സിജോയ് പറപ്പള്ളില്‍
ചിക്കാഗോ: കത്തോലിക്ക സഭയില്‍ വി.യൗസേപ്പിതാവിന്റെ വര്‍ഷാചരണത്തോടനുബന്ധിച്ച് അമേരിക്കയിലെ ക്‌നാനായ കാത്തലിക്ക് റീജിയണിലെ ഇന്‍ഫന്റ് മിനിസ്ട്രിയുടെ നേതൃത്വത്തില്‍ ലിറ്റല്‍ ജോസഫ് വീഡിയോ മത്സരം സംഘടിപ്പിച്ചു.
വിവിധ ഇടവകയില്‍ നിന്നും മിഷനില്‍ നിന്നും ധാരാളം കുട്ടികള്‍ മത്സരത്തില്‍ പങ്കെടുത്തു.
ലിയോ സണ്ണി മരവെട്ടികൂട്ടത്തില്‍ സാന്‍ഹുസേ ഒന്നാം സ്ഥാനവും ഡിലന്‍ തോമസ് മുടീകുന്നേല്‍ റ്റാമ്പാ രണ്ടാം സ്ഥാനവും നേടി.
ഇവനാ കടിയംപള്ളില്‍ ന്യൂ ജേഴ്സി, എലിസാ താന്നിച്ചുവട്ടില്‍ ഡിട്രോയിറ്റ്, ഒലിവിയ പറയംകാലയില്‍ ലോസ് ആഞ്ചലസ് എന്നിവര്‍ മൂന്നാം സ്ഥാനം പങ്കുവെച്ചു. പോപ്പുലര്‍ വീഡിയോക്കുള്ള മത്സരത്തില്‍ ന്യൂജേഴ്‌സി ഇടവകയിലെ ജെറാര്‍ഡ് തോമസ് വാണിയകുന്നേല്‍ സമ്മാനര്‍ഹനായി.