞു.
അദാനിയുമായി ബന്ധപ്പെട്ട കേസ് സ്വകാര്യ സ്ഥാപനങ്ങളും വ്യക്തികളും യുഎസ് നീതിന്യായ വകുപ്പും ഉള്‍പ്പെടുന്ന പ്രശ്‌നമാമെന്നു വിദേശകാര്യ വക്താവ്രണ്‍ധീര്‍ ജയ്സ്വാള്‍ പത്രസമ്മേളനത്തില്‍ പറഞ്ഞു. ഇത്തരം കേസുകളില്‍ സ്ഥാപിതമായ നടപടിക്രമങ്ങളും നിയമപരമായ വഴികളും പിന്തുടരുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.ഗൗതം അദാനിക്കെതിരെ യുഎസിലെ കുറ്റപത്രത്തില്‍ ഇന്ത്യയില്‍ സൗരോര്‍ജ്ജ കരാറുകള്‍ ഉറപ്പാക്കാന്‍ കൈക്കൂലി വാങ്ങിയതും വഞ്ചനാപരമായ സാമ്പത്തിക വെളിപ്പെടുത്തലുകളിലൂടെ അമേരിക്കന്‍ നിക്ഷേപകരെ തെറ്റിദ്ധരിപ്പിക്കുന്നതും ഉള്‍പ്പെടുന്നു.കുറ്റാരോപണങ്ങള്‍ നേരിടാന്‍ അദാനിയെ യുഎസിലേക്ക് കൊണ്ടുവരാന്‍ യുഎസ് അധികാരികള്‍ ശ്രമിച്ചാല്‍, ഇന്ത്യ-യുഎസ് കൈമാറല്‍ ഉടമ്പടി നടപ്പാക്കുമെന്ന് പ്രതീക്ഷിക്കുന്നു. ഉടമ്പടി പ്രകാരം, ആരോപണവിധേയമായ നടപടികളെ അമേരിക്കന്‍ നിയമ ലംഘനങ്ങളുമായി ബന്ധിപ്പിക്കുന്ന തെളിവുകള്‍ യുഎസ് നല്‍കുകയും അവയുടെ അധികാരപരിധിയിലുള്ള സ്വാധീനം പ്രകടിപ്പിക്കുകയും വേണം.ഇക്കാര്യം സര്‍ക്കാരിനെ മുന്‍കൂട്ടി അറിയിച്ചിട്ടില്ലെന്നും തങ്ങളുടെ യുഎസ് സഹപ്രവര്‍ത്തകരുമായി ചര്‍ച്ച നടത്തിയിട്ടില്ലെന്നും വിദേശകാര്യ വക്താവ് പറഞ്ഞു. നിലവില്‍വിഷയം സ്വകാര്യ സ്ഥാപനങ്ങളുമായി ബന്ധപ്പെട്ടതാണെന്നും ഈ ഘട്ടത്തില്‍ സര്‍ക്കാര്‍ നിയമപരമായി വിഷയത്തില്‍ ഇടപെടുന്നില്ലെന്നും വക്താവ് കൂട്ടിച്ചേര്‍ത്തു.