പി.പി ചെറിയാൻ
ഡാളസ്: നിരായുധനും, ഭവനരഹിതനുമായ കെയ്ല്‍ വെസ്സിനെ പുറംങ്കാല്‍ കൊണ്ടു തൊഴിച്ച മുന്‍ ഡാളസ് ഫയര്‍ റസ്‌ക്യൂ പാരാ മെഡിക്കിന്റെ സസ്‌പെന്‍ഷന്‍ പിന്‍വലിച്ചു.
പാരാമെഡിക്ക് എന്ന നിലയില്‍ പ്രവര്‍ത്തിക്കുന്നതിനുള്ള അനുമതി ടെക്‌സസ് ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് സ്റ്റേറ്റ് ഹെല്‍ത്ത് സര്‍വീസസ് നല്‍കിയതായി ഡിസംബര്‍ 3 വെള്ളിയാഴ്ച പുറത്തിറക്കിയ ഔദ്യോഗീക അറിയിപ്പില്‍ പറയുന്നു. പാരാമെഡിക്ക് ലൈസന്‍സും തിരികെ നല്‍കുന്നതിനും തീരുമാനിച്ചിട്ടുണ്ട്.
2019 ആഗസ്റ്റിലായിരുന്നു കേസ്സിനാസ്പദമായ സംഭവം നടന്നത്. വെസ്സിനെ തൊഴിക്കുന്ന വീഡിയൊ സാമൂഹ്യ മാധ്യമങ്ങളില്‍ പ്രചരിക്കുകയും ചെയ്തിരുന്നു.
വെസ്റ്റ് ഡാളസ് ഇന്റര്‍ സ്റ്റേറ്റ് ഫ്രന്റേജ് റോഡിനരികില്‍ പുല്ലിനു തീപിടിച്ച വിവരം ലഭിച്ചതിനെ തുടര്‍ന്നാണ് സംഭവത്തില്‍ ഉള്‍പ്പെട്ട ബ്രാഡ് കോക്‌സും മറ്റ് രണ്ടു സഹപ്രവര്‍ത്തകനും സ്ഥലത്തെത്തിചേര്‍ന്നത്. കെയ്ല്‍ വെസ്സായിരുന്നു പുല്ലിന് തീയ്യിട്ടത്.
പുല്ലിനെ തീയണക്കുന്നതിനിടയില്‍ മാനസിക തകരാറുള്ള വെസ്സ് ബ്രാഡ് കോകസിനെ അടിച്ചുവെന്നും സ്വയം രക്ഷിക്കാണ് താന്‍ വെസ്പിനെ തൊഴിച്ചതെന്നുമാണ് ബ്രാഡ് വാദിച്ചത്. പരിക്കേറഅറ വെസ്സിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചുവെങ്കിലും പബ്ലിക്ക് സെര്‍വസ്റ്റിനെ മര്‍ദ്ദിച്ച കുറ്റത്തിന് ഇയാള്‍ക്കെതിരെ കേസ്സെടുത്തിരുന്നു.
ബ്രാഡിന്റെ പാരാമെഡിക്ക് ലൈസെന്‍സ് തിരികെ നല്‍കി ജോലിയില്‍ പ്രവേശിക്കാന്‍ അനുമതി ലഭിച്ചുവെങ്കിലും അന്വേഷണം തുടരുമെന്നും, കുറ്റക്കാരനാണെന്നും കണ്ടെത്തിയാല്‍ ലൈസെന്‍സ് കാന്‍സല്‍ ചെയ്യുന്നതുള്‍പ്പെടെ നടപടികള്‍ സ്വീകരിക്കുമെന്നും അധികൃതര്‍ അറിയിച്ചു.