Sunday, April 20, 2025

HomeAmericaസ്വർഗീയ നാദം - ക്രിസ്തുമസ് ഗാനശുശ്രൂഷ ഡിസം:15നു, മുഖ്യാതിഥി ഡോ:ജോസഫ് മാർ തോമാസ് മെത്രാപോലീത്ത

സ്വർഗീയ നാദം – ക്രിസ്തുമസ് ഗാനശുശ്രൂഷ ഡിസം:15നു, മുഖ്യാതിഥി ഡോ:ജോസഫ് മാർ തോമാസ് മെത്രാപോലീത്ത

spot_img
spot_img

പി പി ചെറിയാൻ

അറ്റ്ലാന്റാ: അറ്റ്ലാന്റാ ആസ്ഥാനമായി പ്രവർത്തിക്കുന്ന സ്വർഗീയ നാദം എന്ന മ്യൂസിക് ബാന്റിന്റെ ക്രിസ്തുമസ് ഗാനശുശ്രൂഷ ഡിസംബർ 15 നു വെള്ളിയാഴ്ച വൈകിട്ട് ഈസ്റ്റേൺ ടൈം 8 30ന് നടത്തപ്പെടുന്നു.

സൂം ഫ്ലാറ്റ് ഫോമിൽ സംഘടിപ്പിക്കുന്ന ക്രിസ്തുമസ് ഗാനശുശ്രൂഷയിൽ മലങ്കര കത്തോലിക്ക സുൽത്താൻബത്തേരി അധിപൻ റൈറ്റ് റവ ഡോ: ജോസഫ് മാർ തോമാസ് മെത്രാപോലീത്ത മുഖ്യാതിഥിയായി പങ്കെടുക്കുകയും ക്രിസ്മസ് സന്ദേശം നൽകുകയും ചെയ്യുന്നു.ഫാദർ ജോഷി വാഴപ്പിളേത്തു , ഫാദർ എബ്രഹാം കുളത്തിങ്കൽ എന്നിവർ പ്രാർത്ഥനക്ക് നേതൃത്വം നൽകും

സണ്ണി പറവനേത്തു , റവ സാം ലൂക്കോസ് ,ജോൺ മാത്യു ,മാത്യു വര്ഗീസ് ,സക്കറിയ ജോൺ ,ഷൈൻ വര്ഗീസ് ,വിനീത അലക്സാണ്ടർ ,റിത്തു ജെറിൻ ജോസ് ,ക്രിസ്റ്റാ സാറാ ,,ഷീബ സാം ,സോമി മാത്യു തുടങ്ങി അമേരിക്കയുടെ വിവിധ ഭാഗങ്ങളിൽ നിന്നും പത്തോളം ഗായകർ ഇതിൽ പങ്കുചേരും.

പ്രസ്തുത ക്രിസ്തുമസ് ഗാനശുശ്രൂഷ പരിപാടിയിലേക്കു ഏവരേയും സ്വാഗതം ചെയ്യുന്നതായി സംഘാടകർ അറിയിച്ചു.

zoom ID: 769 374 4841
password: music

കൂടുതൽ വിവരങ്ങൾക്കു സണ്ണി (അറ്റ്ലാന്റാ )-678 866-5336

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments