മനു നായ൪
ഫീനിക്സ്: ശ്രീ ധര്‍മശാസ്താവിന്റെ അനുഗ്രഹം തേടി അരിസോണയിലെ അയ്യപ്പ ഭക്തര്‍ അയ്യപ്പ സമാജ് അരിസോണയുടെ നേതൃത്വത്തില്‍ നടത്തിവരുന്ന മണ്ഡലപൂജ മഹോത്സവം ശനിയാഴ്‌ച ഡിസംബര്‍ 17-ന് നടക്കും. ആരിസോണയിലെ പ്രസിദ്ധമായ ശ്രീ വെങ്കിടകൃഷ്‌ണ ക്ഷേത്ര സന്നിധിയാണ് ആഘോഷങ്ങള്ക്ക് വേദിയാകുന്നത്.
വൈകുന്നേരം അഞ്ചു മണിക്ക് ആരംഭിക്കുന്ന മണ്ഡലപൂജയോടനുബന്ധിച്ച് എതിരേപ്പ്, ചെണ്ടമേളം, ഗണപതിപൂജ, നെയ്യഭിഷേകം, പാലഭിഷേകം, പുഷ്‌പാഭിഷേകം, പടിപൂജ, വിപുലമായ ദീപാലങ്കാരങ്ങള്, ദീപാരാധന, പ്രസാദമൂട്ട്, അയ്യപ്പ നമസ്കാരം, അന്നദാനം എന്നിവ ഉണ്ടായിരിക്കും. ദിലീപ് പിള്ളയുടെ നേതൃത്വത്തിലുള്ള പരിചയസമ്പന്നരായ ഭജനസംഘത്തിന്റെ അയ്യപ്പഭജനയാണ് പൂജയുടെ മറ്റൊരാകര്‍ഷണം.
ആചാര വിധി പ്രകാരം നടത്തുന്ന പൂജാദികര്‍മങ്ങള്‍ക്ക് തന്ത്രി കിരണ്‍ കുമാര്‍ മുഖ്യ കാര്‍മികത്വം വഹിക്കും. ദീപനാളവും ശംഖധ്വനികളും മന്തോച്ചാരണങ്ങളും മാസ്മരികമാക്കുന്ന ഈ ധന്യ മുഹൂര്ത്തത്തില് പങ്കുചേര്‍ന്ന് കലിയുഗവരദനായ ശ്രീഅയ്യപ്പന്റെ ഐശൃരൃനുഗ്രഹങ്ങളും മോക്ഷവുംനേടാന്‍ ലഭിക്കുന്ന ഈ അതൃപൂര്‍വ്വഅവസരം എല്ലാ അയ്യപ്പഭക്തരും പ്രയോജനപ്പെടുത്തണമെന്ന് സംഘാടകർ അഭൃര്‍ത്ഥിച്ചു.
അഭിഷേകം, പടിപൂജ, പുഷ്‌പാര്‍ച്ചന, മറ്റ് പൂജകളും, വഴിപാടുകളും അര്‍പ്പിക്കുവാന്‍ താത്‌പര്യമുള്ളവര്‍ക്ക് മുന്‍കൂട്ടി പേരുകള്‍ രജിസ്റ്റര്‍ ചെയ്യാവുന്നതാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക്: ദിലീപ് പിള്ള (480-516-7964), രാജേഷ് ബാബ (602-317-3082), ജോലാൽ കരുണാകരൻ (623-332-1105)