ജയപ്രകാശ് നായര്‍
ന്യൂയോര്‍ക്ക്: ന്യൂയോര്‍ക്കിലെ വള്ളംകളി പ്രേമികളുടെ സംഘടനയായ ഭാരത് ബോട്ട് ക്ലബ്ബിന്റെ വാര്‍ഷിക പൊതുയോഗം ഡിസംബര്‍ 5 ഞായറാഴ്ച വൈകുന്നേരം 5 മണിക്ക് ഓറഞ്ച്ബര്‍ഗിലുള്ള സിത്താര്‍ പാലസ് റെസ്റ്റോറന്റില്‍ വെച്ച് പ്രസിഡന്റ് വിശാല്‍ വിജയന്റെ അദ്ധ്യക്ഷതയില്‍ നടന്നു. സെക്രട്ടറി ചെറിയാന്‍ ചക്കാലപ്പടിക്കല്‍ അവതരിപ്പിച്ച റിപ്പോര്‍ട്ടും ട്രഷറര്‍ വിശ്വനാഥന്‍ കുഞ്ഞുപിള്ള അവതരിപ്പിച്ച സാമ്പത്തിക റിപ്പോര്‍ട്ടും പൊതുയോഗം അംഗീകരിച്ചു.
തുടര്‍ന്ന് ബോര്‍ഡ് ഓഫ് ട്രസ്റ്റീ ബോര്‍ഡ് ചെയര്‍മാന്‍ ജോണ്‍ താമരവേലിയുടെ അദ്ധ്യക്ഷതയില്‍ നടന്ന തെരഞ്ഞെടുപ്പില്‍ 2022-ലെ ഭാരവാഹികളായി താഴെ പറയുന്നവരെ ഐകകണ്‌ഠ്യേന തെരഞ്ഞെടുത്തു.
വിശ്വനാഥന്‍ കുഞ്ഞുപിള്ള (പ്രസിഡന്റ്), സാബു വര്‍ഗീസ് (വൈസ് പ്രസിഡന്റ്), വിശാല്‍ വിജയന്‍ (സെക്രട്ടറി), രാധാകൃഷ്ണന്‍ കുഞ്ഞുപിള്ള (ജോയിന്റ് സെക്രട്ടറി), ജോണ്‍ താമരവേലില്‍ (ട്രഷറര്‍), മനോജ് ദാസ് (ക്യാപ്റ്റന്‍), ചെറിയാന്‍ വി കോശി (വൈസ് ക്യാപ്റ്റന്‍), ചെറിയാന്‍ ചക്കാലപ്പടിക്കല്‍ (ടീം മാനേജര്‍), അപ്പുക്കുട്ടന്‍ നായര്‍ (ബോര്‍ഡ് ഓഫ് ട്രസ്റ്റീ മെമ്പര്‍), അലക്‌സ് തോമസ് (ഓഡിറ്റര്‍) എന്നിവരെ തെരഞ്ഞെടുത്തു. ബോര്‍ഡ് ഓഫ് ട്രസ്റ്റീ ചെയര്‍മാനായി ജയപ്രകാശ് നായര്‍ പ്രവര്‍ത്തിക്കും.
അഡൈ്വസറി ബോര്‍ഡിന്റെ ചെയര്‍പേഴ്‌സണായി പ്രൊഫസര്‍ ജോസഫ് ചെറുവേലിയും, രക്ഷാധികാരിയായി ജയിന്‍ ജേക്കബ്ബും തുടരും.
ബോട്ട് ക്ലബ്ബിന്റെ കാര്യക്ഷമമായ പ്രവര്‍ത്തനത്തിന് എല്ലാവരും സഹകരിക്കണമെന്ന് നിയുക്ത പ്രസിഡന്റ് വിശ്വനാഥന്‍ കുഞ്ഞുപിള്ള തന്റെ നന്ദിപ്രസംഗത്തില്‍ അഭ്യര്‍ത്ഥിച്ചു.
2022-ല്‍ അമേരിക്കയിലും കാനഡയിലും നടക്കുന്ന വള്ളംകളി മത്സരങ്ങളില്‍ പങ്കെടുക്കുന്നതിന്റെ മുന്നോടിയായി പരീക്ഷണ തുഴച്ചില്‍ സംഘടിപ്പിക്കാനും തീരുമാനിച്ചു.