ഹൂസ്റ്റൺ : ഹൂസ്റ്റൺ മലയാളികൾ എന്നും നെഞ്ചോട് ചേർത്ത് സ്‌നേഹിച്ച മലയാളി അസോസിയേഷൻ ഓഫ് ഗ്രേറ്റർ ഹൂസ്റ്റണിന്റെ(മാഗ്) 2024 വർഷത്തെക്കുള്ള കർമ്മ പരിപാടികൾ ഹൂസ്റ്റൺ മലയാളി സമൂഹത്തിൻറെ വളർച്ചയ്ക്ക് നിറപ്പകിട്ടാർന്ന ഒരു ചവിട്ടുപടിയാണ്.
ആബാലവൃദ്ധജനങ്ങളെയും സ്പർശിക്കുന്ന നിരവധി പരിപാടികളാണ് ഈ കർമ്മപരിപാടികളിലൂടെ മുണ്ടക്കൽ ടീം ആസൂത്രണം ചെയ്തിരിക്കുന്നത്. ഈ കർമ്മ പരിപാടികൾ എല്ലാം ചെയ്ത് തീർക്കുന്നതിന് മുണ്ടക്കൽ ടീമിലെ എല്ലാ പാനൽ അംഗങ്ങളെയും വിജയിപ്പിക്കേണ്ടത് ആവശ്യമാണ്. അതിനായി ഏവരുടെയും സഹകരണം ഞങ്ങൾ പ്രതീക്ഷിക്കുന്നു
നവംബർ 9 ശനിയാഴ്ച രാവിലെ 9 മണി മുതൽ ആരംഭിക്കുന്ന വോട്ടെടുപ്പിൽ അസോസിയേഷന്റെ അംഗങ്ങളായ എല്ലാവരുടെയും സാന്നിധ്യവും സഹകരണവും ഞങ്ങൾ ആഗ്രഹിക്കുകയും പ്രതീക്ഷിക്കുകയും ചെയ്യുന്നു.
2024 ലേക്കുള്ള മാഗ് പ്രസിഡന്റ് സ്ഥാനത്തേക്ക് ഫോമയുടെ സജീവ പ്രവർത്തകനും നിലവിലെ റീജിയണൽ വൈസ് പ്രസിഡന്റുമായ മാത്യൂസ് മുണ്ടക്കൽ മത്സരിക്കുന്നു. ഹ്യൂസ്റ്റൺ മലയാളി സമൂഹത്തിലെ നിറസാന്നിധ്യമായ മാത്യൂസിന് വിശേഷണങ്ങൾ ഒന്നും തന്നെ ആവശ്യമില്ല. മാഗിന്റെ 2019 ൽ ജോയിന്റ് സെക്രട്ടറി ആയും 2020 ൽ ജനറൽ സെക്രട്ടറി ആയും പ്രവർത്തിച്ച മാത്യൂസ് നാട്ടിലെ ബാലജനസഖ്യത്തിലൂടെയാണ് പൊതുവേദികളിൽ എത്തുന്നത്. കലാലയ ജീവിതത്തിൽ തന്നെ നേതൃ സ്ഥാനങ്ങളിലേക്ക് മത്സരിക്കുകയും വിജയിക്കുകയും ചെയ്തിട്ടുണ്ട്.
അമേരിക്കയിലെത്തിയശേഷവും പൊതുജീവിതം അഭംഗുരമായി തുടരുന്ന മാത്യൂസ് മുണ്ടക്കൽ നിരവധി പ്രവാസിസംഘടനകളിൽ സജീവ സാന്നിധ്യമായിരുന്നു. വേൾഡ് മലയാളി കൗൺസിൽ നാഷണൽ യൂത്ത് ഫോറം ചെയർമാൻ, ഫോമാ നാഷണൽ കമ്മിറ്റി അംഗം എനീ നിലകളിലും തന്റെ നേതൃപാടവം തെളിയിച്ചിട്ടുണ്ട്.
ഹ്യൂസ്റ്റണിലെത്തിയതുമുതൽ മാഗിന്റെ സജീവ പ്രവർത്തകനായ മാത്യൂസിനൊപ്പം മലയാളിസമൂഹത്തിലെ എല്ലാവിഭാഗങ്ങളിൽ നിന്നുമുള്ള പ്രഗത്ഭന്മാരുടെ ഒരു നിരതന്നെ മത്സരരംഗത്തുണ്ട്. മുൻ പ്രസിഡന്റായിരുന്ന മൈസൂർ തമ്പി, പ്രശസ്ത പത്രപ്രവർത്തകനും, മുൻ മാഗ് വൈസ് പ്രസിഡന്റും ആയ സൈമൺ വാളച്ചേരിൽ, മുൻ ട്രെഷറർ ജോസ് കെ ജോൺ(ബിജു), അജു ജോൺ (അജു വാരിക്കാട്ട്), മുൻ ട്രെഷറർ ജിനു തോമസ് (ട്രസ്റ്റീ ബോർഡ്), ഇപ്പോൾ ജോയിന്റ് സെക്രട്ടറി ആയ ?സുബിൻ കുമാരൻ, മാത്യൂസ് ചാണ്ടപ്പിള്ള, ഇപ്പോൾ വുമൺസ് ഫോറം മെമ്പർ ആയ പൊടിയമ്മ പിള്ള, ജോർജ് തോമസ് (ജോർജ് തെക്കേമല), സുജിത് ചാക്കോ, ലതീഷ് കൃഷ്ണൻ, സ്‌പോർട്‌സ് കോ ഓർഡിനേറ്റർ ആയി മാത്യു തോമസ് (സന്തോഷ് ആറ്റുപുറം), വുമൺസ് ഫോറത്തിലേക്കു റോഷൻ ചെറിയാൻ, അനില സന്ദീപ്, യൂത്ത് ഫോറത്തിലേക്കു തിരഞ്ഞെടുക്കപ്പെട്ട മെർലിൻ സാജൻ തുടങ്ങി നാലു വനിതകളുൾപ്പടെ പതിനഞ്ചോളം പേർ അടങ്ങുന്ന വൻ ടീമാണ് മാത്യൂസ് മുണ്ടക്കലിനൊപ്പം.
രാഷ്ട്രീയ സാമുദായിക സമവാക്യങ്ങൾക്കുമപ്പുറം ഹൂസ്റ്റണിലെ പ്രമുഖരായ തോമസ് ഒലിയാംകുന്നേൽ, ശശിധരൻ നായർ, ഫാൻസിമോൾ പള്ളത്തുമഠം, ജോയ് എൻ സാമുവേൽ, വിനോദ് ചെറിയാൻ, റോയ് മാത്യു, വാവച്ചൻ കൂട്ടാളിൽ, ബേബി മണക്കുന്നേൽ, എബ്രഹാം കെ ഈപ്പൻ, രാജേഷ് സെബാസ്റ്റ്യൻ എന്നിവരടങ്ങുന്ന ക്യാമ്പയിൻ കമ്മറ്റിയും മാത്യൂസ് മുണ്ടക്കൽ ടീമിലെഎല്ലാവരേയും വിജയിപ്പിക്കാനായി സജീവമായി രംഗത്തുണ്ട്