അമ്മു സഖറിയ, അറ്റ്ലാന്റ.
ലോക പ്രവാസികളുടെ സ്വന്തം ചാനൽ, പ്രത്യേകിച്ച് നോർത്തമേരിക്കൽ മലയാളികൾ സ്വന്തം നെഞ്ചിലേറ്റി മുന്നേറുന്ന പ്രവാസി ചാനലിന്റെയും, മീഡിയ ആപ്പ് യു എസ് എ എന്നീ മാധ്യമ പ്രസ്ഥാനങ്ങളുടെയും ജോർജിയ സംസ്ഥാനത്തിന്റെ റീജിയണൽ ഡയറക്ടറും, ബിസിനസ് ഡെവലപ്മെന്റ് മാനേജരായും കാജൽ സഖറിയയെ ഔദോഗികമായി പ്രവാസി ചാനൽ മാനേജിങ് ഡയറക്ടർ സുനിൽ ട്രൈസ്റ്റാർ അറ്റ്ലാന്റ പാം പാലസിൽ നടന്ന ചടങ്ങിൽ പ്രഖ്യാപിച്ചു.
അറ്റ്ലാന്റയിലെ സാമൂഹ്യ സാംസ്‌കാരിക രംഗത്തെ നിരവധി പ്രമുഖ വ്യെക്തികൾ ചടങ്ങിൽ പങ്കെടുത്തു. ‘ഫോമാ’ റീജിയണൽ വൈസ് പ്രസിഡന്റ് ഡൊമിനിക് ചാക്കോനാൽ, ‘ഗാമ’ ഗ്രെയ്റ്റർ അറ്റ്ലാന്റ മലയാളി അസോസിയേഷൻ പ്രസിഡന്റ് ഷാജീവ് പദ്മനിവാസ്, നിയുക്ത പ്രസിഡന്റ് ബിനു കാസിം, ‘അമ്മ’ അറ്റ്ലാന്റ മെട്രോ മലയാളി അസോസിയേഷൻ പ്രസിഡന്റ് ജെയിംസ് ജോയ് കല്ലറക്കാനിയിൽ, ജോയ് നെറ്റ്‌വർക്ക് ഗ്രൂപ്പ് ചെയർമാൻ P.I. ജോയി കൂടാതെ നിരവധി അഭ്യുദയ കാക്ഷികളും പങ്കെടുത്തു. മീഡിയ പ്രോഗ്രാം കോഓർഡിനേറ്റർ അമ്പിളി സജിമോൻ എല്ലാവർക്കും സ്വാഗതം അർപ്പിച്ചു. ഹർഷ വിനോയ് പ്രോഗ്രാമുകൾക്ക് ചുക്കാൻ പിടിച്ചു.

കാജൽ തന്റെ പ്രസംഗത്തിൽ പ്രവാസി ചാനലിന്റെ പ്രവർത്തനങ്ങൾക്കും, ചാനലിന്റെ വിപുലീകരണത്തിനും തന്റേതായ പങ്കു വഹിക്കാൻ ബാധ്യസ്ഥനാണെന്നും അതിനായി നിരവധി പരിപാടികൾ തയ്യാറാക്കാൻ ശ്രമിക്കുമെന്നും അദ്ദേഹം പറഞ്ഞു. അതിനു ശേഷം തന്റെ സഹപ്രവർത്തകരെ ഔദോഗികമായി പരിചയപ്പെടുത്തി. ഷാജി ജോൺ (പ്രോഗ്രാം ഡയറക്ടർ), മീര പുതിയേടത്ത് (ടെലിവിഷൻ ആങ്കർ), ബിധു കിഷൻ (ടെലിവിഷൻ ആങ്കർ), രഞ്ജു വർഗീസ് (ഡി ഓ പി), റോബിൻ തോമസ് (പ്രൊഡ്യൂസർ) , ദീപ്തി വർഗീസ് (ടെലിവിഷൻ ആങ്കർ) എന്നിവരും പ്രവർത്തന രംഗത്തുണ്ട്.
ടെലിവിഷൻ യുഗത്തെക്കുറിച്ചു പരാമർശിച്ചു സംസാരിച്ച പ്രോഗ്രാം ഡയറക്ടർ ഷാജി ജോൺ ബ്ലാക്ക് ആൻഡ് വൈറ്റ് ടെലിവിഷനിൽ നിന്ന് കളർ ടിവിയിൽ എത്തി ഇപ്പോൾ 4k വരെ എത്തിയെങ്കിലും പെട്ടെന്നൊരു വിപ്ലവം പോലെ മൊബൈൽ ഫോണിൽ ഒതുങ്ങി കൂടുന്ന ടെലിവിഷൻ കാഴ്ചക്കാരുടെ പരിണാമത്തെ കുറച്ചു വിശാലനായി. ഇവിടെ ആണ് പ്രവാസി ചാനെലിന്റെയും, മീഡിയ ആപ്പ് യു എസ എ യുടെയും പ്രസക്തി എന്നദ്ദേഹം എടുത്തു പറഞ്ഞു.

പ്രവാസി മലയാളി ജനഹ്രദയങ്ങളിലേക്ക് ഇറങ്ങി ചെല്ലുവാൻ, അവരുടെ കഴിവുകളെ എടുത്തു കാണിക്കാൻ, സമൂഹത്തിൽ നടക്കുന്ന സംഭവങ്ങളെ അടുത്തറിയാൻ, പ്രവാസികളെ ബാധിക്കുന്ന വിഷയങ്ങളിൽ ഇടപെടൽ നടത്താനുമുള്ള ഏറ്റവും വലിയ മാധ്യമമായി പ്രവാസിചാനൽ സഹായകമാകുമെന്നതിനെക്കുറിച്ച് സുനിൽ ട്രൈസ്റ്റാർ സംസാരിക്കുകയുണ്ടായി.
‘ഗാമ’ പ്രസിഡന്റ് ഷാജീവ് പദ്മനിവാസ് തന്റെ എല്ലാവിധ ആശംസകളും തദവസരത്തിൽ അറിയിച്ചു. ഗാമ നിയുക്ത പ്രസിഡന്റ് ബിനു കാസീം സംസാരിച്ച വേളയിൽ ‘പ്രവാസി’ എന്ന വാക്കിൽ നിന്നും പ്രവാസികളുടെ ജീവിതത്തെയും പ്രവാസികളുടെ അനുഭവങ്ങളെയും സന്തോഷങ്ങളെയും പങ്കിടുവാൻ, എടുത്തു കാണിക്കുവാൻ ഉതകുന്ന ഒരു ചാനലായി ഇതിനെ കാണാൻ സാധിക്കുന്നുണ്ടെന്നും അതിൽ വളരെയധികം സന്തോഷമുണ്ടെന്നും സൂചിപ്പിക്കുകയുണ്ടായി, അതോടൊപ്പം മീഡിയ ആപ്പ് യു. എസ്. എ എല്ലാവരും ഇൻസ്റ്റാൾ ചെയ്യാനും ആഹ്വാനം ചെയ്തു.
‘അമ്മ’ പ്രസിഡന്റ് ജെയിംസ് ജോയ് കല്ലറക്കാനിയിൽ തന്റെ പ്രസംഗത്തിൽ ‘അമ്മ’ അസ്സോസിയേഷന്റെ സ്വന്തം കൂടിയായ കാജൽ സഖറിയക്ക് എല്ലാ വിധ ആശംസകളും നേർന്നതോടൊപ്പം, കാജലിന് ഇതിലേക്ക് വഴി കാട്ടാൻ സഹായമായതു കാജലിന്റെ അമ്മ അമ്മു സഖറിയ ആണെന്ന് കൂടി ഓർപ്പിച്ചു.
സ്വന്തം നാട്ടിൽ നിന്നും വിദേശങ്ങളിൽചേക്കേറിയിരിക്കുന്ന ഓരോ വൃക്തിക്കും സാധിക്കാനാകാത്ത ആഗ്രഹങ്ങളും പ്രകടിപ്പിക്കാൻ വേദി കിട്ടാത്ത അനേകംആവശൃങ്ങളുണ്ട് അവയിൽ ചിലതെങ്കിലും പ്രകടിപ്പിക്കാനും തങ്ങളുടെ ആവശൃങ്ങൾ നേടിയെടുക്കാനും അതുപോലെ തന്നെ നമ്മുടെ ഓരോരുത്തരുടേയും ചുറ്റുപാടുകളിൽ നടക്കുന്ന സന്തോഷങ്ങളും ദു:ഖങ്ങളും നിറഞ്ഞ സംഭവങ്ങൾ അതിന്റേതായ വ്യാപ്തിയിൽ മറ്റുള്ളവരെ അറിയിക്കാനും സ്വയം കാണാനും അറിയുവാനും പറ്റുന്ന ഒരു ചാനൽ ഉണ്ടാവുക എന്നുള്ള എപ്പോഴും സന്തോഷകരമായ ഒന്നാണ് എന്ന് സംസാരിച്ച എല്ലാവരും ഒരേ സ്വരത്തിൽ അഭിപ്രായപ്പെട്ടു.
ഫോമാ റീജിയണൽ വൈസ് പ്രസിഡന്റ് ചാക്കോനാൽ തന്റെ പ്രസംഗത്തിൽ അറ്റ്ലാന്റയിൽ നിന്നും കേരളത്തിലേക്ക് വേഗത്തിൽ എത്തുന്ന നേരിട്ടുള്ള വിമാന സർവീസിന്റെ ആവശ്യകത ഊന്നിപ്പറയുകയും അത് പ്രവാസി ചാനലിന്റെ ശ്രദ്ധക്കായി ഉൾപ്പെടുത്തി ചാനൽ മുൻ കൈ എടുക്കണം എന്നും അഭ്പ്രായപ്പെട്ടു.
സാറ്റലൈറ്റ് മാധ്യമ രംഗത്തെ മറ്റൊരു അതികായനായ ജോയ് ടെലിവിഷൻ നെറ്റ്‌വർക്ക് ഗ്രൂപ്പ് ചെയർമാൻ പി ഐ ജോയ് തന്റെ പ്രസംഗത്തിൽ തന്റെ സാറ്റലൈറ്റ് രംഗത്തെ പ്രവർത്തനങ്ങൾ സൂചിപ്പിച്ചു. നോർത്തമേരിക്കയിൽ സ്വന്തമായി പത്തോളം ചാനലുകൾ പ്രവർത്തിപ്പിക്കുന്ന ഏക ഇന്ത്യക്കാരനാണ് പി ഐ ജോയ്. പ്രവാസി ചാനലിന് എല്ലാ വിധ ആശംസകളും അദ്ദേഹം നേരുകയും എങ്ങനെ ഒന്നിച്ചു പ്രവർത്തിക്കാൻ നോക്കുന്ന രംഗങ്ങളിൽ പ്രവർത്തിക്കാം എന്ന വാഗ്ദാനവും അദ്ദേഹം സുനിലിന് നൽകി.
സാമൂഹ്യ സാംസ്‌കാരിക പ്രവർത്തകൻ സാബു കുര്യൻ തന്റെ പ്രസംഗത്തിൽ പ്രവാസി ചാനലിന്റെ പ്രസക്തിയും, അമേരിക്കൻ മലയാളികളുടെ ദൈനം ദിന ജീവിതത്തിന്റെ ഭാഗമാകാൻ പ്രവാസി ചാനലിന് സാധിക്കട്ടെ എന്നും പറഞ്ഞു.
ചടങ്ങിൽ വച്ച് പ്രവാസി ചാനലിന്റെ മൈക്ക്, ചാനൽ ഫ്ളാഗ് എന്നിവ ശ്രീ കാജൽ സഖറിയാക്ക് സുനിൽ ട്രൈസ്റ്റാർ കൈമാറി. ഒട്ടനവധി പ്രമുഖ വൃക്തികൾ പങ്കെടുത്ത ഈ ചടങ്ങിൽ ‘പ്രവാസി ചാനൽ ‘അമേരിക്കയുടെ വിവിധ ഭാഗങ്ങളിലേക്ക് വ്യാപിപ്പിച്ചു കഴിഞ്ഞ, വ്യാപിപ്പിച്ചു കൊണ്ടിരിക്കുന്ന പ്രവാസി ചാനലിന്റെ പ്രവർത്തങ്ങൾ അഭിനന്ദനമർഹിക്കുന്നു എന്ന് എല്ലാരും അഭിപ്രായപ്പെട്ടു. ജോർജിയായിലും പ്രവാസിചാനൽ വിജയകരമായിപ്രവർത്തിപ്പിക്കാനാകുമെന്ന് ഇതിനു പിന്നിൽ പ്രവർത്തിക്കുന്ന പ്രവർത്തന നിരതരായ, ഊർജ്വസ്വലരായ ഓരോ വൃക്തികൾക്കും ഉറപ്പുണ്ട്. പൊതുയോഗത്തിനു ശേഷം മനുവിന്റെ ഗാനത്തോട് കൂടി പരിപാടികൾ പൂർണമായി.