Sunday, February 23, 2025

HomeAmericaമന്ത്രയുടെ ഭരണഘടന നിലവിൽ വന്നു 

മന്ത്രയുടെ ഭരണഘടന നിലവിൽ വന്നു 

spot_img
spot_img

രഞ്ജിത് ചന്ദ്രശേഖർ

അമേരിക്കയിലെ മലയാളി ഹൈന്ദവ  സംഘടനാ രംഗത്ത് നവീന നയപരിപാടികൾ പ്രഖ്യാപിക്കുകയും , കുറഞ്ഞ സമയത്തിനുള്ളിൽ അത് നടപ്പിലാക്കി അതി വേഗം ജനപ്രിയ മായി മുന്നേറുന്ന മലയാളി അസോസിയേഷൻ ഓഫ് നോർത്ത് അമേരിക്കൻ ഹിന്ദുസ് (മന്ത്ര)യുടെ ഭരണഘടന ന്യൂ യോർക്കിൽ  വച്ച് നടന്ന ഇടക്കാല ജനറൽ ബോഡി അംഗീകരിച്ചു .ഇതോടെ മന്ത്രയുടെ ഔദ്യോഗിക ബൈലോ  നിലവിൽ വന്നു .നോർത്ത് അമേരിക്കയിലെ വിവിധ സംസ്ഥാനങ്ങളിൽ  നിന്നുള്ള  മന്ത്രയുടെ പ്രതിനിധികൾ പങ്കെടുത്ത യോഗത്തിൽ വിശദമായ ചർച്ചകൾക്ക് ശേഷം ഏക കണ്ഠമായാണ് ബൈലോ അംഗീകരിച്ചത് .ട്രസ്റ്റീ ബോർഡ് വൈസ് ചെയർ ആയ ഡോ :മധു പിള്ളയാണ് ഭരണഘടന  അവതരിപ്പിച്ചത് .

യോഗത്തിൽ  മന്ത്ര ട്രസ്റ്റീ ചെയര്മാൻ  ശശിധരൻ നായർ അധ്യക്ഷൻ ആയിരുന്നു .അമേരിക്കയിലെ മലയാളീ ഹിന്ദു ജനതയുടെ ഭാവി യെ മുന്നിൽ കണ്ടു തയാറാക്കിയ ശക്തവും സമഗ്രവുമായ ഭരണഘടനക്ക് പിന്നിൽ പ്രവർത്തിച്ച എല്ലാവരെയും അഭിനന്ദിക്കുന്നതായി പ്രസിഡന്റ് ഹരി ശിവരാമൻ അറിയിച്ചു .ശ്രീ വിനോദ് കെയാർകെ ,ശ്രീ രാജൂ നാണൂ ,ശ്രീ ജയ് ചന്ദ്രൻ , ശ്രീ ആനന്ദൻ നിരവേൽ ,ശ്രീ സുദർശന  കുറുപ്, ശ്രീ രാജേഷ് കുട്ടി , ശ്രീമതി രുഗ്മിണി പത്മ കുമാർ, ശ്രീ മധു പിള്ള  തുടങ്ങിയവർ അടങ്ങിയ സമിതിയാണ് ഭരണഘടന തയാറാക്കിയത് 

മന്ത്രയുടെ ആദ്യ ഹൈന്ദവ സമ്മേളനം ജൂലൈ 1  മുതൽ 4  വരെ ഹ്യുസ്റ്റണിൽ നടക്കും . അതിനുള്ള  വൻ തയ്യാറെടുപ്പുകൾ ശ്രീ ഗുരുവായൂരപ്പന്റെ സാന്നിധ്യത്താൽ അനുഗ്രഹീതമായ ഹ്യുസ്റ്റൺ നഗരത്തിൽ ആരംഭിച്ചു കഴിഞ്ഞു .2023 ജനുവരി മുതൽ ജൂൺ വരെയുള്ള  6   മാസം  കൺവെൻഷന് മുന്നോടിയായി വിവിധ ആത്മീയ സാംസ്കാരിക പരിപാടികൾ  കേരളത്തിലും അമേരിക്കയിലെ വിവിധ നഗരങ്ങളിലും സംഘടിപ്പിക്കപ്പെടുമെന്നു പ്രസിഡന്റ് ഹരി ശിവരാമൻ അറിയിച്ചു

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments