Sunday, September 8, 2024

HomeAmericaഅരിസോണയില്‍ തണുത്തുറഞ്ഞ തടാകത്തില്‍ കാല്‍തെന്നിവീണ് 3 ഇന്ത്യക്കാര്‍ മരിച്ചു

അരിസോണയില്‍ തണുത്തുറഞ്ഞ തടാകത്തില്‍ കാല്‍തെന്നിവീണ് 3 ഇന്ത്യക്കാര്‍ മരിച്ചു

spot_img
spot_img

വാഷിങ്ടന്‍: അരിസോണ സംസ്ഥാനത്തിലെ തണുത്തുറഞ്ഞ തടാകത്തിലൂടെ നടക്കുന്നതിനിടെ മഞ്ഞുപാളി വീണ ഒരു സ്ത്രീ ഉള്‍പ്പെടെ മൂന്ന് ഇന്ത്യന്‍ പൗരന്മാര്‍ മുങ്ങിമരിച്ചു.

ആന്ധ്രപ്രദേശ് സ്വദേശികളായ നാരായണ മുദ്ദാന (49), ഭാര്യ ഹരിത മുദ്ദാന, കുടുംബസുഹൃത്ത് ഗോകുല്‍ മെദിസെറ്റി (47) എന്നിവരാണു മരിച്ചത്. തണുത്തുറഞ്ഞ വുഡ്സ് കാന്യന്‍ തടാകത്തിലൂടെ നടക്കുമ്ബോള്‍ തെന്നി വീണായിരുന്നു അപകടം.

ഡിസംബര്‍ 26ന് ഉച്ചകഴിഞ്ഞു മൂന്നരയോടെയാണ് അപകടമുണ്ടായതെന്നു വാര്‍ത്താ ഏജന്‍സി പിടിഐ റിപ്പോര്‍ട്ട് ചെയ്തു. ചാന്‍ഡ്‍ലര്‍ എന്ന സ്ഥലത്തായിരുന്നു ഇവര്‍ താമസിച്ചിരുന്നത്. ഹരിതയെ വെള്ളത്തില്‍ നിന്നു പുറത്തെടുത്തു ജീവന്‍ രക്ഷിക്കാന്‍ ശ്രമിച്ചെങ്കിലും മരിക്കുകയായിരുന്നു. നാരായണ, ഗോകുല്‍ എന്നിവരെ മരിച്ച നിലയാണു കണ്ടെത്തിയതെന്നും പ്രവിശ്യ ഷെരീഫ് വ്യക്തമാക്കി.

സൈക്ലോണ്‍ ബോംബ് എന്ന വന്‍ ശീതകാല കൊടുങ്കാറ്റ് വടക്കേ അമേരിക്കയില്‍ ആഞ്ഞടിക്കുന്നത് തുടരുന്നതിനാല്‍ പത്ത് ദശലക്ഷത്തിലധികം അമേരിക്കക്കാരും കാനഡക്കാരും പ്രശ്നങ്ങള്‍ നേരിടുകയാണ്. 3,000 ചതുരശ്ര കിലോമീറ്റര്‍ വിസ്തൃതിയില്‍ 25 കോടിയോളം ജനങ്ങളെ ശൈത്യബോംബ് ബാധിച്ചു. യുഎസിലാകെ 62 പേര്‍ മരിച്ചതായാണഅ വിവരം

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments