ചിക്കാഗോ തിരുഹൃദയ ക്നാനായ കത്തോലിക്ക ഇടവകയുടെ കൂടാരയോഗങ്ങളുടെ നേതൃത്വത്തിൽ നടത്തപ്പെടുന്ന സ്നേഹദൂത് ക്രിസ്തുമസ്സ് കരോൾ പുരോഗമിക്കുന്നു.ഇടവകയിലെ ആര് കൂടാരയോഗങ്ങളിലും പ്രാർത്ഥനാകൂട്ടായ്മയോടൊപ്പം ക്രിസ്തുമസ്സ് കരോളും നടത്തപ്പെടുന്നു.

കുട്ടികൾക്കും മുതിർന്നവർക്കുമായി പ്രാർത്ഥന വ്യത്യസ്ഥ ഗ്രൂപ്പായി നടത്തുകയും തുടർന്ന് ഏവരും ഒരുമിച്ച് തിരുപ്പിറവിയുടെ സന്ദേശം നൽകി കരോൾ ഗാനം ആലപിച്ച് നേർച്ചകാഴ്ചകൾ സമർപ്പിക്കുന്നു.തുടർന്ന് എല്ലാവർകുമായി സ്നേഹ വീരുന്നും കൂടാരയോഗതലത്തിൽ ക്രമീകരിക്കുന്നു.
