ചിക്കാഗോ മലയാളി അസോസിയേഷന്റെ ന്യൂ ഇയർ ക്രിസ്മസ് ആഘോഷങ്ങൾ വിവിധയിനം കലാപരിപാടികലോടെ ഡെസ്‌പ്ലൈൻസിലുള്ള കെസിഎസ് കമ്മ്യൂണിറ്റി ഹാളിൽവച്ച് (1800 E Oakton St ) ജനുവരി ആറിന് 5 PM നു നടത്തുന്നതായിരിക്കും.
ഈ പരിപാടിയുടെ ജനറൽ കോഡിനേറ്ററായി പ്രിൻസ് ഈപ്പനെയും കോഡിനേറ്റർമാരായി ജോഷി പൂവത്തിങ്കൾ, സി ജെ മാത്യു, എന്നിവരെയും കൽച്ചറൽ കമ്മിറ്റയിലേക്കു സിബിൾ ഫിലിപ്പ്, ഷൈനി ഹരിദാസ് എന്നിവരെയും തിരഞ്ഞെടുത്തു.
ചിക്കാഗോയിലെ എല്ലാ മലയാളി സുഹൃത്തുക്കളെയും പരിപാടിയിലേക്ക് സ്വാഗതം ചെയ്യുന്നതായി അസോസിയേഷൻ പ്രസിഡണ്ട് ജെസ്സി റിൻസി, സെക്രട്ടറി ആൽവിൻ ഷിക്കോർ, ട്രഷറർ മനോജ് അച്ചാട്ട്, വൈസ് പ്രസിഡൻറ് ഫിലിപ്പ് പുത്തൻപുരയിൽ, ജോയിൻ സെക്രട്ടറി വിവിഷ് ജേക്കബ് എന്നിവർ അറിയിച്ചു.