ഫാ.ബിൻസ് ജോസ് ചേതാലിൽ
ന്യൂജേഴ്സി :ന്യൂജേഴ്സി ക്രിസ്തുരാജ ക്നാനായ കത്തോലിക്ക ഇടവകയുടെ അഞ്ചാം വാർഷികത്തിന്റെ ഭാഗമായി ഇടവകയിലെ ഗ്രയിറ്റ് ഗ്രാൻഡ് പേരന്റ്സിനെ യൂത്ത്മിനിസ്ട്രിയുടെ നേതൃത്വത്തിൽ പ്രത്യേകമായി ആദരിക്കുകയും സമ്മാനങ്ങൾ നൽകുകയും ചെയ്തു.മേരി ചാമക്കാലായിൽ,മറിയാമ്മ തേക്കുനിൽക്കുന്നതിൽ,ചാക്കോ,മേരി കുട്ടത്തുപറമ്പിൽ,ജോസഫ് വരിക്കമാംതൊട്ടിയിൽ,മേരീ വെമ്മേലിൽ എന്നിവരെ പ്രത്യേകം ആദരിച്ചു..യുവജനങ്ങളുടെ നേതൃത്വത്തിൽ നടത്തപ്പെട്ട ആദരിക്കലിലൂടെ പുത്തൻ സന്ദേശം പകർന്നുനൽകുവാൻ ഇതുവഴി കഴിഞ്ഞു.ഗ്രയിറ്റ് ഗ്രാൻഡ് പേരന്റ്സിൽ 90 വയസ്സ് പൂർത്തിയായ മേരീ ചാമക്കാലയുടെ ജന്മദിനാഘോഷവും നടത്തപ്പെട്ടു.ഇതിനോട് അനുബന്ധിച്ച് വിശുദ്ധ കുർബ്ബാനയും ആദരിക്കലും സ്നേഹവിരുന്നും ക്രമീകരിച്ചു.മുതിർന്നവരെ മറക്കാതേ ആദരവോടെ ചേർത്ത്പിടിച്ച യുവജനങ്ങളെ വികാരി ഫാ.ബീൻസ് ചേത്തലിൽ അഭിനന്ദിച്ചു.