ജോയി തുമ്പമണ്‍
പാസ്റ്റര്‍ ജേക്കബ് മാത്യു ജീവകാരുണ്യ പ്രേക്ഷിത പ്രവര്‍ത്തനത്തെ സഹായിക്കാനായി ‘നേഷന്‍സ് ക്രൈ’ എന്ന സംഘടന ആരംഭിച്ചു. സമൂഹത്തില്‍ കഷ്ടപ്പെടുന്നവരുടെ കണ്ണീര്‍ ഒപ്പുവാനും, സഹായം ആവശ്യമുള്ളവരെ സഹായിക്കുവാനും പ്രേക്ഷിത പ്രവര്‍ത്തനങ്ങളിലൂടെ നല്ലൊരു ഭാവി പ്രത്യാശ നല്‍കുവാനുമായി ആരംഭിച്ച ഈ സംഘടനയുടെ ഔപചാരിക ഉദ്ഘാടനം മിസോറി സിറ്റിയില്‍ വച്ചു നടന്നു.
സാമൂഹ്യ, രാഷ്ട്രീയ, പത്രപ്രവര്‍ത്തകരെ കൂടാതെ വിവിധ സഭകളുടേയും, സംഘടനകളുടേയും പ്രതിനിധികളും സംബന്ധിച്ച് ആശംസകള്‍ അറിയിച്ചു. ഡോ. ഷിബു തോമസ് (ഡാളസ്) പ്രാര്‍ത്ഥിച്ച് ഉദ്ഘാടനം നിര്‍വഹിച്ചു. ഡോ. ഷിബു തോമസ് വേള്‍ഡ് മലയാളി കൗണ്‍സില്‍, ഇന്ത്യന്‍ ഓവര്‍സീസ് കോണ്‍ഗ്രസ് എന്നിവയില്‍ നേതൃത്വം വഹിക്കുന്നു.
ഡോ. ലിയ തോമസ് അധ്യക്ഷത വഹിച്ച യോഗത്തില്‍ ഡോ. ഗിദയോല്‍, ജഡ്ജ് ജൂലി മാത്യു, മിസോറി സിറ്റി കൗണ്‍സിലര്‍ മോണിക്ക റെയ്‌ലി, മേയര്‍ റോബിന്‍ ഇലക്കാട്ട്, ജോയി തുമ്പമണ്‍ (ഇന്ത്യാ പ്രസ്‌ക്ലബ്), പാസ്റ്റര്‍ ഫിന്നി ആലുംമൂട്ടില്‍ (പിസിനാക്ക്), സണ്ണി താഴാപ്പള്ളം തുടങ്ങിയവര്‍ അഭിവാദനങ്ങള്‍ അറിയിച്ചു.
ജീവിതത്തിന്റെ അര്‍ത്ഥം കാണാതെ മൂന്നു തവണ ആത്മഹത്യയ്ക്ക് ശ്രമിച്ച പാസ്റ്റര്‍ ജേക്കബ് മാത്യുവിന്റെ അനുഭവസാക്ഷ്യം അവിസ്മരണീയമാണ്. ക്രിസ്തുനാഥന്‍ ജീവിതത്തില്‍ ദിശാബോധം നല്കിയപ്പോള്‍ ജീവിതത്തില്‍ ദുഖം അനുഭവിക്കുന്നവരേയും പ്രത്യാശ ഇല്ലാത്തവരേയും ഉദ്ധരിക്കുവാന്‍ ശ്രമിക്കുകയാണ് പാസ്റ്റര്‍ ജേക്കബ്.
ഫുള്‍ ഗോസ്പല്‍ അസംബ്ലി ഫിലാഡല്‍ഫിയ, ശാരോണ്‍ ഫെല്ലോഷിപ്പ് ഒക്കലഹോമ, ഇമ്മാനുവേല്‍ അസംബ്ലി ഹൂസ്റ്റണ്‍ എന്നീ സഭകളില്‍ സുവിശേഷ ശുശ്രൂഷകനായിരുന്നിട്ടുണ്ട്.
ഭാര്യ മിരിയം, മക്കള്‍: ജോഷ്വാ, മീഖാ, അബിഗേല്‍.
ഇതോടൊപ്പം ലോകത്തിന്റെ അനേക രാജ്യങ്ങള്‍ സന്ദര്‍ശിക്കുകയും ജീവകാരുണ്യ, പ്രേക്ഷിത പ്രവര്‍ത്തനങ്ങള്‍ ചെയ്യുവാനും ഈ പ്രഭാഷകന് കഴിഞ്ഞിട്ടുണ്ട്.