ലോകരെ..മാലോകരെ..അറിഞ്ഞോ..അറിവിന്‍..കേദാരമാം..വാര്‍ത്ത
കണ്ണിനു കര്‍പ്പൂരമായി തേന്മഴയായി പൂന്തെന്നലായ്..
കാതിന് ഇമ്പമാം..മാധുര്യ..ദിവ്യ ശ്രുതിയായി..
പാടിടാം.. ഒരു പരിപാവന സുവിശേഷ ഗാനം..
അഖിലലോക..ജനത്തിനും രക്ഷ പകരാനായി..
ബെതലഹമിലെ കാലിത്തൊഴുത്തില്‍ പിറന്നൊരു പൊന്നുണ്ണി
മാനവ ഹൃദയങ്ങളെ ആനന്ദ സാഗരത്തിലാറാടിക്കും വാര്‍ത്ത
ഹൃദയ കവാടങ്ങള്‍ മലര്‍ക്കെ തുറക്കാം തുറന്നിടാം..
ഹൃദയ വിശുദ്ധിയോടെ ആലപിക്കാം..സ്‌നേഹഗാനം..
താളം പിടിക്കാം..തമ്പൊരു മീട്ടാം..ഈ തിരുപ്പിറവിയില്‍
ദരിദ്രരില്‍ ദരിദ്രനായി കാലിത്തൊഴുത്തില്‍ പിറന്നൊരു
ഉണ്ണിയേശുവിനെ വാരിപ്പുണര്‍ന്നു നമിച്ചിടാം..
ഭൂമിയില്‍ സന്മനസ്സുള്ളവര്‍ക്ക് ശാന്തിയും സമാധാനവും
ആശംസിച്ചു ആര്‍ത്തുപാടാം ആനന്ദ സന്തോഷദായകഗീതം
ലോകം മുഴുവന്‍ രക്ഷപകരാന്‍ ഭൂമിയില്‍..
മനുഷ്യനായി അവതരിച്ച ദൈവപുത്രനാം ഉണ്ണിയേശുവിനെ
ആകാശവീഥിയിലെ മിന്നും നക്ഷത്രങ്ങളോടൊപ്പം
പ്രകാശമാം ശോഭിതമാം..മനസ്സോടെ നമുക്ക് പാടാം
പാടി സ്തുതിക്കാം പാടി പാടി കുമ്പിട്ട് സ്തുതിക്കാം
നിരന്തരം അങ്ങയുടെ രാജ്യം വരേണമേ..
ശാന്തി..സമാധാന.. രാജ്യം മാത്രം.. വരേണമേ..
ദൈവദൂതര്‍ക്കൊപ്പം..ആട്ടിടയര്‍ക്കൊപ്പം..
പൊന്നുണ്ണിയെ തേടിവന്ന..രാജാക്കള്‍ക്കൊപ്പം
അഖില ലോകര്‍ക്കൊപ്പം ഉച്ചൈസ്തരം പാടിടാം
ഹൃദയത്തിന്‍ അള്‍ത്താരയില്‍ നിന്നീ..ഗാനം..
കാതോട് കാതോരം പാടിടാം നിലയ്ക്കാത്ത ഈ ഗാനം
മെരി ക്രിസ്മസ്.. മെരി..മെരി.. ക്രിസ്മസ്
ദൈവനാമം മഹത്വപ്പെടട്ടെ..’ഗ്ലോറി ടു ഗോഡ്’
ക്രിസ്മസിനോടൊപ്പം സമാഗതമാകട്ടെ..
നന്മ നിറഞ്ഞ സന്തോഷദായക..പുതുവര്‍ഷവും
എ.സി. ജോര്‍ജ്