ന്യൂയോര്‍ക്ക്: ന്യൂയോര്‍ക്കിലും സമീപ മേഖലകളിലും അതിരൂക്ഷമായ മഞ്ഞുവീഴ്ച്ച മുന്നറിയിപ്പ് .ഇതേ തുടര്‍ന്ന് ന്യൂയോര്‍ക്ക് ഗവര്‍ണര്‍ കാത്തി ഹോച്ചുള്‍ അടിയന്തിരാവസ്ഥ പ്രഖ്യാപിച്ചു. അലെഗനി, എറി, കാറ്ററോഗസ്, ചൗട്ടൗക്വ, ജെനെസി, ഹെര്‍കിമര്‍, ജെഫേഴ്‌സണ്‍, ലൂയിസ്, ഓസ്വെഗോ, സെന്റ് ലോറന്‍സ്, വ്യോമിംഗ് കൗണ്ടികളിലാണ് അടിയന്തിരാവസ്ഥ നിലവില്‍ വന്നത്. ഈ മേഖലയില്‍ ഒരു മണിക്കൂറിനുള്ളില്‍ മൂന്നു മുതല്‍ നാല് ഇഞ്ച് വരെ വലുപ്പത്തിലാണ് മഞ്ഞു വീഴുന്നത്. മഞ്ഞുവീഴ്ച്ചയ്‌ക്കൊപ്പം അതിശകത്മായ കാറ്റും ഇടിമിന്നലുമുള്ള അത്യപൂര്‍വമായുള്ള കാലാവസ്ഥാ മാറ്റമാണ് പ്രകടമായിട്ടുള്ളത്. ഏറ്റവുമധികം മഞ്ഞു വീഴ്ച്ച കാണുന്നത് കിഴക്കന്‍ ഒന്റാരിയോയിലാണ്. 60 ഇഞ്ച് വരെ കനത്തിലാണ് ഇവിടെ മഞ്ഞു വീണ് കിടക്കുന്നത്. ക്ലവര്‍ലാന്‍ഡില്‍ നിന്നും ബഫാലോയിലേയ്ക്കുള്ള റോഡ് യാത്രയും ഏറെ ദുഷ്‌കരമായി മാറി. കഴിഞ്ഞ വെള്ളിയാഴ്ച്ച അന്തര്‍ സംസ്ഥാന ഗതാഗതം പെന്‍സല്‍വാനിയ നിര്‍ത്തിവെച്ചു.
ദേശീയ കാലാവസ്ഥാ വിഭാഗത്തിന്റെ കണക്കനുസരിച്ച് , ആര്‍ട്ടിക് എയര്‍മാസ് കഴിഞ്ഞ ശൈത്യകാലത്തിനു ശേഷമുള്ള ഏറ്റവും തണുത്ത സ്ഥിതിയാണിപ്പോള്‍ ഉള്ളത്.
വടക്കന്‍ സമതലങ്ങളിലും അപ്പര്‍ മിഡ്വെസ്റ്റിലും കാറ്റ് തണുപ്പ് സീഡോ ഡിഗ്രിക്ക് താഴെയായിരിക്കുമെന്നും നോര്‍ത്ത് ഡക്കോട്ടയുടെ ചില ഭാഗങ്ങളില്‍ കാറ്റിന്റെ തണുപ്പ് നെഗറ്റീവ് 30 മുതല്‍ 40 വരെ കാണാമെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.