ജോര്‍ജ് ഓലിക്കല്‍
ഫിലഡല്‍ഫിയ: ഇന്ത്യാ പ്രസ്‌ക്ലബ് ഓഫ് നോര്‍ത്ത് അമേരിക്ക പ്രസിഡന്റ് ബിജു കിഴക്കേക്കുറ്റിന്റെ പുത്രന്‍ ജെഫിന്‍ കിഴക്കേക്കുറ്റിന്റെ ആകസ്മിക വേര്‍പാടില്‍ പെന്‍സില്‍വേനിയ ചാപ്റ്ററിന്റെ എല്ലാ അംഗങ്ങളുടേയും അഗാധമായ ദുഖം ബിജുവിനേയും, ഡോളിയേയും കുടുംബാംഗങ്ങളേയും അറിയിക്കുന്നു.
ഇന്ത്യാ പ്രസ്‌ക്ലബിന്റെ നാഷണല്‍ കണ്‍വന്‍ഷനില്‍ ബിജുവിനോടൊപ്പം കണ്‍വന്‍ഷന്റെ വിജയത്തിനായി അഹോരാത്രം പണിയെടുത്ത ജെഫിന്റെ വേര്‍പാട് ഞെട്ടലോടെയാണ് ഇന്ത്യ പ്രസ്‌ക്ലബ് അംഗങ്ങള്‍ ശ്രവിച്ചത്.
ബിജുവിന്റെ കുടുംബത്തിലുണ്ടായ വേര്‍പാടിലും ദുഖത്തിലും ഞങ്ങള്‍ പങ്കുചേരുന്നതായും ഇന്ത്യ പ്രസ്‌ക്ലബ് ഓഫ് പെന്‍സില്‍വേനിയ ചാപ്റ്റര്‍ അറിയിച്ചു.