Wednesday, April 2, 2025

HomeAmericaഷിക്കാഗോ ലാറ്റിന്‍ കാത്തലിക് ക്രിസ്മസ് ആഘോഷം ഡിസംബര്‍ പത്തിന്

ഷിക്കാഗോ ലാറ്റിന്‍ കാത്തലിക് ക്രിസ്മസ് ആഘോഷം ഡിസംബര്‍ പത്തിന്

spot_img
spot_img

ഷിക്കാഗോ: ഷിക്കാഗോ ലാറ്റിന്‍ കാത്തലിക് കമ്യൂണിറ്റിയുടെ മുപ്പത്തെട്ടാമത് ക്രിസ്മസ് ആഘോഷം ഡിസംബര്‍ പത്താംതീയതി ശനിയാഴ്ച വൈകുന്നേരം 6 മണിക്ക് മേരി ക്യൂന്‍ ഓഫ് ഹെവന്‍ കാത്തലിക് ചര്‍ച്ചില്‍ ( 426 എന്‍, വെസ്റ്റ് ഈവ്, എല്‍മസ്റ്റ്, ഇല്ലിനോയിസ് 60126) വച്ച് ആഘോഷിക്കുന്നു.

ഫാ. ആന്റണി അരവിന്ദശേരിയുടെ മുഖ്യകാര്‍മികത്വത്തില്‍ ഡിസംബര്‍ 10 ശനിയാഴ്ച വൈകുന്നേരം 6 മണിക്ക് വിശുദ്ധ കുര്‍ബാന ആരംഭിക്കുകയും, തുടര്‍ന്ന് പാരീഷ് ഹാളില്‍ നടത്തപ്പെടുന്ന ആഘോഷ പരിപാടികള്‍ക്ക് തുടക്കംകുറിച്ച് സാന്റായുടെ വരവേല്‍പും, ക്രിസ്മസ് കരോളും, കലാപരിപാടികളും, ക്രിസ്മസ് വിരുന്നും ഉണ്ടായിരിക്കും.

ഈ അവസരത്തില്‍ വളരെ സന്തോഷത്തോടും നന്ദിയോടും രേഖപ്പെടുത്തുകയാണ് 38 വര്‍ഷം മുമ്പ് 1984 ഡിസംബര്‍ എട്ടിന് ഷിക്കാഗയിലെ അതിപുരാതനവും ഹിസ്റ്റോറിക്കല്‍ ലാന്റ്മാര്‍ക്ക് ചര്‍ച്ചായ ഓള്‍ഡ് സെന്റ് പാട്രിക് ചര്‍ച്ചില്‍ ഫാ. ആന്റണി അരവിന്ദശേരിയുടെ സ്പിരിച്വല്‍ ലീഡര്‍ഷിപ്പില്‍ ഷിക്കാഗോ കേരള റോമന്‍ ലാറ്റിന്‍ കാത്തലിക് കമ്യൂണിറ്റിക്ക് തുടക്കംകുറിച്ച് വിശുദ്ധ കുര്‍ബാനയും ക്രിസ്മസ് ആഘോഷവും നടത്തി.

ഈവര്‍ഷത്തെ ക്രിസ്മസ് മാസ്, അതിനുശേഷമുള്ള ക്രിസ്മസ് കേക്ക് & വൈന്‍, ഡിന്നര്‍ തുടങ്ങി എല്ലാ ആഘോഷ പരിപാടികളിലേക്കും സ്വാഗതം ചെയ്യുന്നു.

ഹെറാള്‍ഡ് ഫിഗുരേദോ
(പ്രസിഡന്റ്, ലാറ്റിന്‍ കാത്തലിക് കമ്യൂണിറ്റി ഷിക്കാഗോ).

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments