ഫിലഡെൽഫിയ-ഫിലഡൽഫിയ എക്യൂമെനിക്കൽ ഫെലോഷിപ്പ് ഓഫ് ഇന്ത്യൻ ചർച്ചസിന്റെ 37 മത് ക്രിസ്മസ്ഡേ ഡിസംബർ രണ്ടാം തീയതി 2 പി. എം മുതൽ ജോർജ് വാഷിംഗ്‌ടൺ ഹൈസ്കൂൾ ഓഡിറ്റോറിയത്തിൽ വച്ച്നടക്കുന്ന ക്രിസ്മസ് ഡേ യുടെ ഒരുക്കങ്ങൾ പൂർത്തിയായാതായി ഭാരവഹികള്‍ അറിയിച്ചു. സിറിയൻഓർത്തഡോക്സ് സഭയുടെ നോർത്ത് അമേരിക്കൻ ഭദ്രാസനാധിപൻ അഭിവന്ദ്യ മാർ തീത്തോസ് എൽദോ ആർച്ച്ബിഷപ്പ് ഈ വർഷത്തെ മുഖ്യാതിഥിയായി ക്രിസ്മസ് സന്ദേശം നൽകുന്നതാണ്.
ഫിലഡൽഫിയയിൽ ഉള്ള വിവിധ സഭകളുടെ ഐക്യ കൂട്ടായ്മയാണ് എല്ലാ വർഷവും ഇതിന് നേതൃത്വംനൽകുന്നത്. വിവിധ ക്രൈസ്തവസഭകളിൽ പെട്ട 22 ദേവാലയങ്ങളുടെ സഹകരണം ഈ ക്രിസ്മസ് ഡേയുടെവിജയത്തിന് ഉണ്ട്.
ഈ വർഷത്തെ ക്രിസ്മസ് ആഘോഷങ്ങൾ പ്രോസഷമ്‌നോടെ കുടി ആരംഭിക്കുന്നതാണ്. 22 പള്ളികളിൽനിന്നുള്ള വൈവിധ്യങ്ങളായ പ്രോഗ്രാമുകൾ, എക്യുമിനിക്കൽ ക്രിസ്മസ് ഗായകസംഘം,ചെണ്ടമേളം ,കരോൾഗാനം, എക്യൂമിക്കൽ ആരാധന, ചാരിറ്റി ഫണ്ട് ഡിസ്ട്രിബൂഷൻ, റാഫിൾ നറുക്കെടുപ്പ്, റാഫിൾ പ്രൈസ്വിതരണം, സുവനീർ പ്രകാശനം എന്നിവ ഈ വർഷത്തെ പ്രത്യേകതകളാണ്.
റെവ. ഫാ. കെ. പി. എൽദോസ്( ചെയർമാൻ), റെവ. ഫാ. എം. കെ. കുര്യാക്കോസ് ( കോ - ചെയർമാൻ), ശാലു പുന്നൂസ് ( സെക്രട്ടറി ), ജോൺ സാമുവേൽ ( ജോയിൻറ് സെക്രട്ടറി), റോജേഷ് സാമുവേൽ ( ട്രഷാറർ), സ്വപ്‍ന സജി സെബാസ്റ്യൻ ( ജോയിന്റ് ട്രഷാറർ), റെവ. ഫാ. ജേക്കബ് ജോൺ ( റിലീജിയസ് ചെയർമാൻ ) രാജു ഗീവറുഗീസ് ( പ്രോസഷൻ കൺവിനർ), ബിജു എബ്രഹാം ( കൊയർ കോ കോർഡിനേറ്റർ) എന്നിവരുടെനേതൃത്വത്തിലുള്ള വിപുലമായ കമ്മിറ്റി ഈ വർഷത്തെ ക്രിസ്മസ് ഡേയുടെ വിജയാത്തിനായി പ്രവർത്തിക്കുന്നു.
പി. ആർ. ഓ – സന്തോഷ് എബ്രഹാം