ജോയിച്ചന്‍ പുതുക്കുളം
ചിക്കാഗോ: വേള്‍ഡ് മലയാളി കൗണ്‍സില്‍ അമേരിക്ക റീജിയന്‍ പ്രസിഡന്റ് സുധീര്‍ നമ്പ്യാര്‍, സെക്രട്ടറി പിന്റോ കണ്ണമ്പള്ളി, സൗത്ത് ജേഴ്‌സി പ്രോവിന്‍സ് പ്രസിഡന്റ് അനീഷ് ജയിംസ് എന്നിവര്‍ക്ക് ചിക്കാഗോ മലയാളി അസോസിയേഷന്‍ ഹാളില്‍ വച്ച് ചിക്കാഗോ സമൂഹം ഹൃദ്യമായ സ്വീകരണം നല്‍കി. അലോണ ജോര്‍ജിന്റെ പ്രാര്‍ത്ഥനാഗാനത്തോടെ ആരംഭിച്ച യോഗത്തില്‍ ഡബ്ല്യൂ.എം.സി ചിക്കാഗോ പ്രോവിന്‍സ് പ്രസിഡന്റ് ബഞ്ചമിന്‍ തോമസ് അധ്യക്ഷത വഹിച്ചു.
ചിക്കാഗോ പ്രോവിന്‍സ് ചെയര്‍മാന്‍ മാത്തുക്കുട്ടി ആലുംപറമ്പില്‍ ഏവര്‍ക്കും ഹൃദ്യമായ സ്വാഗതം ആശംസിച്ചു. അധ്യക്ഷ പ്രസംഗത്തില്‍ ബഞ്ചമിന്‍ തോമസ്, അമേരിക്ക റീജിയന്‍ ചെയ്യുന്ന മഹത്തായ സേവനങ്ങളെ പ്രകീര്‍ത്തിക്കുകയും പ്രവര്‍ത്തകരെ അഭിനന്ദിക്കുകയും ചെയ്തു.
മലയാള മനോരമ ചീഫ് ന്യൂസ് എഡിറ്റര്‍ നിഷാ പുരുഷോത്തമന്‍ വേള്‍ഡ് മലയാളി കൗണ്‍സിലിന് എല്ലാവിധ ആശംസകളും നന്മകളും നേര്‍ന്ന് സംസാരിച്ചു.
തുടര്‍ന്ന് അമേരിക്ക റീജിയന്‍ വൈസ് പ്രസിഡന്റ് മാത്യൂസ് ഏബ്രഹാം, ഫോമ നാഷണല്‍ ജോയിന്റ് സെക്രട്ടറി ജോസ് മണക്കാട്ട്, ഫൊക്കാന നാഷണല്‍ കമ്മിറ്റി അംഗം ജോര്‍ജ് പണിക്കര്‍, ഇന്ത്യാ പ്രസ്‌ക്ലബിനു വേണ്ടി മധു കൊട്ടാരക്കര, ചിക്കാഗോ മലയാളി അസോസിയേഷന്‍ പ്രസിഡന്റ് ജോഷി വള്ളിക്കളം, ഫോമ നാഷണല്‍ കമ്മിറ്റി അംഗം ജോണ്‍സണ്‍ കണ്ണൂക്കാടന്‍, ഇല്ലിനോയി മലയാളി അസോസിയേഷന്‍ പ്രസിഡന്റ് സിബു മാത്യു കുളങ്ങര, മലയാളി എന്‍ജിനീയേഴ്‌സ് അസോസിയേഷന്‍ പ്രസിഡന്റ് സ്റ്റെബി തോമസ്, ഇന്ത്യന്‍ സോഷ്യല്‍ വര്‍ക്കേഴ്‌സ് അസോസിയേഷന്‍ പ്രസിഡന്റ് സണ്ണി ഉലഹന്നാന്‍, ഡബ്ല്യൂ.എം.സി ചിക്കാഗോ പ്രോവിന്‍സ് വൈസ് പ്രസിഡന്റ് രഞ്ചന്‍ ഏബ്രഹാം, ചിക്കോഗോ പ്രോവിന്‍സ് അഡൈ്വസറി ബോര്‍ഡ് ചെയര്‍മാന്‍ പ്രഫ. തമ്പി മാത്യു, ചിക്കാഗോ പ്രോവിന്‍സ് മുന്‍ പ്രസിഡന്റ് ലിന്‍സണ്‍ കൈതമല എന്നിവര്‍ ആശംസാ പ്രസംഗങ്ങള്‍ നടത്തി.
തുടര്‍ന്ന് അമേരിക്ക റീജിയന്‍ പ്രസിഡന്റ് സുധീര്‍ നമ്പ്യാര്‍ അമേരിക്ക റീജിയന്റെ പ്രവര്‍ത്തനങ്ങള്‍ വിശദീകരിക്കുകയും ഏവരുടേയും സഹായ സഹകരണങ്ങള്‍ അഭ്യര്‍ത്ഥിക്കുകയും, സ്വീകരണം ഒരുക്കിയ ഏവരോയും പ്രത്യേകം നന്ദി അറിയിക്കുകയും ചെയ്തു.
ജനറല്‍ സെക്രട്ടറി പിന്റോ കണ്ണമ്പള്ളി തന്റെ മറുപടി പ്രസംഗത്തില്‍ ചിക്കാഗോ പ്രോവിന്‍സിന്റെ എല്ലാ പ്രവര്‍ത്തനങ്ങളേയും അഭിനന്ദിക്കുകയും, നേതൃത്വം നല്‍കുന്ന എല്ലാവരേയും അനുമോദിക്കുകയും ചെയ്തു.
സൗത്ത് ജേഴ്‌സി പ്രോവിന്‍സ് പ്രസിഡന്റ് അനീഷ് ജയിംസ് ചിക്കാഗോ പ്രോവിന്‍സിന്റെ മുന്നേറ്റത്തില്‍ ഏവര്‍ക്കും സര്‍വ്വ ഐശ്വര്യങ്ങളും ആശംസകളും നേര്‍ന്നു.
മീറ്റിംഗില്‍ സംബന്ധിച്ച ഏവര്‍ക്കും ചിക്കാഗോ പ്രോവിന്‍സ് ട്രഷറര്‍ കോശി ജോര്‍ജ് നന്ദി രേഖപ്പെടുത്തി. യോഗനടപടികള്‍ എംസിയെന്ന നിലയില്‍ ചിക്കാഗോ പ്രോവിന്‍സ് വൈസ് ചെയര്‍പേഴ്‌സണ്‍ ബീനാ ജോര്‍ജ് നിയന്ത്രിച്ചു. സ്‌നേഹവിരുന്നോടെ യോഗം പര്യവസാനിച്ചു.