സ്റ്റീഫൻ ചൊള്ളംബേൽ (പി.ആർ.ഒ)
ചിക്കാഗോ:മോർട്ടൺഗ്രോവ് സെ.മേരീസ് ക്നാനായ കത്തോലിക്കാ ഇടവകയിൽ ക്രിസ്മസ് രാവിൽ നടത്തിയ തിരുപ്പിറവിയുടെ ശുശ്രൂഷകൾ ഭക്തിനിർഭരമായി.ഡിസംബർ 24 ശനിയാഴ്ച വൈകിട്ട് 5 മണിക്ക് യുവജനങ്ങൾക്കും കുട്ടികൾക്കുമായി ഇംഗ്ലീഷ് നേറ്റിവിറ്റി സർവീസും, 7 മണിക്ക് മുതിർന്നവർക്കായി മലയാളത്തിലും ശുശ്രൂഷകൾ നടന്നു. ക്രിസ്മസ് ക്വിസ് പ്രോഗ്രാമുകളും കരോൾ ഗാനങ്ങളും തിരുനാൾ ആചരണങ്ങൾ സജിവത്വം നൽകി. അതിമനോഹരമായി രൂപകല്പനചെയ്ത പുൽക്കൂടാണ് ഈ വർഷം ദൈവാലയത്തിൽ സ്ഥാപിക്കപ്പെട്ടത്. ശൈത്യ കാലാവസ്ഥയിൽ ആയിരുന്നിട്ടും ധാരാളം വിശ്വാസികൾ തിരുപ്പിറവിയുടെ തിരുക്കർമ്മങ്ങളിൽ സംബന്ധിച്ച് പ്രാർത്ഥിക്കുകയും അനുഗ്രഹീതർ ആവുകയും ചെയ്തു. സാന്നിധ്യംകൊണ്ട് ക്രിസ്മസ് ആചരണം അനുഗ്രഹ പ്രദമാമാക്കിയ എല്ലാവർക്കും ഇടവക വികാരി ഫാദർ തോമസ് മുളവനാൽ നന്ദി അറിയിച്ചു. 2023ലെ ഇടവക കലണ്ടറും തദവസരത്തിൽ പ്രകാശനം ചെയ്തു. നീതിബോധമുള്ള ഒരു ജീവിതം നയിച്ച് സമാധാനവും ശാന്തിയും വ്യക്തിജീവിതത്തിലും സാമൂഹികജീവിതത്തിലും നിലനിർത്താൻ കുർബാനമധ്യേ അസിസ്റ്റൻറ് വികാരി ഫാദർ ലിജോ കൊച്ചുപറമ്പിൽ ഉൽബോധിപ്പിച്ചു.

പുൽക്കൂട് മത്സരത്തിൽ ഒന്നാം സ്ഥാനം നേടിയ ശ്രീ.ലൈജു കിണറരിക്കുംതൊട്ടിയിൽ കുടുംബത്തിനും, രണ്ടാം സ്ഥാനത്തിന് അർഹനായ ശ്രീ.ഫിലിപ്പ് നെടുന്തുരുത്തി പുത്തൻപുരയ്ക്കലിനും സമ്മാനങ്ങൾ നൽകി. ഏറ്റവും നല്ല പ്രയർ മുറികൾ ഒരുക്കിയതിൽ ഒന്നാം സ്ഥാനം ശ്രീ .ബിജു കണ്ണച്ചാംപ്പറമ്പിൽ കുടുംബവും, രണ്ടാം സ്ഥാനം ശ്രീ.ഫിലിപ്പ് നെടുന്തുരുത്തി പുത്തൻപുരയ്ക്കലും മാണ്.

ക്രിസ്തുമസ്സ് കരോളിംഗിന് നേതൃത്വം നൽകിയ എല്ലാ കൂടാരയോഗ അംഗങ്ങളെയും വികാരി അഭിനന്ദിച്ചു. പാസ്റ്ററൽ കൗൺസിന്റെ തീരുമാനം അനുസരിച്ച് ഈ വർഷത്തെ കരോൾ സംഭാവന മുഴുവൻ ജീവകാരുണ്യപ്രവർത്തനങ്ങൾക്ക് ആയിട്ടാണ് ഇടവക വിനിയോഗിക്കുക.
