Friday, October 18, 2024

HomeAmericaപ്രമുഖ IT പ്രൊഫഷണൽ സോണി അമ്പൂക്കൻ ഫൊക്കാന നാഷണൽ കമ്മിറ്റി മെംബെർ ആയി മത്സരിക്കുന്നു

പ്രമുഖ IT പ്രൊഫഷണൽ സോണി അമ്പൂക്കൻ ഫൊക്കാന നാഷണൽ കമ്മിറ്റി മെംബെർ ആയി മത്സരിക്കുന്നു

spot_img
spot_img

ശ്രീകുമാർ ഉണ്ണിത്താൻ

ന്യൂജേഴ്‌സി: ഫൊക്കാനയുടെ 2024-2026 ഭരണസമിതിയിൽ നാഷണൽ കമ്മിറ്റി മെംബെർ ആയി പ്രമുഖ IT പ്രൊഫഷണലുമായ സോണി അമ്പൂക്കൻ മത്സരിക്കുന്നു. ഫൊക്കാനയുടെ അഡിഷണൽ അസോസിയേറ്റ് സെക്രെട്ടറിയായ സോണി അമ്പൂക്കൻ ഫൊക്കാന മലയാളം അക്കാഡമിയുടെ ചെയർ കൂടിയാണ് . നാഷണൽ കമ്മിറ്റി അംഗമായും പ്രവർത്തിച്ചിട്ടുള്ള സോണി അമ്പൂക്കൻ, സജിമോൻ നേതൃത്വം നൽകുന്ന ഡ്രീം ടീമിന്റെ ഭാഗമായാണ് മത്സരിക്കുന്നത്.

ഏല്‍പ്പിക്കുന്ന ചുമതലകള്‍ കൃത്യമായും ഭംഗിയായും നിര്‍വ്വഹിക്കുന്ന സംഘാടകനാണ് സോണി അമ്പൂക്കൻ,
.ഫൊക്കാനയുടെ മലയാളം അക്കാഡമിയുടെ ‘അക്ഷര ജ്വാല’ എന്ന പരിപാടിയെ അമേരിക്കൻ മലയാളികൾ നെഞ്ചിലേറ്റാൻ കാരണം സോണി അമ്പൂക്കന്റെ കുറ്റമറ്റ പ്രവർത്തനം ആണ്. മലയാള സാഹിത്യത്തെയും ഭാഷയെയും സ്നേഹിക്കുന്ന അമ്പൂക്കൻ കേരള സർക്കാരിന്റെ ‘മലയാളം മിഷൻ’, ഏഷ്യാനെറ്റ് ന്യൂസിന്റെ ഭാഗമായ ‘ മലയാളം എന്റെ മലയാളം’, ടെക്സാസ് യൂണിവേഴ്സിറ്റിയിലെ മലയാളം ഡിപ്പാർട്‌മെൻറ്റിന്റെ ഭാഗമായ ഭാഷാ വിപുലീകരണ വിഭാഗം തുടങ്ങിയവയുമായി യോജിച്ചാണ് ഫൊക്കാനയുടെ മലയാളം അക്കാഡമി പ്രവർത്തിക്കുന്നത്. കൂടാതെ ഫൊക്കാനയുടെ ആദ്യത്തെ സിഗ്നേച്ചർ പദ്ധതിയായ ഭാഷക്കൊരു ഡോളർ എന്ന പദ്ധതിയും മലയാളം അക്കാഡമിയിയുടെ ഭാഗമാണ്.

ഏഷ്യാനെറ്റ് ന്യൂസ് – ബോബി മലയാളം ഫൗണ്ടേഷൻ മലയാളം എന്റെ മലയാളം പദ്ധതിയിൽ ഫൊക്കാനയെ ഒന്നാം സ്ഥാനത്തെത്തിച്ചതിന് ലയാളം എന്റെ മലയാളം പദ്ധതിയുടെ ഫൊക്കാനയുടെ കോർഡിനേറ്റർ ആയ സോണി അമ്പൂക്കന് മികച്ച ഏകോപനത്തിനുള്ള പുരസ്‌കാരം തേടിയെത്തിയിരുന്നു.വിദേശ രാജ്യങ്ങളിൽ താമസിക്കുന്ന പ്രവാസി മലയാളികളിൽ മലയാളം അറിയാത്തവരെ മലയാളം പഠിപ്പിക്കാൻ മുൻകൈയെടുത്ത് ലോകത്തിൽ ഏറ്റവും കൂടുതൽ അംബാസിഡർമാരാക്കാൻ അമേരിക്കൻ മലയാളികളെ പ്രാപ്തരാക്കിയതിനാണ് ഫൊക്കാനയ്ക്കും ഈ പരിപാടിയുടെ കോർഡിനേറ്റർ ആയിരുന്ന സോണി അമ്പൂക്കനും അംഗീകാരം ലഭിച്ചത്.

കണക്ടിക്കറ്റിലെ കേരള അസോസിയേഷൻ ഓഫ് കണക്ടിക്കറ്റിന്റെ(കെ.എ. സിടി ) പ്രധാന പ്രവർത്തകൻ ആയ സോണി അമ്പൂക്കൻ അസോസിയേഷന്റെ മുൻ പ്രസിഡെന്റ് കൂടിയാണ്. ഇംഗ്ലീഷിലും മലയാളത്തിലും മികച്ച പ്രാസംഗികൻ കൂടിയായ സോണി അമ്പൂക്കൻ ടോസ്റ്റ് മാസ്റ്റേഴ്സ് ഇന്റർനാഷണലിന്റെ ഡിസ്ട്രിക്റ്റ് 51 ന്റെ ഗവർണർ പദവിയും നിർവഹിച്ചിരുന്നു. ഹാർട്ട് ടോസ്റ്റ് മാസ്റ്റേഴ്സ് ഇന്റർനാഷണൽ ലൈഫ് സ്പീഡ് ക്ലബ് പ്രസിഡണ്ട് ആയും സേവനം അനുഷ്ഠിച്ചിരുന്നു.

തൃശൂരിലെ പ്രശസ്തമായ അമ്പൂക്കൻ കുടുംബാംഗമായ സോണി മാളക്കടുത്ത് പുത്തൻചിറ സ്വദേശിയാണ്. പിതാവ് എ .വി. തോമസ് ഓറിയന്റൽ ഇൻഷുറൻസിൽ ഉദ്യോഗസ്ഥനായിരുന്നു. അമ്മ പി . വി ആനി അധ്യാപികയായും സേവനം ചെയ്തിട്ടുണ്ട്. ഭാര്യ : മരിയ തൈവളപ്പിൽ (IT expert) മക്കൾ : അബിഗെയിൽ , അന്നബെൽ , ആൻഡ്രൂ.

തൃശൂർ എഞ്ചിനീയറിംഗ് കോളേജിൽ നിന്ന് ബി.ടെക് ബിരുദം നേടിയ സോണി എൻ.ഐ.ടി. സൂററ്റ്‌കലിൽ നിന്നും എം ടെക്ക് ബിരുദാന്തര ബിരുദം നേടിയ ശേഷം കാമ്പസ് ഇന്റർവ്യൂവിലൂടെ ടി.സി.എസ് എന്ന കമ്പനി വഴി അമേരിക്കയിൽ എത്തിയ സോണി വിവിധ റോളുകളിലായി വിവിധ നഗരങ്ങളിൽ ഐ.ടി. മാനേജ്‌മെന്റ് – ലീഡർഷിപ്പ് തലങ്ങളിൽ ദീർഘകാലമായി തിളങ്ങി വരുന്ന മികച്ച ഐ.ടി. പ്രൊഫെഷണൽ ആണ്. സീയാറ്റിലായിരുന്നു ആരംഭം. പിന്നീട് ന്യൂയോർക്ക്, ന്യൂജേഴ്‌സി തുടങ്ങിയ നഗരങ്ങളിലും പ്രവർത്തിച്ച ശേഷം 2008 മുതൽ കണറ്റിക്കട്ടിൽ സ്ഥിരതാമസമാക്കി. ഇതിനിടെ യൂണിവേഴ്സിറ്റി ഓഫ് ഹാർട്ട്ഫോഡിൽ നിന്ന് എം.ബി. എ, എം.ഐ. ടി. സ്ലോൺ മാനേജ്‌മെന്റിൽ നിന്ന് എക്സിക്യൂട്ടീവ് എഡ്യൂക്കേഷൻ എന്നീ ഉന്നത ബിരുദങ്ങളും കരസ്ഥമാക്കി.

ഫൊക്കാനയുടെ നിലവിലുള്ള ഭരണ സമിതിയിലെ വ്യത്യസ്തമായ കാഴ്ചപ്പാടും പുരോഗമന ചിന്താഗതികളുമുള്ള യുവാക്കളുടെ പ്രതിനിധികളിൽപ്പെട്ട അംഗമാണ് സോണി അമ്പൂക്കൻ. അദ്ദേഹത്തിന്റെ പ്രവർത്തനം തുടർന്നും ഫൊക്കാനക്കു ആവിശ്യമുള്ളതുകൊണ്ടാണ് ഏവരും അദ്ദേഹത്തെ നാഷണൽ കമ്മിറ്റിയിലേക്ക് മത്സരിപ്പിക്കാൻ പ്രേരിപ്പിക്കുന്നത്.

യുവ തലമുറയെ അംഗീകരിക്കുന്നതിനോടൊപ്പം അനുഭവസമ്പത്തുള്ള വ്യക്തികളെ കുടി മുന്നിൽ നിർത്തി പ്രവർത്തിക്കുവാൻ തയ്യാർ എടുക്കുബോൾ സോണി അമ്പൂക്കന്റെ മത്സരം യുവത്വത്തിനും അനുഭവ സമ്പത്തിനും കഴിവിനും കിട്ടുന്ന അംഗീകാരമാണ്. മാറ്റങ്ങൾക്ക് ശംഖോലി മുഴങ്ങിക്കൊണ്ടിരിക്കുന്ന ഫൊക്കാനയിൽ ഇത്തവണ യുവാക്കളുടെ ഒരു നിരതന്നെയാണ് സജിമോൻ ആന്റണിയുടെ നേതൃത്വത്തിൽ ഡ്രീം പ്രോജെക്റ്റുമായി മുന്നോട്ട് വന്നുകൊണ്ടിരിക്കുന്നത്.ബോസ്റ്റൺ റീജിയനിൽ നിന്നുള്ള എല്ലാവരുംഒരേ സ്വരത്തിൽ സോണി അമ്പൂക്കന്റെ മത്സരത്തെ പിന്തുണക്കുന്നു .

കൂടാതെ സെക്രട്ടറി ആയി മത്സരിക്കുന്ന ശ്രീകുമാർ ഉണ്ണിത്താൻ ,ട്രഷർ ആയി മത്സരിക്കുന്ന ജോയി ചക്കപ്പൻ , എക്സി . പ്രസിഡന്റ് സ്ഥാനാർഥി പ്രവീൺ തോമസ് , വൈസ് പ്രസിഡന്റ് സ്ഥാനാർഥി വിപിൻ രാജു, ജോയിന്റ് സെക്രട്ടറി സ്ഥാനാർഥി മനോജ് ഇടമന , അഡിഷണൽ ജോയിന്റ് സെക്രട്ടറി അപ്പുകുട്ടൻ പിള്ള, അഡിഷണൽ ജോയിന്റ് ട്രഷർ മില്ലി ഫിലിപ്പ് വിമൻസ് ഫോറം ചെയർപേഴ്സൺ സ്ഥാനാർഥി രേവതി പിള്ള, നാഷണൽ കമ്മിറ്റി മെംബേഴ്‌സ് ആയ ആയ ഷിബു എബ്രഹാം സാമുവേൽ,ഗ്രേസ് ജോസഫ്, അരുൺ ചാക്കോ , രാജീവ് കുമാരൻ, മേരി ഫിലിപ്പ് , മേരികുട്ടി മൈക്കിൾ , മനോജ് മാത്യു ,ഡോ. ഷൈനി രാജു, സ്റ്റാന്‍ലി ഇത്തൂണിക്കല്‍ റീജിയണൽ വൈസ് പ്രസിഡന്റ് ആയിമത്സരിക്കുന്ന ബെന്‍ പോള്‍, ലിൻഡോ ജോളി , കോശി കുരുവിള,ഷാജി സാമുവേൽ, ധീരജ് പ്രസാദ് , ജോസി കാരക്കാട് എന്നിവർ സോണി അമ്പൂക്കന് വിജയാശംസകൾ നേർന്നു.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments