Monday, December 23, 2024

HomeAmericaഡിട്രോയിറ്റ് കേരളക്ലബ്ബിന്റെ 2024-ലെ സാരഥികൾ

ഡിട്രോയിറ്റ് കേരളക്ലബ്ബിന്റെ 2024-ലെ സാരഥികൾ

spot_img
spot_img

അലൻ ചെന്നിത്തല

മിഷിഗൺ: ഡിട്രോയിറ്റ് കേരളക്ലബ്ബിന്റെ 2024-ലെ ഭാരവാഹികളായി ആശ മനോഹരൻ (പ്രസിഡന്റ്), പ്രീതി പ്രേംകുമാർ (സെക്രട്ടറി), ഷിബു ദേവപാലൻ (ട്രഷറർ), ജോളി ദാനിയേൽ (വൈസ് പ്രസിഡന്റ്), ഗൗതം ത്യാഗരാജൻ (ജോയിൻറ് സെക്രട്ടറി), സുജിത് നായർ (ജോയിൻറ് ട്രഷറർ) എന്നിവർ തിരഞ്ഞെടുക്കപ്പെട്ടു.

കേരള ക്ലബ്ബ് ബോർഡ് ഓഫ് ട്രസ്റ്റീസ് ചെയർമാൻ സുജിത് മേനോൻ, സെക്രട്ടറി ധന്യ മേനോൻ, വൈസ് ചെയർമാൻ ജെയിൻ കണ്ണച്ചാൻപറമ്പിൽ, എക്സ്ഓഫീഷ്യയോ അംഗം ഫിലോമിന സഖറിയ എന്നിവരും ചുമതലയേറ്റു.

അൻപതോളം അംഗങ്ങളെ ഉൾപ്പെടുത്തി വിപുലമായ എക്സിക്യൂട്ടീവ് കമ്മിറ്റിയും രൂപീകരിച്ചു. കേരളക്ലബ്ബിന്റെ 2024 വർഷത്തെ പ്രവർത്തനങ്ങളുടെ രൂപരേഖ തയ്യാറാക്കി കമ്മറ്റി പ്രവർത്തങ്ങൾ ആരംഭിച്ചു. പുതിയ വർഷം വർണ്ണാഭമായ പരുപാടികൾക്കാണ് രൂപം നൽകിയിരിക്കുന്നത്. ഓണം ക്രിസ്തുമസ് ആഘോഷങ്ങൾ, പിക്‌നിക്, വാലന്റൈൻസ് ഡേ, ക്യാമ്പിംഗ് തുടങ്ങി നിരവധി പരിപാടികൾ നടത്തപ്പെടും.

പുതിയ തലമുറയിലെ യുവജനങ്ങളെ ഉൾപ്പെടുത്തി കേരള ക്ലബ്ബ് യൂത്ത് ലീഡർഷിപ്പ് ഫോറത്തിന്റെ നേതൃത്വത്തിൽ സാമൂഹ്യ പ്രതിബദ്ധതയുള്ള ജീവകാരുണ്യ പ്രവർത്തനങ്ങളും നടപ്പാക്കും. കേരള ക്ലബ്ബിന്റെ പുതിയ വർഷത്തെ പ്രവർത്തനങ്ങൾക്ക് ഏവരുടെയും സഹകരണം അഭ്യർത്ഥിക്കുന്നതായി ഭാരവാഹികൾ അറിയിച്ചു.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments