ഫൊക്കാന ന്യൂയോര്‍ക്ക് മെട്രോ& അപ്‌സ്റ്റേറ്റ് റീജിയണ്‍ കണ്‍വെന്‍ഷന്‍ രെജിസ്‌ട്രേഷൻ കിക്ക് ഓഫ് ഡിസംബര്‍ 4 ന് നടക്കും. ശനിയാഴ്ച രാവിലെ 10.30നാണ് പ്രോഗ്രാം. അഡ്രസ്: KCANA 222-66 Braddock Ave Bellerose NY 11426.
കണ്‍വെന്‍ഷന്‍ കിക്ക് ഓഫില്‍ ഫൊക്കാന പ്രസിഡന്റ് ജോര്‍ജി വര്‍ഗ്ഗീസ്, ജനറല്‍ സെക്രട്ടറി സജിമോന്‍ ആന്റണി, വൈസ് പ്രസിഡന്റ് തോമസ് തോമസ്, അസോസിയേറ്റ് സെക്രട്ടറി മാത്യു വര്‍ഗ്ഗീസ്, അഡീഷണൽ അസോസിയേറ്റ് ട്രഷറര്‍ ബിജു ജോണ്‍, ട്രസ്റ്റി ബോര്‍ഡ് ചെയര്‍മാൻ ഫിലിപ്പോസ് ഫിലിപ്പ്, കൺവെൻഷൻ ചെയർമാൻ ചാക്കോ കുര്യൻ, നാഷണൽ കമ്മിറ്റി അംഗം ജോർജ് പണിക്കർ, കൺവെൻഷൻ ഇന്റർനാഷണൽ കോർഡിനേറ്റർ പോള്‍ കറുകപ്പിള്ളില്‍, നാഷണൽ കോർഡിനേറ്റർ ലീലാ മാരേട്ട്, ഫിൽമ പ്രസിഡണ്ട് റെജി കുര്യൻ തുടങ്ങിയവർ കിക്ക് ഓഫ് പരിപാടിയിൽ സംബന്ധിക്കും..
ഫൊക്കാന ന്യൂയോർക്ക് അപ്‌സ്റ്റേറ്റ് റീജിയണ്‍ ആർ.വി.പി. തോമസ് കൂവള്ളൂര്‍, ന്യൂയോര്‍ക്ക് മെട്രോ ആർ.വി.പി. മേരി ഫിലിപ്പ് എന്നിവർ എന്നിവർ നേതൃത്വം നൽകുന്ന സംയുക്ത മേഖല കൺവെൻഷൻ രെജിസ്ട്രെഷൻ കിക്ക് ഓഫ് യോഗത്തിൽ ഫൊക്കാന നാഷണൽ കമ്മിറ്റി അംഗം അപ്പുക്കുട്ടന്‍ പിള്ള, ട്രസ്റ്റി ബോർഡ് സെക്രെട്ടറി സജി പോത്തന്‍, വര്‍ഗ്ഗീസ് ഉലഹന്നാന്‍, മത്തായി ചാക്കോ, ജോര്‍ജ്കുട്ടി ഉമ്മന്‍, ജോയി ചാക്കപ്പന്‍, റജി കുര്യന്‍, തുടങ്ങിയവരും കൺവെൻഷൻ റെജിസ്ട്രേഷൻ വൻ വിജയകരമാക്കി മാറ്റാൻ ചുക്കാൻ പിടിക്കുന്നു.