Friday, January 10, 2025

HomeAmericaപ്രമുഖ അമേരിക്കന്‍ സോക്കര്‍ ജേര്‍ണലിസ്റ്റ് ഖത്തറില്‍ അന്തരിച്ചു

പ്രമുഖ അമേരിക്കന്‍ സോക്കര്‍ ജേര്‍ണലിസ്റ്റ് ഖത്തറില്‍ അന്തരിച്ചു

spot_img
spot_img

പി പി ചെറിയാന്‍

ന്യൂയോര്‍ക്ക്: അമേരിക്കയില്‍ നിന്നും വേള്‍ഡ് കപ്പ് റിപ്പോര്‍ട്ട് ചെയ്യുന്നതിന് ഖത്തറില്‍ എത്തിയ പ്രമുഖ സോക്കര്‍ ജേര്‍ണലിസ്റ്റ് ഗ്രാന്റ് ഖഹല്‍(48) ഹൃദ്രോഗത്തെ തുടര്‍ന്ന് ഡിസംബര്‍ 9 വെള്ളിയാഴ്ച ഖത്തറില്‍ അന്തരിച്ചു. കളി റിപ്പോര്‍ട്ട് ചെയ്യുന്നതിനിടെ ഗ്രൗണ്ടില്‍ കുഴഞ്ഞു വീഴുകയായിരുന്നുവെന്ന് സഹോദരന്‍ എറിക് പറഞ്ഞു. ഉടനെ ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
വെയല്‍സ്-യു.എസ്.എ. മത്സരത്തിനിടെ എല്‍.ജി.ബി.ററി.ക്യൂവിനെ പിന്തുണച്ചു റെയ്ന്‍ബൊ ഷര്‍ട്ട് ധരിച്ചെത്തിയ ഗ്രാന്റിനെ ഡിറ്റെയ്ന്‍ ചെയ്തിരുന്നതായി അദ്ദേഹം തന്നെ വെളിപ്പെടുത്തിയിരുന്നു. ഖത്തറില്‍ സ്വവര്‍ഗ്ഗ ബന്ധങ്ങള്‍ നിയമ വിരുദ്ധമാണ്.

അര്‍ജന്റീനായും, നെതര്‍ലാന്റും തമ്മില്‍ നടന്ന വേള്‍ഡ് കപ്പ് ക്വാര്‍ട്ടര്‍ ഫൈനല്‍ ഗ്രാന്റ് ലൈവായി റിപ്പോര്‍ട്ട് ചെയ്തിരുന്നു. കളിയെ കുറിച്ചു ട്വീറ്റ് ചെയ്തതിന് 5 മണിക്കൂറിന് ശേഷമാണ് മരണം സംഭവിച്ചത്.
ഗ്രാന്റിന്റെ മരണത്തില്‍ സംശയം പ്രകടിപ്പിച്ചു സഹോദരന്‍ എറിക് ഇന്‍സ്റ്റാഗ്രാമില്‍ പോസ്റ്റ് ചെയ്തതില്‍ തന്റെ സഹോദരന്റെ മരണം കൊലപാതകമാണെന്ന് എഴുതിയിരുന്നു.

സ്‌പോര്‍ട് ഇല്ലസ്‌ട്രേറ്റില്‍ കഴിഞ്ഞ 20 വര്‍ഷമായി സ്‌പോര്‍ട്‌സ് ലേഖകനായിരുന്നു ഗ്രാന്റിന്റെ ആകസ്മിക മരണം യു.എസ്. സോക്കര്‍ കുടുംബത്തിന് തീരാനഷ്ടമാണെന്ന് ഗ്രാന്റ് ഫാന്‍സ് അസ്സോസിയേഷന്‍ അഭിപ്രായപ്പെട്ടു. ഗ്രാന്റിന്റെ മരണകാരണം ഔദ്യോഗീകമായി സ്ഥീരീകരിച്ചിട്ടില്ല.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments