പി ശ്രീകുമാർ
ഈ കൺവെൻഷനിൽ അദ്ഭുതകരമായ കാര്യം പ്രധാന വകുപ്പുകളെല്ലാം തന്നെ കൈകാര്യം ചെയ്തത് വനിതകളായിരുന്നു. അവർ എല്ലാം മറന്നു ശരിക്കും പണിയെടുക്കുകതന്നെയായിരുന്നു. പൊങ്കാലയിൽ ഗിരിജ ബാബു, ഘോഷയാത്രയിൽ അനിതമധു, അടുക്കളയിൽ ഉഷ അനിൽ, രെജിസ്റ്റേഷനിൽ വസന്ത അശോകൻ, ഉപ്പു തൊട്ടു കർപ്പുരം വരെ ഉർജ്ജസ്വലയായ അനഘ വാര്യർ.
അടുക്കളക്കാര്യം പറയുമ്പോൾ സുരേന്ദ്രനെ മറക്കാൻ കഴിയില്ല. രാവിലെ ആറുമണിമുതൽ രണ്ടു നിശബ്ദ ജീവികളായി സുരേന്ദ്രനും ഉഷ അനിലും സജീവമാകുകയാണ് വൈകുന്നേരം ഇരുട്ടുംവരെ തെല്ലും വിശ്രമമില്ലാതെ. ഇവർക്കൊപ്പം ആഹാരമെത്തുന്ന ഡോക്കുമുതൽ പരിപാടികൾ നടക്കുന്ന അരങ്ങിൻറെ പിന്നണി വരെ നിറഞ്ഞുനിന്ന ഒരതിഥി. നിനു ചന്ദ്രൻ. അമേരിക്ക സന്ദർശിക്കാനെത്തിയതാണ്. അവസാനത്തെ സ്റ്റോപ്പ് ഹ്യൂസ്റ്റണിലായിരുന്നു. അതിഥിയായി കെ എച് എൻ എ കൺവെൻഷൻ കാണാനെത്തി ആതിഥേയരെ അമ്പരപ്പിച്ച കർമ്മ കുശലൻ.
എല്ലാവരും കൈയൊഴിഞ്ഞ രെജിസ്ട്രേഷൻ തന്റെടത്തോടെ ഏറ്റെടുത്ത വസന്ത അശോകൻ പലപ്പോഴും ഉരുക്കു വനിതയായി മാറുന്നത് കാണാമായിരുന്നു. അനഘയും ഭർത്താവ് ഹരീഷും പരിപാടിക്ക് ഒരാഴ്ചമുന്പേ എത്തി കർമ്മ മണ്ഡലങ്ങളിൽ നിറഞ്ഞു നിന്നു.
ഗോപകുമാർ ഭാസ്കരൻ ക്ഷേത്രം എന്ന സങ്കൽപം പൂർത്തീകരിച്ചപ്പോൾ അതിനു മുന്നിലെ മനോഹരമായ കൊടിമരം നിർമ്മിച്ചത് ഹരീഷായിരുന്നു. ഇവരുടെ പ്രവർത്തന മികവുകണ്ടപ്പോൾ തോന്നിയത് കേരളത്തിൽ ഒരു നൂറുപേർ ചെയ്യുന്ന കാര്യം ഇവർ പത്തിൽ താഴെ ആളുകൾ അനായാസം നടത്തി. ഇനി ഇതിലും വലിയ ആഘോഷങ്ങൾ നടത്താൻ ഇവർക്ക് കഴിയും. ഇവർക്ക് മാത്രം.