Sunday, April 20, 2025

HomeAmericaഐപിസിഎൻഎ സംഘടിപ്പിച്ച മാഗ്‌ ഇലക്ഷൻ സംവാദം പൊടിപാറി

ഐപിസിഎൻഎ സംഘടിപ്പിച്ച മാഗ്‌ ഇലക്ഷൻ സംവാദം പൊടിപാറി

spot_img
spot_img

ഹ്യൂസ്റ്റൺ: മാഗിന്റെ 2024 ലേക്കുള്ള ഭാരവാഹികളുടെ തിരഞ്ഞെടുപ്പ് ഡിസംബർ 9 നു നടക്കുകയാണ്. കേരളത്തിലെ തിരഞ്ഞെടുപ്പിനെ വെല്ലുന്ന പ്രചാരണമാണ് നടക്കുന്നത്. മലയാളി അസോസിയേഷന്റെ ദീർഘകാല മെമ്പറും വിവിധ ശ്രേണികളിൽ ഭാരവാഹിത്വവും വഹിച്ചിട്ടുള്ള മാത്യൂസ് മുണ്ടക്കൽ ഒരുവശത്തും അസോസിയേഷൻ രംഗത്തു സജീവ പ്രവർത്തകനായ ബിജു ചാലക്കൽ മറുവശത്തുമായി പൊരിഞ്ഞപോരാട്ടമാണ് നടക്കുന്നത്.

കഴിഞ്ഞദിവസം ഇൻഡ്യാ പ്രെസ് ക്ലബ് ഓഫ് നോർത്ത് അമേരിക്ക ഹ്യൂസ്റ്റൺ ചാപ്റ്ററും നേർകാഴ്ച്ച ന്യൂസും സംയുക്തമായി
സംഘടിപ്പിച്ച ഡിബേറ്റിൽ ചൂടേറിയ സംവാദങ്ങളാണ് ഉയർന്നത്. ഇന്ത്യ പ്രസ് ക്ലബ് അംഗവും നേർകാഴ്ച അസ്സോസിയേറ്റ് എഡിറ്ററുമായ അനിൽ ആറന്മുള, ഫ്രീലാൻസ് പത്രപ്രവർത്തകൻ ജീമോൻ റാന്നിയുമായിരുന്നു മോഡറേറ്റർമാർ.

രണ്ടു സ്ഥാനാർഥികളുടെയും ഒപ്പമുള്ള പാനൽ ഇരുവശത്തും നിന്ന് രണ്ടു പ്രസിഡണ്ട് സ്ഥാനാർഥികളെയും ഒപ്പമിരുത്തിയായിരുന്നു സംവാദം. കേരള ഹൗസിന്റെ ഹാളിൽ തിങ്ങി നിറഞ്ഞിരുന്ന പൊതുജനങ്ങൾക്കും ചോദ്യങ്ങൾ ചോദിയ്ക്കാൻ അവസരം നൽകി രണ്ടു മണിക്കൂർ നീണ്ട സംവാദത്തിൽ. മോഡറേറ്റർമാരുടെയും പൊതുജനങ്ങളുടെയും ശരവേഗത്തിൽ വന്ന ചോദ്യങ്ങളിൽ പതറാതെ സ്ഥാനാർഥികൾ പിടിച്ചുനിന്ന കാഴ്ച രസകരമായിരുന്നു.

ഇന്ത്യ പ്രസ് ക്ലബ് നാഷണൽ കമ്മറ്റി അംഗം ജോയ് തുമ്പമണ്ണിന്റെ സ്വാഗതത്തോടു കൂടി ആരംഭിച്ച പരിപാടി ഒട്ടും കൈവിട്ടുപോകാതെ നർമ രസത്തോടെ കൈകാര്യം ചെയ്യുന്നതിൽ മോഡറേറ്റർമാർ വിജയിച്ചു.
ഇന്ത്യ പ്രസ് ക്ലബ് ഹ്യൂസ്റ്റൺ ചാപ്റ്റർ പ്രസിഡണ്ട് ജോർജ് തെക്കേമല, പ്രസ് ക്ലബ് അംഗങ്ങൾ, നേർകാഴ്ച ചീഫ് എഡിറ്റർ സൈമൺ വളച്ചേരിൽ, മാനേജിങ് ഡയറക്ടർ രാജേഷ് വര്ഗീസ് , മാഗ് പ്രസിഡന്റ് ജോജി ജോസഫ്എ, ട്രസ്റ്റീ ചെയർമാൻ ജോസഫ് ജെയിംസ് എന്നിവർ സംവാദത്തിൽ സന്നിഹിതരായിരുന്നു.
സജി പുല്ലാഡിന്റെ നന്ദി പ്രകടനത്തോടെ പരിപാടി അവസാനിച്ചു.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments