Tuesday, December 24, 2024

HomeAmericaഇന്ത്യന്‍ എന്‍ജിനീയേഴ്‌സ് അസോസിയേഷന്‍ ക്രിസ്മസ് - പുതുവത്സരാഘോഷം ഡിസംബര്‍ 19-ന്

ഇന്ത്യന്‍ എന്‍ജിനീയേഴ്‌സ് അസോസിയേഷന്‍ ക്രിസ്മസ് – പുതുവത്സരാഘോഷം ഡിസംബര്‍ 19-ന്

spot_img
spot_img

ജോയിച്ചന്‍ പുതുക്കുളം

ഷിക്കാഗോ: അമേരിക്കയിലെ എന്‍ജിനീയര്‍മാരുടെ കേന്ദ്ര സംഘടനയായ അമേരിക്കന്‍ അസോസിയേഷന്‍ ഓഫ് എന്‍ജിനീയേഴ്‌സ് ഓഫ് ഇന്ത്യന്‍ ഒറിജിന്റെ (എ.എ.ഇ.ഐ.ഒ) ക്രിസ്മസ് – പുതുവത്സരാഘോഷങ്ങള്‍ ബോളിങ് ബ്രൂക്ക് ഗോള്‍ഫ് ക്ലബില്‍ വച്ചു ഡിസംബര്‍ 19-ന് വൈകുന്നേരം അഞ്ചുമണിക്ക് നടത്തപ്പെടുന്നതാണെന്ന് പ്രസിഡന്റ് ഗ്ലാഡ്‌സണ്‍ വര്‍ഗീസ് അറിയിച്ചു.

യുഎസ് കോണ്‍ഗ്രസ്മാനും സയന്റിസ്റ്റുമായ ഡോ. ബിന്‍ ഫോസ്റ്റര്‍ ആണ് മുഖ്യാതിഥി. യുഎസ് കോണ്‍ഗ്രസ്മാന്‍ രാജാ കൃഷ്ണമൂര്‍ത്തി മുഖ്യപ്രഭാഷണം നടത്തും. നോര്‍ത്തേണ്‍ ഇല്ലിനോയിസ് യൂണിവേഴ്‌സിറ്റി ഡീനും പ്രോബിസ് കോര്‍പറേഷന്‍ പ്രസിഡന്റുമായ ഡോ. പ്രമോദ് വോറ ടെക്‌നിക്കല്‍ പ്രസന്റേഷന്‍ നടത്തും. മറ്റു കമ്പനികളുടെ സി.ഇ.ഒമാരും, ചീഫ് ടെക്‌നിക്കല്‍ ഓഫീസര്‍മാരും ഈ ഈഘോഷങ്ങളില്‍ പങ്കെടുക്കും.

വിവിധ കലാപരിപാടികളും ക്രിസ്മസ് ഡിന്നറും ആഘോഷത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. റെഡ്‌ബെറി കോര്‍പറേഷന്‍ ചെയര്‍മാനും, എ.എ.ഇ.ഐ.ഒ അഡൈ്വസറി ബോര്‍ഡ് മെമ്പറുമായ ഡോ. ദീപക് വ്യാസ്, 2022 ഏപ്രില്‍ മാസത്തില്‍ നടത്തുന്ന സ്റ്റാര്‍ട്ടപ്പ് കമ്പനികളുടെ കോണ്‍ഫറന്‍സ്, ടെനിക്കല്‍ കോണ്‍ഫറന്‍സ്, മൈക്രോസോഫ്റ്റ് ചെയര്‍മാന്‍ സത്യ നദെല്ലയുമായുള്ള ‘ബ്ലാക് ടൈ’ ഇവന്റ്, 2022 ഫെബ്രുവരിയില്‍ സാന്‍ഫ്രാന്‍സിസ്‌കോയില്‍ വച്ചു നടക്കുന്ന ടെക്‌നിക്കല്‍ സെമിനാര്‍ എന്നിവയെക്കുറിച്ച് വിശദീകരിക്കും.

എല്ലാ പുതിയ എന്‍ജിനീയര്‍മാരേയും ഈ ആഘോഷങ്ങളിലേക്ക് ക്ഷണിക്കുന്നതായും, മെമ്പര്‍ഷിപ്പ് എടുത്ത് അംഗങ്ങളാകണമെന്നും സംഘാടകര്‍ അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക്: മമലശീൗമെ.ീൃഴ സന്ദര്‍ശിക്കുക.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments