Tuesday, December 24, 2024

HomeAmericaമാത്യൂ തരകന് പെൻസിൽവേനിയാ ബക്സ് കൗണ്ടി മിഡിൽ ടൗൺഷിപ്പ് ഓഡിറ്റർ തെരഞ്ഞെടുപ്പിൽ വിജയം

മാത്യൂ തരകന് പെൻസിൽവേനിയാ ബക്സ് കൗണ്ടി മിഡിൽ ടൗൺഷിപ്പ് ഓഡിറ്റർ തെരഞ്ഞെടുപ്പിൽ വിജയം

spot_img
spot_img

പി.ഡി ജോർജ് നടവയൽ

മിഡിൽടൗൺഷിപ്പ്: പെൻസിൽവേനിയാ സംസ്ഥാന മുൻസിപ്പൽ തെരഞ്ഞെടുപ്പിൽ, ബക്സ് കൗണ്ടിയിലെ മിഡിൽ ടൗൺഷിപ്പിൻ്റെ ഓഡിറ്ററായി, മാത്യൂ തരകൻ തെരഞ്ഞെടുക്കപ്പെട്ടു. ഫിലഡൽഫിയ മെട്റോയിൽ ബിസിനസ് മാനേജരാണ്.

മദ്രാസ്സ് ലയോള കോളജ് അലമ്നൈ അസ്സോസിയേഷൻ യൂ എസ് ചാപ്റ്റേഴ്സ് ചെയർമാനാനും ഓർമാ ഇൻ്റർനാഷണലിൻ്റെ എക്സിക്യൂട്ടീവുമാണ് തരകൻ. എടത്വാ കാട്ടുംഭാഗം പരേതനായ ഡോ.ജോർജ് തരകൻ്റെ മകനാണ്.

എല്ലാ കൗണ്ടി ഫണ്ടുകൾക്കും അക്കൗണ്ടിംഗ് റെക്കോർഡുകൾ തയ്യാറാക്കുകയും നിയന്ത്രിക്കുകയും ചെയ്യുക, വിവിധ കൗണ്ടി ഡിപ്പാർട്ട്‌മെന്റുകളുടെ രേഖകളും അക്കൗണ്ടുകളും ഓഡിറ്റ് ചെയ്യുക, എല്ലാ കൗണ്ടി വിതരണങ്ങളുടെ സാധുതയും നിയമസാധുതയും പരിശോധിക്കുക എന്നീ ചുമതലകളാണ് കൗണ്ടി ഓഡിറ്റർക്കുള്ളത്.

കൗണ്ടി ടൗൺഷിപ്പിൻ്റെ എല്ലാ സാമ്പത്തിക ഇടപാടുകളുടെയും അംഗീകാരത്തിന് കൗണ്ടി ടൗൺഷിപ്പ് ഓഡിറ്ററുടെ ഒപ്പ് വേണം.

മാത്യൂ തരകൻ്റെ വിജയത്തിൽ ഓർമാ ഇൻ്ററ് നാഷണൽ, വേൾഡ് മലയാളി കൗൺസിൽ ഫിലഡൽഫിയാ പ്രൊവിൻസ്, ട്റൈസ്റ്റേറ്റ് കേരളാ ഫോറം എന്നീ സംഘടനകൾ അനുമോദനം നേർന്നു.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments