Monday, December 23, 2024

HomeAmericaപീറ്റർ കുളങ്ങരയുടെ നേതൃത്വത്തിൽ ഭിന്നശേഷി വിദ്യാർത്ഥികൾക്ക് ഇലക്ട്രിക് വീൽ ചെയറും, മുച്ചക്ര സ്കൂട്ടറും നൽകുന്ന പദ്ധതിയുടെ...

പീറ്റർ കുളങ്ങരയുടെ നേതൃത്വത്തിൽ ഭിന്നശേഷി വിദ്യാർത്ഥികൾക്ക് ഇലക്ട്രിക് വീൽ ചെയറും, മുച്ചക്ര സ്കൂട്ടറും നൽകുന്ന പദ്ധതിയുടെ ഉത്‌ഘാടനം 2024 ജനുവരി 7 ന്

spot_img
spot_img

ചിക്കാഗോ സോഷ്യൽ ക്ലബ് , മിഡ് വെസ്റ്റ് മലയാളി അസ്സോസിയേഷൻ , ഫോമാ ചിക്കാഗോ റീജിയൻ എന്നീ സംഘടനകൾ ചിക്കാഗോയിലെ സാമൂഹ്യ സംഘടനാ പ്രവർത്തകനായ പീറ്റർ കുളങ്ങരയുടെ നേതൃത്വത്തിൽ നൂറ് നിർദ്ധനരായ ഭിന്നശേഷി വിദ്യാർത്ഥികൾക്ക് ഇലക്ട്രിക് വീൽ ചെയറും, മുച്ചക്ര സ്കൂട്ടറും നൽകുന്നു.

ഈ പരിപാടിയുടെ സംസ്ഥാന തല ഉദ്ഘാടനം 2024 ജനുവരി 7-ാം തീയതി ഞായറാഴ്ച രാവിലെ 8:45 ന് കോട്ടയം ക്നാനായ ഇടക്കാട്ടു പള്ളിയിൽ സഹകരണ രജിസ്ടേഷൻ വകുപ്പ് മന്ത്രി വി.എൻ . വാസവനും, ജലസേചന വകുപ്പ് മന്ത്രി റോഷി അഗസ്റ്റിനും ചേർന്ന് നിർവ്വഹിക്കും.

തോമസ് ചാഴിക്കാടൻ എം.പി. ആന്റോ ആന്റണി എം.പി. തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ. എ, മുൻ എം.എൽ. എമാരായ സുരേഷ് കുറുപ്പ്, രാജു ഏബ്രഹാം , ചിക്കാഗോ സോഷ്യൽ ക്ലബ് ഭാരവാഹികൾ, മിഡ് വെസ്റ്റ് മലയാളി അസ്സോസിയേഷൻ, ഫോമാ ചിക്കാഗോ റീജിയൻ എന്നീ സംഘടനകളുടെ പ്രവർത്തകർ , കോട്ടയത്തെ സാമൂഹിക സംഘടനാ പ്രവർത്തകർ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുക്കുമെന്ന് പദ്ധതിയുടെ കോ- ഓർഡിനേറ്റർ പീറ്റർ കുളങ്ങര പറഞ്ഞു.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments