വിവിന്‍ ഓണശേരില്‍
സാന്‍ഹൊസെ: ക്നാനായ കത്തോലിക്ക കോണ്‍ഗ്രസ് ഓഫ് നോര്‍ത്തേണ്‍ കാലിഫോര്‍ണിയ കിഡ്സ് ക്ളബിന്‍െറ നേതൃത്വത്തില്‍ കുട്ടികള്‍ക്കായി ഹെല്‍ത്ത്, വെല്‍നസ്, സേഫ്റ്റി, എന്നിവിഷയങ്ങളില്‍ പരിശീലനം നല്‍കി. ഡോ. സിമിലി പടിഞ്ഞാത്തും, ജസ്നി മേനാംകുന്നേലും, സാൻഹൊസെ ഫയർ സ്റ്റേഷൻ നിന്നും ഫയർഫോഴ്‌സിമാരും ചേർന്നാണ് നവംബര്‍ 19 ന് രാവിലെ 11ന് സാന്‍ ഹൊസെ ക്നാനായ ദൈവാലയ പാരീഷ് ഹാളില്‍ വച്ച് ക്ളാസുകള്‍ നയിചത് .

അന്നേ ദിവസം ഫയര്‍ എന്‍ജിന്‍െറ പ്രവര്‍ത്തനങ്ങളെ പറ്റിയും വിശദമായാ ക്ലാസുകൾ നടത്തുകയും ചെയ്തു . കിഡ്സ് ക്ളബ് പ്രിന്‍സിപ്പല്‍ സുനു വിവിന്‍ ഓണശേരിലിന്‍െറ നേതൃത്വത്തിൽ ആണ് പരിശീലനപരിപാടി സങ്കടിപ്പിച്ചത്.

CCD DRE ജയ്‌സൺ നടകുഴിക്കൽ, KCCNC പ്രസിഡന്റ് ഷിബു പാലക്കാട്ടു എന്നിവർ ആശംസകൾ പറഞ്ഞു. കുട്ടികൾക്കായി ഇനിയും ഇതുപോലെ വിജ്ഞാനപ്രദമായ പ്രോഗ്രാമുകൾ സങ്കടിപ്പിക്കണം എന്ന് സാൻഹൊസെ ഫൊറോനാ ഇടവക വികാരി Fr. ജെമി പുതുശ്ശേരിൽ ആശംസിക്കുകയും. കിഡ്സ്ക്ലബ് ന്റെ പ്രതിനിധിയായി നോവ നന്ദി അറിയുകയും ചെയ്തു.