അമ്മു സക്കറിയ
അറ്റ്ലാന്റാ-അറ്റ്ലാന്റാ മെട്രോ മലയാളി അസ്സോസിയേഷൻ (അമ്മ) ക്രിസ്തുമസ് കരോൾ നടത്തി കിട്ടുന്ന തുക ചാരിറ്റിക്കായി വിനിയോഗിക്കു മെന്ന് അമ്മ പ്രസിഡന്റ് ജെയിംസ് കല്ലാറകാണിയിൽ അറിയിച്ചു .

ക്രിസ്തുമസ് സന്തോഷത്തിന്റെയുംആഘോഷത്തിന്റെയും നാളുകളാണ്.
ലോകം മുഴുവൻ സന്തോഷ തിമിർപ്പിൽ ആറാടുമ്പോൾ ആ സന്തോഷത്തിൽ പങ്കുകൊള്ളാനാവാതെ ദു:ഖിക്കുന്ന അനേകരുണ്ട്.മറ്റ് അസ്സോസിയേഷനുകളിൽ നിന്നൊക്കെ വൃതൃസ്തമായ രീതിയിൽ അവരിൽ ചിലർക്കെങ്കിലും ഒരു കൈത്താങ്ങ് ആകുകയാണ് “അമ്മ.” പതിവു വർഷങ്ങളിലേതുപോലെ തന്നെ ഈ വർഷവും അമ്മ കമ്മിംഗ്, ലോറൻസ് വിൽ, ലോഗൻവിൽ ,ഗ്രേയ്‌സൺ ,സ്‌നെൽവിൽ ,വുഡ്സ്റ്റോക് എന്നീ പ്രദേശങ്ങളിൽ കാരൾ നടത്തുകയുണ്ടായി.

അതിൽനിന്നും കിട്ടിയ തുക വയോജനകേന്ദ്രത്തിൽ വീൽചെയർ നൽകുക, നിർധനയായ ഒരു നർസിങ്ങ് വിദ്യാർത്ഥിനിക്ക് പഠനസഹായം നൽകുക, , സുഖമില്ലാത്ത ഒരു ബാലന് ചികിത്സാ സഹായം നൽകുക എന്നീ കാരുണൃ പ്രവർത്തനങ്ങൾക്കായി ചിലവാക്കാനാണ് അമ്മ എക്സിക്യൂട്ടീവ് അംഗങ്ങളായ ജെയിംസ് കല്ലാറകാണിയിൽ ,ജിത്തു വിനോയി ,അമ്പിളി സജിമോൻ,ഷാനു പ്രകാശ് ,കൃഷ്ണ അരുൺ ,കാജൽ സക്കറിയ ,റോഷെൽ മിറാന്ഡസ് ,ലൂക്കോസ് തരെയൻ ,ഫാമിനാ നാസർ ,സൂരജ് ജോസഫ് ,റോബിൻ തോമസ് ഏകകണ്ഠമായി തീരുമാനിച്ചിരിക്കുകയായിരുന്നു .

