ശ്രീകുമാർ ഉണ്ണിത്താൻ
കേരളീയം സെക്രട്ടറിയും ചാരിറ്റി പ്രവർത്തകനുമായ എൻ. ആർ . ഹരികുമാർ , പ്രമുഖ മാധ്യമ പ്രവർത്തകനും , കേരളീയം ദേശിയ സെക്രറട്ടറിയും ,സമുഖ്യ പ്രവർത്തകനുമായ ലാലു ജോസഫ് എന്നിവർക്ക് ഫൊക്കാന വാഷിംഗ്‌ടൺ ഡി സി യിൽ സ്വീകരണം നൽകി.ഫൊക്കാന കേരളാ കൺവെൻഷൻ സ്പോൺസേർ ചെയ്തിരിക്കുന്നത് കേരളീയമാണ്. കേരളത്തിൽ നിന്നും ഫൊക്കാനയുടെ കേരളാ കോൺവെൻഷനെന്റെ ചർച്ചകൾക്ക് വേണ്ടി അമേരിക്കയിൽ എത്തിയത് ആയിരുന്നു അവർ.
തിരുവനന്തപുരം ഹയത്ത് ഹോട്ടലിൽ ആണ് ഫൊക്കാന കേരളാ കൺവെൻഷൻ തിരുമാനിച്ചിരിക്കുന്നതെന്നു ഫൊക്കാന പ്രസിഡന്റ് ഡോ. ബാബു സ്റ്റീഫൻ അറിയിച്ചു. യുസഫ് അലിയുടെ ഉടമസ്ഥതിൽ അടുത്തയിടക്ക് തുറന്ന ഫൈവ് സ്റ്റാർ ഹോട്ടലാണ് ഹയത്ത്. തിരുവനന്തപുരത്തു
ഏറ്റവും കൂടുതൽ ആൾക്കാരെ ഉൾകൊള്ളാൻ കഴിയുന്ന ഹോട്ടൽ കൂടിയാണിത് . കൺവൻഷനിൽ പങ്കെടുക്കുന്നവർക്ക് ഫീസോ മറ്റു ചെലവുകളോ ഇല്ല. ചെലവുകൾ മുഴുവൻ കേരളയമാണ് സ്പോൺസേർ ചെയ്തിരിക്കുന്നത്. ഇന്ത്യയിലെ തന്നെ പ്രമുഖ രാഷ്ട്രീയേതര നോൺ ഗവണ്മെന്റൽ സംഘടനയാണ് കേരളീയം.
അമേരിക്കയിൽ നിന്നും കേരളാ കൺവെൻഷനിൽ പങ്കെടുക്കുന്നവർക്ക് ഹോട്ടലിലെ താമസത്തിനു ചാർജ് പകുതിയാക്കാൻ ശ്രമിക്കുമെന്നും പ്രസിഡന്റ് ഡോ. ബാബു സ്റ്റീഫൻ, ജനറൽ സെക്രട്ടറി ഡോ. കലാ ഷഹി, ട്രഷർ ബിജു ജോൺ എന്നിവർ അറിയിച്ചു ഫൊക്കാനയുടെ ചരിത്രത്തിന്റെ താളുകളിൽ പുതിയ ലീഫിയിൽ എഴുതി ചേർക്കേണ്ട ഒരു ചരിത്ര കൺവെൻഷൻ ആയിരിക്കും കേരളത്തിൽ നടക്കുന്നത്. മുന്ന് ദിവസങ്ങളിൽ ആയി അരങ്ങേറുന്ന കൺവെൻഷൻ ഫോകാനയും കേരളത്തിലെ ജനങ്ങളുമായും , ഗവൺമെന്റുമായും ഉള്ള ബന്ധം അരക്കിട്ടു ഉറപ്പിക്കുന്നതിനോടൊപ്പം കേരളത്തിൽ പരമാവധി ചാരിറ്റി പ്രവർത്തങ്ങൾ കേരളാ ഗവൺമെന്റുമായി സഹകരിച്ചു ചെയ്യുമെന്നും പ്രസിഡന്റ് ഡോ ബാബു സ്റ്റീഫൻ അറിയിച്ചു.
ഫൊക്കാന കേരളാ കൺവെൻഷന്റെ പ്രവർത്തനം ഇതിനോടകം തന്നെ ആരംഭിച്ചെന്നും അതിന്റെ കിക്കോഫ് നവംബർ 19-ന് പൊതുവിദ്യാഭ്യാസ-തൊഴിൽ മന്ത്രി ശിവൻ കുട്ടി ഉദ്ഘാടനം ചെയ്യുകയും കേരളാ കൺവെൻഷന്റെ പ്രവർത്തനവുമായി കേരളീയം വളരെ മുൻപോട്ടു പോയിട്ടുണ്ടെന്നും സ്വികരണത്തിനു നന്ദി പറഞ്ഞുകൊണ്ട് എൻ. ആർ . ഹരികുമാരും, ലാലു ജോസഫും അറിയിച്ചു. ഫൊക്കാനാ ഭാരവാഹികളും പ്രവർത്തകരും യാതൊരു സ്‌ട്രെസും ഇല്ലാത്ത ഒരു വെക്കേഷന് പോകുന്ന ലാഘവത്തോടു വന്നു പങ്കെടുക്ക. വളരെ എന്റർടൈൻമെന്റോടു കൂടിയായിരിക്കും കേരളാ കൺവെൻഷൻ എന്നും അവർ അറിയിച്ചു.
ഫൊക്കാന കേരളാ കൺവെൻഷൻ സ്പോൺസർ ചെയ്യുന്നതിൽ വളരെ സന്തോഷമുണ്ടെന്നും , ഫൊക്കാന കേരളാ ചരിത്രത്തിന്റെ ഭാഗമാണെന്നും കേരളീയം പോലെ ഒരു സംഘടനക്ക് ഇത്രയെങ്കിലും ചെയ്യാൻ സാധിക്കുന്നതിൽ സന്തോഷമുണ്ടെന്നും എൻ. ആർ . ഹരികുമാരും, ലാലു ജോസഫും അറിയിച്ചു. ഡോ. ബാബു സ്റ്റീഫനുമായി വളരെ നാളത്തെ സുഹൃത്തു ബന്ധമുണ്ടെന്നും അദ്ദേഹത്തിന്റെ നേതൃത്വത്തിൽ ഫൊക്കാന ചരിത്ര മുഹൂർത്തത്തിലൂടെയാണ് കടന്നു പോകുന്നത്. ഫൊക്കാനാക്ക് വേണ്ടി ഇനിയും കൂടുതൽ കാര്യങ്ങൾ ചെയ്യുവാൻ കേരളീയം തയ്യാർ ആണെന്നും അവർ അറിയിച്ചു.
സ്വീകരണ യോഗത്തിൽ ഡോ. ബാബു സ്റ്റീഫൻ, ജനറൽ സെക്രട്ടറി ഡോ. കലാ ഷഹി, ട്രഷർ ബിജു ജോൺ , കൺവെൻഷൻ ചെയർ വിപിൻ രാജ്, റീജണൽ വൈസ് പ്രസിഡന്റ് ജോൺസൻ തങ്കച്ചൻ, ഇന്റർനാഷൻ കോർഡിനേറ്റർ തോമസ് തോമസ്, വാഷിങ്ങ്ടൺ ഡി .സി ഏരിയായിലെ മലയാളീ അസ്സോസിയേഷൻസ് ആയ കേരളാ അസ്സോസിയയേഷൻ ഓഫ് ഗ്രേറ്റർ വാഷിങ്ങ്ടൺ , കേരളാ കൾച്ചറൽ സോസയിറ്റി, കൈരളി അസോസിയേഷൻ ഓഫ് ബാൾട്ടിമോർ, ഗ്രെയ്റ്റർ റിച്ച്മണ്ട് മലയാളീ അസോസിയേഷൻ തുടങ്ങിയ സംഘടനകളും അവരുടെ പ്രസിഡന്റുമാരും ഭാരവാഹികളും പ്രവർത്തകരും തുടങ്ങി നിരവധി പേർ പങ്കെടുത്ത്.