Saturday, March 15, 2025

HomeAmericaകെ.സി.സി.എന്‍.എ. കണ്‍വന്‍ഷന്‍ ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ ആരംഭിച്ചു

കെ.സി.സി.എന്‍.എ. കണ്‍വന്‍ഷന്‍ ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ ആരംഭിച്ചു

spot_img
spot_img

2022 കെ.സി.സി.എന്‍.എ. കണ്‍വന്‍ഷന്‍ ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്റെ ഉദ്ഘാടനം താമ്പാ ക്‌നാനായ കമ്മ്യൂണിറ്റി സെന്ററില്‍ വച്ച് ഡിസംബര്‍ 21-ാം തീയതി ചൊവ്വാഴ്ച ഉദ്ഘാടനം ചെയ്തു. വളരെ ലളിതമായി നിര്‍മ്മിച്ചിരിക്കുന്ന ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ വടക്കേ അമേരിക്കയിലെ ക്‌നാനായ സമുദായാംഗങ്ങള്‍ക്ക് സുഗമമായി കണ്‍വന്‍ഷനില്‍ രജിസ്റ്റര്‍ ചെയ്യുവാനുള്ള സൗകര്യത്തിലാണ് ഉണ്ടാക്കിയിരിക്കുന്നത്.

കെ.സി.സി.എന്‍.എ. ജോയിന്റ് സെക്രട്ടറി ജിറ്റി പുതുക്കേരിയുടെ നേതൃത്വത്തില്‍ ഐവന്‍ പീടികയില്‍, ജോയല്‍ വിശാഖംതറ, വിപിന്‍ ഓണശ്ശേരിയില്‍, സിബി മുളയാനിക്കുന്നേല്‍, സ്റ്റീഫന്‍ കിടാരത്തില്‍, അവറാച്ചന്‍ വാഴപ്പള്ളിയില്‍ എന്നിവരടങ്ങുന്ന ഐറ്റി. കമ്മറ്റിയാണ് 2022 കെ.സി.സി.എന്‍.എ. കണ്‍വന്‍ ഷന്റെ ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ സജ്ജമാക്കിയിരിക്കുന്നത്. കണ്‍വന്‍ ഷന്റെ നാഷണല്‍ രജിസ്‌ട്രേഷന്‍ കമ്മറ്റി ചെയര്‍മാനായി ഐവന്‍ പീടികയിലിനെ കെ.സി.സി.എന്‍.എ. എക്‌സിക്യൂട്ടീവ് കമ്മറ്റി നിയമിച്ചു.

താമ്പായില്‍ വച്ച് നടന്ന ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ കിക്കോഫ് കര്‍മ്മം കെ.സി.സി.എന്‍.എ. പ്രസിഡന്റ് സിറിയക് കൂവക്കാട്ടില്‍, സെക്രട്ടറി ലിജോ മച്ചാനിക്കല്‍, കെ.സി.സി.സി.എഫ്. പ്രസിഡന്റ് സജി കടിയംപള്ളിയില്‍ എന്നിവര്‍ ചേര്‍ന്ന് നിര്‍വഹിച്ചു. പരിപാടികള്‍ക്ക് കെ.സി.സി.എന്‍.എ. വൈസ് പ്രസിഡന്റ് ജോണ്‍ സി. കുസുമാലയം, ട്രഷറര്‍ ജയ്‌മോന്‍ കട്ടിണശ്ശേരിയില്‍, താമ്പാ ആര്‍.വി.പി. ജോമോന്‍ ചെമ്മരപ്പള്ളിയില്‍, കെ.സി.സി.സി.എഫ്. സെക്രട്ടറി സാനു കളപ്പുരയില്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

2022 ജൂലൈ 21 മുതല്‍ 24 വരെ ഇന്‍ഡ്യാനപോളിസിലെ മനോഹരമായ ജെ.ഡബ്ലിയു.മാരിയറ്റ് കണ്‍വന്‍ഷന്‍ സെന്ററില്‍ വച്ച് നടക്കുന്ന കെ.സി.സി.എന്‍.എ. കണ്‍വന്‍ഷന് വടക്കേ അമേരിക്കയിലെ മുഴുവന്‍ ക്‌നാനായ സമുദായാംഗങ്ങളും http://Convention.KCCNA.com എന്ന വെബ്‌സൈറ്റിലൂടെ രജിസ്റ്റര്‍ ചെയ്യണമെന്ന് കെ.സി.സി.എന്‍.എ. എക്‌സിക്യൂട്ടീവിനുവേണ്ടി സെക്രട്ടറി ലിജോ മച്ചാനിക്കല്‍ അഭ്യര്‍ത്ഥിച്ചു.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments